Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
മുഖത്തെ ചുളിവുകള്‍ മേക്കപ്പിലൂടെ മറയ്ക്കാം

മുഖത്ത് ചുളിവുകളുണ്ടെങ്കില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ക്കുന്ന രീതിയിലുള്ള മേക്കപ്പ് സ്വീകരിക്കുക. തീരെ ജലാംശമില്ലാത്ത മേക്കപ്പ് ചുളിവുകള്‍ എടുത്തുകാണിയ്ക്കും.
ഇളം നിറത്തിലുള്ള ഫൗണ്ടേഷന് ക്രീമായിരിക്കണം ചുളിവുള്ളവര് ഉപയോഗിക്കേണ്ടത്. കിടക്കുന്നതിന് മുന്‍പ് മുഖത്ത് മോചിസ്ചറൈസര് പുരട്ടാന്‍ മറക്കരുത്.
ചുളിവുകളുള്ളവര് മുഖത്ത് മോയിസ്ചറൈസര്‍ പുരട്ടിയ ശേഷം മേക്കപ്പ് തുടങ്ങുക. മുഖത്തിന് ചേരുന്ന നിറത്തിലുള്ള ഫൗണ്ടേഷന് ക്രീം ഉപയോഗിക്കുക. എണ്ണമയമില്ലാത്ത ഫൗണ്ടേഷന് ക്രീം നോക്കി വാങ്ങുക. മുഖത്ത് കറുത്ത കുത്തുകളുണ്ടെങ്കില് അല്പം ഇരുണ്ട നിറത്തിലുള്ള ഫൗണ്ടേഷന് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ കൂടുതല്‍ ഇരുണ്ട ഫൗണ്ടേഷന് മുഖത്തെ നിറം കുറയ്ക്കുകയും മുഖത്തെ ചുളിവുകള്‍ എടുത്തു കാണിയ്ക്കുകയും ചെയ്യും.
കവിളെല്ല്, മൂക്ക്, നെറ്റി, കണ്‍തടം എന്നിവിടങ്ങളിലാണ് ചുളിവുകള്‍ കൂടുതല്‍ കാണുക. ഇവിടെ വൃത്തിയായി ചുളിവുകള്‍ മറയത്തക്ക വിധത്തില്‍ ഫൗണ്ടേഷന് പുരട്ടണം.
അടുത്തത് കണ്‍സീലര്‍ പുരട്ടുകയാണ്. ഫൗണ്ടേഷന് ക്രീമിന്റെ നിറത്തിലുള്ള കണ്‍സീലര്‍ ഉപയോഗിക്കണം. ലിക്വിഡ് കണ്‍സീലര്‍ ഉപയോഗിക്കുന്നതായിരിക്കും ചുളിവുകള്‍ മറയ്ക്കാന്‍ നല്ലത്.
ഐലൈനര്‍, മസ്കാര എന്നിവ ഉപയോഗിച്ച് കണ്ണുകളും ലിപ്ഗ്ലോസ് ഉപയോഗിച്ച് ചുണ്ടുകളും മേക്കപ്പ് ചെയ്യാം.
മുഖത്ത് ചുളിവുകളുള്ളവര് അധികം കട്ടിയില്‍ ക്രീമുകള്‍ ഇടരുത്. ഇത് ചുളിവുകളെ എടുത്തുകാണിക്കും.



Click it and Unblock the Notifications
