Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ഓഫീസിലേക്ക് എളുപ്പം ഒരുങ്ങാം

മേക്കപ്പില്‍ പ്രധാന സ്ഥാനം മുഖത്തിന് തന്നെയാണ്. ഫൗണ്ടേഷന് ക്രീം മുഖത്തിടേണ്ടത് മേക്കപ്പിന്റെ ഭാഗം തന്നെയാണ്. ലിക്വിഡ് മേക്കപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ മുഖം വരളാതെ മോയിസ്ചറൈസര്‍ ഉപയോഗിക്കുകയും വേണം.
കണ്ണുകളുടെ മേക്കപ്പ് പ്രധാനമാണ്. കാരണം ഒരാളുടെ മുഖത്തു നോക്കി സംസാരിക്കുമ്പോള്‍ കണ്ണുകളിലേക്കായിരിക്കും കൂടുതല്‍ ശ്രദ്ധ പതിയുന്നത്. ഐലൈനര്‍ ഉപയോഗിച്ച് കണ്ണുകള്‍ ഭംഗിയായി വരയ്ക്കാം. വിചിത്രമായ നിറങ്ങളിലുള്ള ഐ ഷാഡോ, മസ്കാര തുടങ്ങിയവ ഒഴിവാക്കണം. ഇത് കൂടുതലും പാര്‍ട്ടികള്‍ക്ക് ചേര്‍ന്ന രീതിയാണ്.
ലിപ്സ്റ്റിക്കിന് കടുത്ത നിറം ഒഴിവാക്കി അല്പം ഇളം നിറം തെരഞ്ഞെടുക്കണം. ലിപ്ലൈനര് ഉപയോഗിച്ച് ആകൃതി വരുത്തിയ ശേഷം ലിപ്സ്റ്റിക് ഇടുന്നതാണ് നല്ലത്.
ഓഫീസ് മേയ്ക്കപ്പിന് ബ്ലഷന് ഒഴിവാക്കുന്നതാണ് നല്ലത്. ബ്ലഷര്‍ ഔദ്യോഗിക മേക്കപ്പിന് യോജിച്ചതല്ല.
ഏതുതരം മേക്കപ്പ് ആയാലും രണ്ട് തവണ ഇടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ഓഫീസ് ജോലികള്‍ക്ക് യോജിച്ച രീതിയല്ല.
കൈനഖങ്ങളും കാല്‍നഖങ്ങളും വൃത്തിയാക്കി നെയില്‍ പോളിഷ് ഇടുകയെന്നതും ഓഫീസ് മേയ്ക്കപ്പിന്റെ ഭാഗമാണ്.
മേക്കപ്പിനു ചേര്‍ന്ന ഹെയര്‍ സ്റ്റൈലും വൃത്തിയുള്ള വസ്ത്രവും ധരിക്കണം. ഭംഗിയിലല്ലാ, വൃത്തിയിലാണ് കൂടുതല്‍ കാര്യമെന്ന കാര്യം ഓര്‍ത്തിരിക്കുക.



Click it and Unblock the Notifications
