Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
കമ്മല്‍ തെരഞ്ഞെടുക്കുമ്പോള്‍ മുഖാകൃതി പ്രധാനം

വട്ടമുഖമുള്ളവര്‍ക്ക് സ്റ്റഡുകള്‍ യോജിച്ചതല്ല. സാമാന്യം വലിയ, തൂങ്ങിക്കിടക്കുന്ന കമ്മലുകള്‍ തന്നെയാണ് ഇത്തരക്കാര്‍ക്ക് നല്ലത്. സ്റ്റഡുകള്‍ ഇത്തരക്കാര്‍ ഉപയോഗിച്ചാല്‍ കമ്മലിട്ട തോന്നല്‍ പോലും ഉണ്ടാകില്ല.
ചെറിയ മുഖമുള്ളമുള്ളവര്ക്ക് വല്ലാതെ വലിയ കമ്മലുകളോ നീളം കൂടിയ കമ്മലുകളോ നന്നായിരിക്കില്ല. ഇത്തരക്കാര്‍ക്ക് സ്റ്റഡുകളും വളഞ്ഞിരിക്കുന്ന കമ്മലുകളും യോജിക്കും.
നീണ്ട മുഖമുള്ളവര്‍ക്ക് റൗണ്ട്, ഓവല്‍ തുടങ്ങിയ കമ്മലുകള്‍ യോജിക്കും. s ആകൃതിയിലുള്ള കമ്മലുകളും ഇത്തരക്കാര്‍ക്ക് നല്ലതായിരിക്കും. അല്പം നീളമുള്ള കമ്മലുകളും ഇത്തരക്കാര്‍ക്ക് ചേരും. സ്റ്റഡിനേക്കാള് കാതില്‍ നിന്ന് അല്പം ഇറങ്ങിനില്ക്കുന്ന കമ്മലുകളായിരിക്കും ഇവര്‍ക്ക് നല്ലത്.
സമചതുരാകൃതിയിലുള്ള മുഖത്തിന് ഓവല്‍, റൗണ്ട് കമ്മലുകള്‍ തീരെ ചേരില്ല. സ്ക്വയര്‍, ക്യൂബ്, സ്റ്റാര്‍, ട്രയാംഗിള്‍ മാതൃകയിലുള്ള കമ്മലുകളായിരിക്കും ഇത്തരക്കാര്‍ക്ക് ചേരുക.
ഏതു തരം കമ്മലുകളും ഓവല്‍ മുഖമുള്ളവര്‍ക്ക് ചേരും. അതുകൊണ്ട് തന്നെ ഓവലാണ് മുഖത്തിന് പററിയ ഏറ്റവും നല്ല ആകൃതിയെന്നും പറയാം. മുടിക്കെട്ടിനനുസരിച്ച് ഇത്തരക്കാര്‍ കമ്മലുകള്‍ തെരഞ്ഞെടുക്കുന്നത് കൂടുതല്‍ നല്ലതായിരിക്കും.



Click it and Unblock the Notifications
