Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുടി നല്ല ഉള്ളോടെ വളരാന്‍ ഒരു കിടിലന്‍ നെല്ലിക്ക കുഴമ്പ് വീട്ടില്‍ തയ്യാറാക്കാം
മുടി വളര്‍ത്തുകയാണെങ്കില്‍ മുടിയ്ക്ക് നല്ല ഉള്ള് വേണം. വേണ്ടത്ര ഉള്ള് ഉള്ളിലെങ്കില്‍ മുടിയ്ക്ക് അഴകും ഉണ്ടായിരിക്കുകയില്ല. മാറി വരുന്ന കാലാവസ്ഥ, ആഹാരരീതികളിലെ വ്യത്യാസം എന്നിവയെല്ലാം മുടിയുടെ ഉള്ള് കുറയുന്നതിന് കാരണമാകാറുണ്ട്. ചിലപ്പോള്‍ അമിതമായിട്ടുള്ള താരന്, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയും മുടി കൊഴിച്ചിലിന് കാരണമാകുന്നു. ഇത്തരത്തില്‍ ഉണ്ടാകുന്ന അമിതമായിട്ടുള്ള മുടി കൊഴിച്ചില്‍ മുടിയുടെ ഉള്ള് കുറയ്ക്കുന്നു. മുടിയ്ക്ക് കനം കുറയുന്നതിനും കാരണമാകുന്നു.

എത്ര അമിതമായ മുടി കൊഴിച്ചിലും നിയന്ത്രിച്ച്, മുടിയ്ക്ക് നല്ല ഉള്ള് ലഭിക്കാന്‍ സഹായിക്കുന്ന ഒരു നെല്ലിക്ക കുഴമ്പ് തയ്യാറാക്കേണ്ട വിധമാണ് പരിചയപ്പെടുത്താന്‍ പോകുന്നത്. തികച്ചും പരമ്പരാഗതമായ രീതിയില്‍, പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ കുഴമ്പ് മുടിയില്‍ പുരട്ടിയാല്‍, മുടി കൊഴിച്ചില്‍ അകലനുന്നതായിരിക്കും. മുടിയ്ക്ക് നല്ല ഉള്ളും, നീളവും വെയ്ക്കാന്‍ ഇത് സഹായിക്കും.
നെല്ലിക്ക
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് നെല്ലിക്ക. നെല്ലിക്ക കഴിക്കുന്നതും, അതുപോലെ, നെല്ലിക്ക മുടിയില്‍ തേയ്ക്കുന്നതും മുടി വളരാനും, മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. 2017-ല്‍ നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നത് പ്രകാരം, ഇന്ത്യന്‍ നെല്ലികിക മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അലോപേഷ്യ പോലെയുള്ള അസുഖങ്ങള്‍ കുറയ്ക്കാന്‍ വരെ നെല്ലിക്കയ്ക്ക് ശേഷിയുണ്ടെന്ന് പറയുന്നു.
നെല്ലിക്കയിലെ പോഷകങ്ങള്‍
നെല്ലിക്കയില്‍ വിറ്റമിന്‍ സി, ആന്റിഓക്സിഡന്റ്സ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ആന്റിഓക്സിഡന്റ്സ് ഫ്രീറാഡിക്കല്സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാനും നെല്ലിക്കയിലെ ആന്റിഓക്സിഡന്റ്സ് സഹായിക്കുന്നു. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നു. കൊളാജന്‍ ഉണ്ടെങ്കില്‍ മാത്രമേ, ശിരോചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സാധിക്കുക. ശിരോചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിന്നാല്‍ മാത്രമേ, മുടി വേരില്‍ നിന്നും ലൂസാകാതിരിക്കുകയും, മുടി കൊഴിച്ചില്‍ കുറയുകയും ചെയ്യുന്നത്. കൂടാതെ, തലയില്‍ ഉണ്ടാകുന്ന യീസ്റ്റ് ഇന്ഫക്ഷന് എന്നിവ കുറയ്ക്കാനും നെല്ലിക്ക വളരെയധികം സഹായിക്കുന്നതാണ്.
നെല്ലിക്ക കുഴമ്പ് ചേരുവകള്‍
അര കിലോ- നെല്ലിക്ക
6 കപ്പ്- കറ്റാര്‍വാഴ
മൂന്ന് കപ്പ്- കറിവേപ്പില
3 ടീസ്പൂണ്‍- ഉലുവ
തയ്യാറാക്കേണ്ട വിധം
കുറച്ച് വെള്ളവും ചേര്‍ത്ത് ഈ എല്ലാ ചേരുവകളും നല്ലപോലെ അരച്ച് എടുക്കുക. അതിനുശേഷം ഒരു ഇരുമ്പിന്റെ ചീനചട്ടി അടുപ്പില്‍ വെയ്ക്കുക. ഇതിലേയ്ക്ക് ഈ അരച്ചുവെച്ച മിശ്രിതം ചേര്‍ക്കണം. അതിനുശേഷം കൈവിടാതെ ഇളക്കുക. ചെറുതീയില്‍ വെച്ച് വേണം മിശ്രിതം ഇളക്കാന്‍. മിശ്രിതം നല്ലപോലെ കട്ടയായി ഏകദേശം നല്ല കുഴമ്പ് പരുവത്തില്‍, നിറം മാറി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
കുളിക്കുന്നതിന് മുന്‍പ് ഈ നെല്ലിക്ക കൂട്ട് കുറച്ച് എടുക്കുക. ഇതിലേയ്ക്ക് രണ്ട് തുള്ളി വെളിച്ചെണ്ണയും ചേര്‍ത്ത് മിക്സ് ചെയ്ത് തലയില്‍ നല്ലപോലെ തേച്ച് പിടിപ്പിക്കണം. അതിനുശേഷം, ചെറു ചൂടുവെള്ളത്തില്‍ മുക്കി പിഴിഞ്ഞ തുണി കൊണ്ട് മുടി മൊത്തത്തില്‍ കവര്‍ ചെയ്ത് കെട്ടി വെയ്ക്കുക. ഏകദേശം 30 മിനിറ്റ് വെയ്ക്കണം. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് മുടി കൊഴിച്ചില്‍ അകറ്റാന്‍ സഹായിക്കും. മുടിയ്ക്ക് നല്ല ബലം ലഭിക്കാനും, മുടി നല്ലപോലെ വളരാനും സഹായിക്കുന്നതാണ്. കൂടാതെ, തലയില്‍ നിന്നും താരന് ഇല്ലാതാക്കാനും ഈ കൂട്ട് സഹായിക്കും.
മുടി കറുപ്പിക്കാന്‍
മുടി കറുപ്പിക്കാനും ഈ കൂട്ട് ഉപയോഗിക്കാവുന്നതാണ്. ഈ നെല്ലിക്ക കൂട്ടിലേയ്ക്ക് കുറച്ച് ഹെന്ന പൗഡര്‍ ചേര്‍ത്ത് മിക്സ് ചെയ്യണം. അതിനുശേഷം മുടിയില്‍ പുരട്ടുക. 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യം
നിങ്ങള്‍ക്ക് അമിതമായി മുടി കൊഴിച്ചില്‍ ഉണ്ടെങ്കില്‍, അത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന കാര്യം ആദ്യം മനസ്സിലാക്കുക. അതിനുശേഷം മാത്രം, ഇത്തരം ഉല്പന്നങ്ങള് ഉപയോഗിക്കുക. അതുപോലെ, ഏതെങ്കിലും തരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് അഭിപ്രായം തേടുന്നതും നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications