Latest Updates
-
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും
കണ്മഷി പടരാതിരിക്കാനുളള വഴികള്‍

കണ്ണെഴുതുന്നതിന് മുന്‍പ് മുഖത്ത് ടോണര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. കണ്ണിനടിയിലും ടോണര്‍ പുരട്ടുക. മുഖത്തെ എണ്ണമയം മാറ്റാന്‍ ഇത് സഹായിക്കും.
കണ്മഷി എഴുതുന്നതിന് മുന്‍പ് കണ്ണിന് താഴെ അല്പം പൗഡറിടുന്നത് കണ്മഷി പടരാതിരിക്കാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ മുഖത്ത് മുഴുവനും പൗഡറിടുക. എണ്ണമയം കണ്മഷി പടരാനുള്ള ഒരു കാരണമാണ്.
വാട്ടര്‍പ്രൂഫ് കണ്മഷി നോക്കി വാങ്ങുകയാണെങ്കില്‍ എളുപ്പം പടരില്ല. കണ്ണുകളുടെ അറ്റത്തേക്ക് അധികം മഷി എഴുതരുത്. ഇവിടെ മഷി പെട്ടെന്ന് പരക്കും. നടുവില്‍ നല്ലപോലെ കറുപ്പിച്ച് എഴുതാം.
ഐലൈനര്‍ ഉപയോഗിച്ചും കണ്ണെഴുതാം. ഇത് മഷി പടരാതിരിക്കുവാനുളള ഒരു മാര്‍ഗമാണ്. ഐലൈനറും മഷിയും ഒരുമിച്ചും കണ്ണെഴുതാന്‍ ഉപയോഗിക്കാം. ആദ്യം കണ്മഷി എഴുതിയ ശേഷം ഐലൈനര്‍ കൊണ്ട് അതിന് മുകളില്‍ എഴുതാം. ഇത് മഷി അധികം ഉപയോഗിക്കാതെ കണ്ണ് ഭംഗിയായി എഴുതുവാനുളള മാര്‍ഗമാണ്. കണ്ണെഴുതി ശേഷം എപ്പോഴും പൗഡറിടണം. മഷി പടരാതിരിക്കും.
രാത്രി കിടക്കുമ്പോള്‍ ഐലൈനര്‍ ഉപയോഗിച്ച് കണ്ണെഴുതിയാല്‍ രാവിലെയും അത് പോകാതിരിക്കും. മഷി പടരുകയുമില്ല.
കണ്ണെഴുതിയിട്ടുണ്ടെങ്കില്‍ പുറത്തു പോകുമ്പോള്‍ കര്‍ച്ചീഫോ ടിഷ്യൂപേപ്പറോ കയ്യില്‍ കരുതുക. ഇടയ്ക്ക് കണ്തടത്തില് തുടച്ചാല്‍ പടര്‍ന്ന കണ്മഷി പോകും.



Click it and Unblock the Notifications
