Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
അധരം സുന്ദരം: പതിവായി ഇക്കാര്യങ്ങള്‍ ചെയ്യൂ, നിങ്ങള്‍ക്കും ലഭിക്കും ചുവന്നുതുടുത്ത ചുണ്ടുകള്‍
തുടുത്ത്, ചുവന്ന ചുണ്ടുകള്‍ കാലങ്ങളായുള്ള സൗന്ദര്യസങ്കല്‍പ്പങ്ങളുടെ ഭാഗമാണ്. പക്ഷേ ലിപ്സ്റ്റിക്കുകളും മെയ്ക്കപ്പുകളും വ്യാപകമായി ഉപയോഗിക്കുന്ന ഇന്നത്തെ കാലത്ത് ചുണ്ടുകളുടെ സ്വാഭാവിക നിറത്തിന് ആരുമത്ര ശ്രദ്ധ നല്‍കാറില്ല. എന്നിരുന്നാലും ചുണ്ടുകളുടെ ഭംഗിയും ആരോഗ്യം നിലനിര്‍ത്തുന്നത് സൗന്ദര്യസംരക്ഷണത്തില്‍ പ്രധാനം തന്നെയാണ്. പ്രത്യേകിച്ച് കാലാവസ്ഥ മാറ്റം ശരീരത്തില്‍ ഏറ്റവുമധികം പ്രകടമാകുന്ന അവയവങ്ങളിലൊന്നാണ് ചുണ്ടുകള്‍. മഞ്ഞുകാലത്ത് ചുണ്ട് പൊട്ടാത്തവര് വിരളമാണ്. മറ്റ് കാലാവസ്ഥ മാറ്റങ്ങള്‍ കൊണ്ടും ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടും ചുണ്ടുകളുടെ സ്വാഭാവിക അവസ്ഥയിലും ആരോഗ്യത്തിലും വെല്ലുവിളികള്‍ ഉണ്ടാകാം.

ആരോഗ്യമുള്ള ചുണ്ടുകള്‍ നിലനിര്‍ത്താന്‍ ആയുര്‍വേദം പ്രകൃതിദത്തമായ ചില പരിഹാരങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഈ പ്രതിവിധികള്‍ ഫലപ്രദമാണെന്ന് മാത്രമല്ല ദോഷകരമായ രാസവസ്തുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുമില്ല. അങ്ങനെയുള്ള ചില ഉല്‍പ്പന്നങ്ങളും ചുണ്ടുകളുടെ ആരോഗ്യം സംരക്ഷിക്കുന്ന ശീലങ്ങളും നോക്കാം.
സ്വാഭാവിക എണ്ണകള്‍
ചുണ്ടുകളുടെ സംരക്ഷണത്തിനുള്ള ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ് വെളിച്ചെണ്ണ. ഇത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു. വിണ്ടുകീറിയ ചുണ്ടുകള്‍ സുഖപ്പെടുത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഇ നല്കുന്ന മറ്റൊരു ഓപ്ഷനാണ് ബദാം ഓയില്‍. കൂടാതെ വെണ്ണയും ചുണ്ട് പൊട്ടല്‍ പോലുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും.
ഹെര്‍ബല്‍ ചികിത്സകള്‍
ചുണ്ടുപൊട്ടല്‍ സുഖപ്പെടുത്താനും അവയം പൂര്‍വ്വാധികം ഭംഗിയാക്കാനും കറ്റാര്‍ വാഴ ജെല്ലിന് കഴിയും. ഇതിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ചുണ്ടുകളിലെ പ്രശ്നങ്ങള്‍ കുറയ്ക്കുന്നു. കൂടാതെ ചുണ്ടുകള്‍ക്ക് തിളക്കം ലഭിക്കാന്‍ മഞ്ഞള്‍, പാല്‍പ്പാട ചേര്‍ത്ത് പുരട്ടാം.
