Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
വരണ്ട ചര്‍മത്തിന് പറ്റിയ മേക്കപ്പ്

ഇത്തരം ചര്‍മമുള്ളവര്‍ ദിവസവും 10 മിനിററ് മുഖത്ത് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്. ചെറുചൂടുള്ള വെളിച്ചെണ്ണയാണ് ഏറ്റവും നല്ലത്. തണുപ്പുകാലത്ത് വരണ്ട ചര്‍മമുള്ളവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.
മുഖത്തെ മൃതകോശങ്ങള്‍ അകറ്റുന്നത് വരണ്ട ചര്‍മമുള്ളവര്‍ പറ്റുകയാണെങ്കില്‍ ദിവസവും ചെയ്യണം. മുഖത്ത് ക്ലെന്‍സര്‍ പുരട്ടിയ ശേഷം ആവി പിടിക്കുന്നത് ചര്‍മസുഷിരങ്ങളെ തുറക്കും. ഇതുവഴി ചര്‍മത്തിന് ആവശ്യമുള്ള ഓക്സിജനും ലഭിക്കും.
കുളി കഴിഞ്ഞ ശേഷം നല്ല മോയിചറൈസര് പുരട്ടുക. എണ്ണയുടെ അംശമുള്ള മോയിസ്ചറൈസര്‍ ഒഴിവാക്കുകയായിരിക്കും നല്ലത്. ഇതിനു മുകളിലായി ഫൗണ്ടേഷന് ക്രീമും പുരട്ടുക. മോയിസ്ചറൈസര്‍ കയ്യില്‍ തേച്ച് പിന്നീട് ഫൗണ്ടേഷന് ക്രീം മുഖത്താകെ പരത്തിത്തേച്ചാല് വരള്‍ച്ച കുറഞ്ഞു കിട്ടും. ബ്ലഷും ഷിമ്മറും വരണ്ട ചര്‍മമുള്ളവര്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ചുണ്ടില്‍ അല്പം ലിപ് ഗ്ലോസും കണ്ണെഴുതാന്‍ ഐലൈനറും ഉപയോഗിക്കാം.
നെറ്റിയിലും കണ്പുരികങ്ങള്ക്കടുത്തുമാണ് വരണ്ട ചര്‍മം കൂടുതലായി കാണപ്പെടുക. ഇവിടെ മോചിസ്ചറൈസര് കൂടുതല്‍ പുരട്ടുന്നത് നല്ലതാണ്.
രാത്രി ഉറങ്ങുന്നതിന് മുന്‍പ് മേക്കപ്പ് മാറ്റി മുഖത്ത് നല്ല ഏതെങ്കിലും ക്രീം പുരട്ടണം. ഇത് രാത്രി ചര്‍മം കൂടുതല്‍ വരളാതെ സംരക്ഷിക്കും.
വരണ്ട ചര്‍മമുളളവര്‍ എപ്പോഴും ലളിതമായ മേക്കപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
