Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
മണ്‍സൂണിലും സുന്ദരിയാകാം
അണിഞ്ഞൊരുങ്ങാനിഷ്ടപ്പെടാത്ത സ്ത്രീകളുണ്ടോ. നല്ല നിറപ്പകിട്ടുള്ള വസ്ത്രങ്ങളും മുഖകാന്തിയും കൊണ്ട് ആളുകളുടെ ശ്രദ്ധ നേടാന്‍ ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ മേക്കപ്പ് എല്ലാ കാലത്തും ഉപയോഗിക്കുകയെന്നതും പ്രായോഗികമല്ല.
വേനല്‍ക്കാലത്ത് വിയര്ക്കുമെന്നൊരു പ്രശ്നമുണ്ടെങ്കിലും മഴക്കാലത്തേതുപോലെ മെയ്ക്കപ്പിനെ സംരക്ഷിക്കേണ്ടതില്ല. മഴക്കാലത്ത് മെയ്ക്ക് അപ് അണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പാട് കാര്യങ്ങളുണ്ട്.
വേനല്‍ക്കാലത്ത് ഏറ്റവും സുഖകരമായത് കോട്ടണ്‍ വസ്ത്രങ്ങളാണ്. എന്നാല്‍ മഴക്കാലത്ത് കോട്ടന്വസ്ത്രങ്ങളിട്ടാല് നനഞ്ഞൊട്ടി വൃത്തികേടായിരിക്കും. അതുകൊണ്ട് മഴക്കാലത്തേയ്ക്കായി ഷിഫോണ്‍ പോലെ പെട്ടന്ന് ഉണങ്ങുന്ന ഏതെങ്കിലും തുണിത്തരം കൊണ്ടുള്ള വസ്ത്രങ്ങള്‍ വാങ്ങി ധരിയ്ക്കുക. ഒപ്പം വെള്ള, മഞ്ഞ തുടങ്ങിയ നിറങ്ങളും ഒഴിവാക്കുക. ചെളിയും വെള്ളവും പറ്റിയാല്‍ അറിയാത്ത തരത്തിലുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കുക.
മുഖത്തണിയുന്ന മെയ്ക് അപ്പിന്റെ കാര്യമാണെങ്കില്‍ മഴക്കാലത്ത് വളരെ ലളിതമായ അതായത് ലൈറ്റ് മെയ്ക് അപ്പാണ് നല്ലത്. വാട്ടര്‍പ്രൂഫ് കോസ്മെറ്റിക്കുകളാണ് ഇക്കാലത്ത് ഉപയോഗിക്കാന്‍ നല്ലത്. വെള്ളമായാല്‍ പടരാത്ത ലിപ് സ്റ്റിക്കുകളും ഐ ലൈനര്‍, ഫൗണ്ടേഷന് തുടങ്ങിയവരും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
വേനല്‍ക്കാലത്ത് സ്വയം അണിയാവുന്ന മെയ്ക്ക് അപ്പ്
രൂക്ഷത കുറഞ്ഞ ഏതെങ്കിലും സോപ്പുപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കുക. തുടര്‍ന്ന് ഏതെങ്കിലും ക്ലെന്‍സര്‍ കൊണ്ട് മുഖം തുടച്ച് വൃത്തിയാക്കിയശേഷം ഒരു ഐസ് ക്യൂബ് കൊണ്ട് 10മുതല്‍ 15 മിനിട്ടോളം മുഖത്ത് മസാജ് ചെയ്യുക. താഴേ നിന്നും മുകളിലേയ്ക്കും വശങ്ങളിലേയ്ക്കുമായി വേണം മസാജ് ചെയ്യാന്‍. ഇങ്ങനെ ചെയ്താല്‍ മെയ്ക്ക് അപ്പിന്റെ പുതുമ കുറേ നേരത്തേയ്ക്ക് നിലനില്ക്കും.
ഇതിന് ശേഷം ആസ്ട്രിന്‍ജന്റ് അല്ലെങ്കില്‍ ടോണര്‍ മുഖത്തിടുക. എണ്ണമയമുള്ള ചര്‍മ്മമുള്ളവരാണെങ്കില്‍ ആസ്ട്രിന്‍ജന്റ് ഉപയോഗിക്കാം. സാധാരണ ചര്‍മ്മം, വരണ്ട ചര്‍മ്മം എന്നിവയുള്ളവരാണെങ്കില്‍ ടോണര്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
മഴക്കാലത്ത് ഫൗണ്ടേഷന് ക്രീം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പകരം മെയ്ക് അപ് ഇടുന്നതിന് മുമ്പ് അല്പം പൗഡര്‍ ഇടാം. പിങ്ക് കളറിലുള്ള ഐ ഷാഡോ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അതല്ലെങ്കില്‍ ചര്‍മ്മത്തിന്റെ നിറത്തിനനുസരിച്ച് മറ്റേതെങ്കിലും നിറത്തിലുള്ള ഐ ഷാഡോ ഉപയോഗിക്കാം. എന്തായാലും ഇളം നിറത്തിലുള്ളവയാണ് നല്ലത്.



Click it and Unblock the Notifications
