Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മേക്കപ്പ് : ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മുഖത്തെ ചുളിവുകളകറ്റി നിറം നല്‍കാനാണ് സാധാരണ ഫൗണ്ടേഷന് ക്രീമുകള്‍ ഉപയോഗിക്കാറ്. എന്നാല്‍ അധികം ഫൗണ്ടേഷന് ക്രീം ഉപയോഗിച്ചാല്‍ കഥ മാറും. ഇത് ചര്‍മം വരണ്ടതാക്കും. മുഖത്തെ ചുളിവുകള്‍ എടുത്തുകാണിക്കുകയും ചെയ്യും. ഇത്തരം അബദ്ധം ഒഴിവാക്കുവാന്‍ മോയിസ്ചറൈസര്‍ നല്ലൊരു മാര്‍ഗമാണ്.
ഇളം നിറത്തിലുള്ള ഫൗണ്ടേഷന് ക്രീമും കണ്‍സീലറുകളും ഉപയോഗിക്കരുത്. ഇതും പ്രായം കൂടുതലാക്കും. ചര്‍മത്തിന്റെ നിറത്തിനു ചേര്‍ന്ന ക്രീമുകള്‍ ഉപയോഗിച്ചോളൂ.
കണ്ണിന്റെ ചുറ്റുമുള്ള കറുപ്പുവളയം നോക്കി നെടുവീര്‍പ്പിടാത്തവര്‍ കുറവാണ്. ഇതിന് പരിഹാരമായി കണ്‍സീലര്‍ വാരിപ്പൊത്തിയതു കൊണ്ടു കാര്യമില്ല. ഇത് മുഖത്തെ ചുളിവുകള്‍ കൂടുതല്‍ വെളിപ്പെടുത്തുകയേയുള്ളൂ. ഇതിനുള്ള പരിഹാരമാണ് മോയിസചറൈസര്‍. കണ്‍സീലര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് മുഖത്ത് മോയിസ്ചറൈസര്‍ തേയ്ക്കുക.
പൗഡറിടുന്നതു കൊണ്ട് ഗുണങ്ങളുണ്ട്. എന്നാല്‍ കണ്ണിന് ചുറ്റും പൗഡറിട്ടാല്‍ പ്രായക്കൂടുതല്‍ തോന്നിക്കും.
ഇളം, കടും നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകളാണ് സാധാരണയായി എല്ലാവരും ഉപയോഗിക്കാറ്. കടുംചുവപ്പ്, മെറൂണ്‍, ബ്രൗണ്‍ ലിപ്സ്റ്റിക്കുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
മസ്കാരയിടുന്നത് കണ്പീലികളെ ഭംഗിയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കണ്ണിനു താഴെയുള്ള കണ്പീലികളില് മസ്കാരയിടുന്നത് കണ്‍തടത്തിലെ കറുപ്പും ചുളിവുകളും എടുത്തുകാണിക്കും.
ഐഷാഡോ കണ്ണുകള്‍ ഭംഗിയാക്കുവാനാണ് സാധാരണ ഉപയോഗിക്കാറ്. ഇത് ഉപയോഗിക്കുമ്പോള്‍ ചെയ്യേണ്ട ഒരു പ്രധാന കാര്യമുണ്ട്, ഐഷാഡോ ഒരിക്കലും കണ്ണിന്റെ പുറംഭാഗത്തേക്ക് പരക്കരുത്. ഇത് മുഖത്തെ ചുളിവുകള്‍ എടുത്തുകാണിക്കും. ഐഷാഡോ കണ്ണിന്റെ ഉള്‍ഭാഗത്തും പുരികത്തിനു താഴെയുമാണ് ഇടേണ്ടത്.



Click it and Unblock the Notifications
