Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
സുന്ദരിയാകാന്‍ സ്വാഭാവിക മേക്കപ്പ്

മുഖത്തിന്റെ സ്വാഭാവിക നിറത്തിലുള്ള ഫൗണ്ടേഷന് തിരഞ്ഞെടുത്ത് മുഖത്തിടണം. അല്ലെങ്കില്‍ കണ്‍സീലര്‍ ഉപയോഗിക്കാം. മുഖത്ത് വടുക്കളും പാടുകളുമുണ്ടെങ്കില് കണ്സീലറായിരിക്കും നല്ലത്. ഇതിന് മീതേ പൗഡറിടുകയുമാകാം.
കവിളുകളില്‍ റൂഷ് പുരട്ടരുത്. അതിന് പകരം പാന്‍കേക്ക് ഉപയോഗിക്കാം. കവിളിലാണ് ഇതു പുരട്ടുക. മുഖത്തെ നിറത്തിനേക്കാള്‍ അല്പം ഇരു നിറമാകണം. എന്നാലേ കവിളുകളുടെ ഭംഗി എടുത്തു കാണിക്കൂ.
ചുണ്ടില്‍ ലിപ്സ്റ്റിക്കോ ലിപ്ഗ്ലോസോ ഉപയോഗിക്കരുത്. ചുണ്ടിന്റെ നിറം തന്നെയുള്ള ലിപ്സ്റ്റിക് നേര്മയായി ഇടാം. ലിപലൈനര് വരച്ച് ചുണ്ടിന് ആകൃതി വരുത്തിയ ശേഷം വേഷം ലിപ്സ്റ്റിക് ഇടാന്‍. ചുണ്ട് വരളാതിരിക്കുവാന്‍ ശ്രദ്ധിക്കണം. വരണ്ട ചുണ്ട് വൃത്തികേടാവുകയും ലിപ്സ്റ്റിക് എടുത്തുകാണിക്കുകയും ചെയ്യും.
കഥ പറയുന്ന കണ്ണുകള്‍ ഏതു തരം മേക്കപ്പില്ലാണെങ്കിലും പ്രധാനമാണ്. കണ്ണുകളില്‍ നല്ലപ്പോലെ മഷിയെഴുതണം. ഇതിന് കണ്മഷിയോ അല്ലെങ്കില്‍ ഐലൈനറോ ഉപയോഗിക്കാം. ഐഷാഡോ ഉപയോഗിക്കുന്നത് കണ്ണുകള്‍ കൂടുതല്‍ എടുത്തുകാണിക്കും. വെളുത്ത നിറമുളളവര്ക്ക് ബ്രൗണ്‍ നിറത്തിലുള്ളതും ഇരുണ്ട നിറമുള്ളവര്‍ക്ക് ചാരനിറത്തിലുള്ള ഐഷാഡോയും യോജിക്കും. കണ്മഷിയും ഐഷാഡോയും ഏതാണ് ഒരേ ഷേഡു വരുന്നതായിരിക്കും കൂടുതല്‍ ഭംഗി.



Click it and Unblock the Notifications
