Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍
നാലാളുകളുടെ മുന്നില്‍ സുന്ദരികളായി പ്രത്യേക്ഷപ്പെടാന്‍ ആഗ്രഹിക്കാത്ത സ്തീകളുണ്ടോ? ഇല്ലെന്നു തന്നെ പറയാം. ഈ മനോഭാവത്തില്‍ തെറ്റേതുമില്ലതാനും. അതുകൊണ്ടുതന്നെ മിക്കവരും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ ഉത്സാഹം കാണിയ്ക്കുന്നവരുമാണ്. എന്നാല്‍ വാങ്ങിക്കൂട്ടുന്ന അതേ ഉത്സാഹത്തോടെ അവ സൂക്ഷിയ്ക്കുന്നതില്‍ മിക്കവരും ശ്രദ്ധാലുക്കളല്ലെന്നത് മറ്റൊരു കാര്യം.
ഓഫീസില്‍ പെട്ടന്നൊരു മീറ്റിംഗ് വിളിയ്ക്കുമ്പോള്‍ അല്ലെങ്കില്‍ ഉച്ചയൂണ് കഴിയുമ്പോള്‍ റെസ്റ്റ് റൂമിനുള്ളില്ക്കടന്ന് സ്വന്തം ബാഗില്‍ എന്നോ വാങ്ങിയിട്ട ലിപ്-സ്റ്റിക്കുകളും മക്സാരകളുമൊന്നും എടുത്ത് പ്രയോഗിയ്ക്കുന്നവര്‍ കുറവല്ല. അപ്പോഴുള്ള സൗകര്യവും സൗന്ദര്യവും എന്ന ചിന്തയാണ് ഇത്തരം പ്രവൃത്തികളിലേയ്ക്ക് മിക്കപ്പോഴും നയിക്കുന്നത്.
എന്നാല്‍ കരുതിയിരിക്കുക.. നിങ്ങള്‍ ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടോ എങ്കില്‍ അവ കളയാന്‍ സമയമായി. അതല്ല തുടര്‍ന്നും ഉപയോഗിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു കണ്ണു രോഗവിദഗ്ധനെയോ ചര്‍മ്മ രോഗവിദഗ്ധനെയോ സമീപിയ്ക്കേണ്ടിവരും.
പഴക്കമേറിയ സൗന്ദര്യ വര്‍ധകവസ്തുക്കള്‍ പലപ്പോഴും നമ്മള് കരുതുന്നതിലേറെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. സുന്ദരമായ ചര്‍മ്മത്തിനെ എന്തിന് വികൃമാക്കണം. കണ്ണിന്റെ കാഴ്ചശക്തിയെ പരീക്ഷിയ്ക്കേണ്ടതുണ്ടോ.
പഴകിയ സൗന്ദര്യ വസ്തുക്കള്‍ ചര്‍മ്മത്തില്‍ ഫംഗസ് ബാധയുണ്ടാക്കും. അവ സ്ഥിരമായ അലര്ജിയിലേയ്ക്കുനയിക്കുമെന്നാണ് ചര്‍മ്മരോഗ വിധഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പഴകിയ ഐ-ലൈനര്‍, മസ്കാര എന്നിവ ഉപയോഗിക്കുന്നത് കണ്ണുകള്‍ക്കും ഒട്ടേറെ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്.
കണ്ണുകളുടെ പുറമെ കാണുന്ന ഭാഗം വളരെ ലോലമായതിനാല്ത്തന്നെ ഇത്തരം രാസവസ്തുക്കള്‍ പെട്ടന്ന് കണ്ണിനെ പിടികൂടാനിടയുണ്ട്. മസ്കാരയും ഐ-ലൈനറുമെല്ലാം കട്ടപിടിയ്ക്കാനും ലിപ്-സ്റ്റിക്കിന് മുകളില്‍ എണ്ണയുടെ ചെറിയ കുമിളകള്‍ രൂപപ്പെടാനും തുടങ്ങിയിട്ടുണ്ടോ. എന്നാല്‍ അവയ്ക്കുമേലുള്ള പരിശ്രമം നിര്‍ത്തുക, പുതിയവ വാങ്ങാന്‍ സമയം അതിക്രമിച്ചു.
ഇതേ പോലെ തന്നെ ചര്മ്മത്തിലുപയോഗിയ്ക്കുന്ന ക്രീമുകളും ലോഷനുകളും കാലം കഴിഞ്ഞതാണോ എങ്കില്‍ സംശയിയ്ക്കേണ്ട ഈര്‍പ്പം ഇഷ്ടപ്പെടുന്ന ബാക്ടീരിയകള്‍ നിങ്ങളുടെ ചര്‍മ്മം താവളമാക്കും. ഉപയോഗിക്കുന്ന മേക്കപ്പുകള്‍ ഒരു പാട് സമയം ചര്‍മ്മത്തില്‍ സൂക്ഷിയ്ക്കുന്നതും പ്രശ്നങ്ങളുണ്ടാക്കും. വീട്ടില്‍ തിരിച്ചെത്തിയാലുടന്‍ തന്നെ മുഖം കഴുകി വൃത്തിയാക്കാന്‍ താമസിയ്ക്കേണ്ടതില്ല.
വാങ്ങുമ്പോള്‍ കാശിന്റെ ലാഭം നോക്കാതെ നല്ല കമ്പനികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വാങ്ങിസൂക്ഷിയ്ക്കുക. മുന്തിയ കമ്പനിയുടേതാണെങ്കിലും ഒരു പരിധികഴിഞ്ഞാല്‍ ഇവയും ഉപയോഗിക്കാന്‍ പറ്റാതാവുമെന്ന കാര്യം മറക്കാതിരിക്കുക.
അറിഞ്ഞിരിക്കാന്‍
- സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഏതായാവും അവ ഈര്‍പ്പരഹിതമായ സ്ഥലത്ത് സൂക്ഷിയ്ക്കുകഓരോ ആറുമാസത്തിലും പുതിയവ വാങ്ങിയ്ക്കുക, കണ്ണുകളില്‍ ഉപയോഗിക്കുന്നവ മൂന്നു മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക
- കണ്ണുകള്‍ കാജല്‍ സ്റ്റിക്കുകളും പെന്സിലുകളും ഉപയോഗിക്കുന്നതിന് മുമ്പേ അവ ടിഷ്യൂ പേപ്പര്‍ കൊണ്ട് നന്നായി വൃത്തിയാക്കുക.
- പറ്റുമെങ്കില്‍ മേക്കപ് ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പേ കണ്ണുകളില്‍ കോണ്ടാക്ട് ലെന്‍സ് ധരിയ്ക്കുക
- സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും അവ ഉപയോഗിക്കാനുള്ള ബ്രഷുകളും ഒരു കാരണവശാവും പങ്കുവെയ്ക്കരുത്.
- എല്ലാം നന്നായി അടച്ചു സൂക്ഷിയ്ക്കുക. ഐലൈനറും മറ്റും തുറന്നു വെയ്ക്കുന്നത് പൊടി കയറാനും പിന്നീട് കണ്ണിന് അലര്‍ജി വരാനും ഇടയാക്കും.
- കഴിയുന്നതും ട്യൂബുകളില്‍ കിട്ടുന്ന സൗന്ദര്യ ലേപനങ്ങളും മറ്റും ഉപയോഗിയ്ക്കു. ട്യൂബുകളിലാകുമ്പോള് വായുവുമായുള്ള സമ്പര്‍ക്കവും ബാക്ടീരിയകള്‍ കടന്നുകൂടാനുള്ള സാധ്യതയും കുറയും.



Click it and Unblock the Notifications