Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വാട്ടര്‍പ്രൂഫ് മേക്കപ്പും ചില കാര്യങ്ങളും

വാട്ടര്‍ പ്രൂഫ് മേക്കപ്പ് ചര്‍മത്തിന് നല്ലതല്ലെന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്. മാത്രമല്ലാ, ഇതിടുമ്പോള്‍ ശ്രദ്ധയും സമയവും അല്പം കൂടുതല്‍ വേണം. പ്രത്യേകിച്ചും കണ്ണുകളില്‍ വാട്ടര്‍ പ്രൂഫ് മഷിയെഴുതുമ്പോള്‍. സൂക്ഷിച്ചിട്ടില്ലെങ്കില്‍ ഇത് കണ്ണിനുള്ളില്‍ പോകാനും സാധ്യതയുണ്ട്. ഈ മേക്കപ്പ് മുഖത്ത് നിന്ന് കളയുവാനും അല്പം ബുദ്ധിമുട്ടാണ്.
എന്നാല്‍ ഇത്തരം ചില പ്രശ്നങ്ങളുണ്ടെങ്കിലും വാട്ടര്‍ പ്രൂഫ് മേക്കപ്പിന് നിരവധി ഗുണങ്ങളുമുണ്ട്. കണ്മഷി പോകാതെ കരയണമെന്നുണ്ടോ. എന്നാല്‍ വാട്ടര്‍പ്രൂഫ് കണ്മഷി ഉപയോഗിച്ചാല്‍ മതി.
സാധാരണ ലിപസ്റ്റിക്കിട്ട് ഭക്ഷണം കഴിച്ചാല്‍ ചുണ്ടിലെ പല ഭാഗത്തും ലിപ്സ്റ്റിക് പോയി വൃത്തികെട്ട പാടുകളുണ്ടാകും. ചുണ്ടൊന്ന് തുടച്ചാലും ഈ പ്രശ്നമുണ്ടാകും. എന്നാല്‍ വാട്ടര്‍പ്രൂഫ് ലിപ്സ്റ്റിക് ചുണ്ടിലിട്ടാല് പിന്നെ തുടച്ചു കളയാതെ പോകില്ല. അതുകൊണ്ടു തന്നെ ദീര്‍ഘനേരം നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്‍ക്ക് പറ്റിയതാണ് വാട്ടര്‍ പ്രൂഫ് മേക്കപ്പ്.
ഒരോരോ കാലാവസ്ഥയനുസരിച്ച് മേക്കപ്പ് രീതികളും മാറ്റണം. വേനല്‍ക്കാലത്ത് ഒരു തരം, മഞ്ഞുകാലത്ത് മറ്റൊരു തരം എന്നിങ്ങനെ. എന്നാല്‍ വാട്ടര്‍പ്രൂഫ് മേക്കപ്പ് എല്ലാക്കാലങ്ങള്‍ക്കും ചേരുന്നതാണ്. മഴവെള്ളം വീണാല്‍ ഒലിച്ചുപോകുകയുമില്ല. വിയര്‍ത്താല്‍ മാഞ്ഞുപോകുകയുമില്ല.
വാട്ടര്‍ പ്രൂഫ് മേക്കപ്പില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. മേക്കപ്പ് കളയുവാന്‍ വാട്ടര്‍ പ്രൂഫ് മേക്കപ്പ് റിമൂവര്‍ തന്നെ വാങ്ങണം. പ്രത്യേകിച്ച് വാട്ടര്‍ പ്രൂഫ് കണ്മഷി തുടച്ചു കളയുന്നതിന്. അതുകൊണ്ട് വാട്ടര്‍ പ്രൂഫ് മേക്കപ്പ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇതിന്റെ തന്നെ റിമൂവറും വാങ്ങുവാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
