Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ചുണ്ടിന്റെ മേക്കപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വരണ്ടുണങ്ങിയ ചുണ്ടില്‍ ലിപ്സ്ററിക് ഇട്ടിട്ട് എന്തു കാര്യം. ചുണ്ട് ഒന്നു കൂടി വൃത്തികേടാകുകയേ ഉള്ളൂ. ചുണ്ട് ശരീരത്തിലെ മറ്റു ഭാഗങ്ങളേക്കാളും മൃദുലമാണ്. ലിപ്സ്റ്റിക്കാവട്ടെ, ചുണ്ട് വരളാന്‍ ഇടയാക്കുകയും ചെയ്യും. ലിപ്സ്റ്റിക് ഇടുന്നതിന് മുന്‍പും ശേഷവും ചുണ്ടില്‍ ലിപ്ബാം പുരട്ടുക. മോയിസ്ചറൈസര്‍ അടങ്ങിയ ലിപ്ബാം നോക്കി എടുക്കുക.
ലിപ്ലൈനര് കൊണ്ട് ചുണ്ടിന് ആകൃതി വരുത്തുക. ഇതിനു ശേഷം ലിപ്സ്റ്റിക് ഇടുന്നതാണ് നല്ലത്. ചുണ്ടിന് വീതി നല്കുവാനും വീതി കുറയ്ക്കാവാനും ലിപ്ലൈനര് കൊണ്ട് സാധിക്കും. വൃത്തിയായി ലിപ്സ്റ്റിക് ഇടുന്നതിന് ഏറ്റവും പറ്റിയ മാര്‍ഗമാണിത്.
വായ ഒ ആകൃതിയില്‍ തുറന്നുപിടിച്ച് ലിപ്സ്റ്റിക് ഇടുക. ലിപ്ലൈനര് കൊണ്ട് വരച്ച ആകൃതിയില്‍ തന്നെ ലിപ്സ്റ്റിക് ഇടുക. എല്ലാ വശങ്ങളിലും ഒരു പോലെ ലിപ്സ്റ്റിക് ഇടണം.
ലിപ്സ്റ്റിക് രണ്ട് തവണയെങ്കിലും ഇട്ടെങ്കിലേ ശരിയായ നിറം ലഭിക്കുകയുള്ളൂ. ലിക്വിഡ് ലിപ്സ്റ്റിക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ നിര്‍ബന്ധമായും രണ്ടു തവണ ഇട്ടിരിക്കണം. ചുണ്ടിന് നേരിയ നിറം മതിയെങ്കില്‍ ലിപ്ഗ്ലോസ് ഉപയോഗിക്കാം.
ലിപ്സ്റ്റിക് ഇട്ടാല്‍ ചുണ്ട് കൂടുതല്‍ വരളും. ഇത് ലിപ്സ്റ്റിക് അടര്‍ന്നു നില്ക്കുന്ന പോലെ തോന്നലുണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് ചുണ്ട് വരളാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ലിപ് ബാം എപ്പോഴും കയ്യില്‍ കരുതുന്നത് നല്ലതാണ്.



Click it and Unblock the Notifications
