Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
സെറ്റുടുത്ത് സുന്ദരിയാകാം

മലയാളി മങ്ക എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയ ഒരു ശാലീന സുന്ദരിയുടെ ചിത്രമാകും. ഓണത്തിന് ലോകത്തിന്റെ ഏതു കോണിലായാലും സെറ്റ് സാരിയുടുക്കുക എന്നുള്ളത് മലയാളി സ്ത്രീയുടെ ശീലങ്ങളിലൊന്നാണ്.
മുന്‍പ് വിവാഹിതകള്‍ മാത്രമേ സാരിയുടുക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്നുള്ളുവെങ്കില് ഇപ്പോള്‍ കൗമാരക്കാരികളും ഓണത്തിന് സാരിയില്ലാതെ പറ്റില്ല എന്ന ചിന്താഗതിക്കാരാണ്. കോളേജുകളില്‍ നടക്കുന്ന ഓണാഘോഷത്തിന് സാരിയുടുത്ത് മുല്ലപ്പൂ ചൂടി മറ്റുള്ളവരുടെ മുന്നില്‍ താരമായി മാറാന്‍ സുന്ദരിമാര്‍ മത്സരിക്കാറുണ്ട്. ചില കോളേജുകളില്‍ മലയാളി മങ്കയെ തിരഞ്ഞെടുക്കുന്ന മത്സരങ്ങളും നടക്കാറുണ്ട്. സെറ്റിന്റെ മെറ്റീരിയല്‍ കൊണ്ടുള്ള കുര്‍ത്ത, സല്‍വാര്‍, ഫുള്‍സ്കര്‍ട്ട് എന്നിവയും കൗമാരക്കാരികള്‍ക്ക് പ്രിയപ്പെട്ടതു തന്നെ. എങ്കിലും സാരിയുടെ പ്രൗഡി നല്കാന് ഇവയ്ക്കൊന്നും കഴിയില്ല എന്നതിനാല്‍ കൂടുതല്‍ പേരും സാരി തന്നെ തിരഞ്ഞെടുക്കുന്നു.
ഓണത്തിന് സെറ്റ്സാരി എന്ന ആശയത്തെ പ്രചരിപ്പിച്ചതില്‍ ചാനലുകള്‍ക്കുള്ള പങ്കും ചെറുതല്ല. ഓണത്തിനോടടുത്ത ദിവസങ്ങളില്‍ അവതാരകര്‍ സെറ്റ് സാരിയിലേയ്ക്കു മാറും. പിന്നെ വിവിധ ഫാഷനുകളിലുള്ള സെറ്റ് സാരിയുടെ ഒരു മേളമായിരിക്കും എല്ലാ ടെലിവിഷന്‍ പരിപാടികളിലും. വാര്‍ത്ത വായിക്കുന്നവര്‍ വരെ ഓണ ദിവസം സെറ്റ് സാരി അണിഞ്ഞ് വരാന്‍ ശ്രദ്ധിക്കുന്നു. ഓണത്തിന് ടെലിവിഷനില്‍ മുഖം കാണിയ്ക്കാനെത്തുന്ന സിനിമാതാരങ്ങളും നല്ല സ്റ്റെലന്‍ സെറ്റ് സാരി ചുറ്റിയാവും വരുന്നത്. ഇതെല്ലാം സെറ്റ് സാരിയില്ലാതെ പിന്നെയെന്ത് ഓണം എന്ന ചിന്തയിലേയ്ക്ക് യുവസുന്ദരികളെ നയിച്ചു.
ചുരുക്കത്തില്‍ ഓണത്തിന് സെറ്റ് സാരിയുടുക്കുക എന്നത് യുവതലമുറ ഒരു ആഘോഷമാക്കി മാറ്റി. ഇതോടെ സെറ്റ് സാരി വിപണിയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങി തുടങ്ങി. യുവത്വം എന്നും വ്യത്യസ്തതയാഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ എല്ലാ ഓണത്തിനും സെറ്റ് സാരിയില്‍ എന്തെങ്കിലും പുതുമ കൊണ്ടുവരാന്‍ വിപണിയിലുള്ളവര്‍ ശ്രദ്ധിക്കുന്നു.



Click it and Unblock the Notifications