എക്സ്ഫോളിയേഷന്‍
ചുണ്ടുകള്‍ എക്സ്ഫോളിയേറ്റ് (ഇളകിയ ചര്‍മ്മം നീക്കല്‍) ചെയ്യുന്നത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. പഞ്ചസാരയും തേനും ചേര്‍ന്ന മിശ്രിതം ചുണ്ടില്‍ മൃദുവായ സ്ക്രബ്ബായി ഉപയോഗിക്കാം. ഈ രീതി ചുണ്ടുകള്‍ മൃദുലതയും തിളക്കവും നല്കുന്നു.
ജലാംശം
ധാരാളം വെള്ളം കുടിക്കുന്നത് ചുണ്ടുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ജലാംശം നിലനിര്‍ത്തുന്നത് വരള്‍ച്ചയെ തടയുകയും ചുണ്ടുകള്‍ മൃദുലമുള്ളതാക്കുകയും ചെയ്യുന്നു.
ഭക്ഷണം
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം ചുണ്ടിന്റെ മാത്രമല്ല, ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. പരിപ്പ്, വിത്തുകള്‍, ഇലക്കറികള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ആരോഗ്യകരമായ ചുണ്ടുകള്‍ നിലനിര്‍ത്താന്‍ ഗുണം ചെയ്യും.
ലിപ് മാസ്കുകള്‍
വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയുന്ന ലളിതവും ഫലപ്രദവുമായ ചില ലിപ് മാസ്കുകള്‍ പരിചയപ്പെടാം.
തേന്‍-പഞ്ചസാര സ്ക്രബ്
ഈ സ്ക്രബ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാന്‍ അത്യുത്തമമാണ്. ഒരു ടീസ്പൂണ്‍ തേന്‍ ഒരു ടീസ്പൂണ്‍ പഞ്ചസാരയുമായി കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ ചുണ്ടുകളില്‍ വൃത്താകൃതിയില്‍ ഒരു മിനിറ്റ് നേരം തടവുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.
വെളിച്ചെണ്ണ-തേന്‍ മാസ്ക്
ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ അര ടീസ്പൂണ്‍ തേനുമായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ ചുണ്ടുകളില്‍ പുരട്ടി 15 മിനിറ്റ് നേരം വയ്ക്കുക. ഈ മാസ്ക് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
കറ്റാര്‍ വാഴ-വിറ്റാമിന്‍ ഇ ബാം
ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ഏതാനും തുള്ളി വിറ്റാമിന്‍ ഇ എണ്ണയുമായി കലര്‍ത്തുക. ഉറങ്ങുന്നതിന് മുമ്പ് ഈ ബാം നിങ്ങളുടെ ചുണ്ടുകളില്‍ പുരട്ടുക.
റോസ്-പാല്‍പ്പാട പേസ്റ്റ്
ചുണ്ടുകള്‍ക്ക് നല്ല നിറം ലഭിക്കാന്‍ ഒരു പിടി റോസ് ഇതളുകള്‍ പാലില്‍ ഒരു മണിക്കൂര്‍ മുക്കിവയ്ക്കുക. ഇവ അരച്ച് പേസ്റ്റ് ആക്കി ചുണ്ടുകളില്‍ 20 മിനിറ്റ് പുരട്ടുക. ഈ പേസ്റ്റ് ചുണ്ടുകള്‍ക്ക് ജലാംശവും റോസ് നിറവും നല്കുന്നു.
അവോക്കാഡോ- ഒലിവ് ഓയില്‍ മാസ്ക്
അവോക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പുഷ്ടമാണ്, ഇത് വരണ്ട ചുണ്ടുകള്‍ക്ക് അനുയോജ്യമാണ്. ഒരു ചെറിയ കഷണം അവോക്കാഡോ ഉടച്ച് ഒലീവ് ഓയിലില്‍ കലര്‍ത്തുക. ഇത് നിങ്ങളുടെ ചുണ്ടുകളില്‍ പുരട്ടി 10 മിനിറ്റ് വെക്കുക, ശേഷം കഴുകാം.



Click it and Unblock the Notifications