Latest Updates
-
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു
ഒരിക്കലും മാറില്ലെന്ന് കരുതുന്ന കഷണ്ടി വരെ മാറും, ജീവിതത്തില്‍ ചെറിയൊരു മാറ്റം വരുത്താം
മുടി കൊഴിച്ചിലും കഷണ്ടിയും എല്ലാവരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. പലപ്പോഴും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എപ്രകാരമാണ് ചെയ്യേണ്ടത് എങ്ങിനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പുരുഷന്മാരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ജീവിത രീതിയില്‍ തന്നെ മാറ്റം വരുത്താവുന്നതാണ്. ആരോഗ്യത്തോടെ മുന്നോട്ട് പോവുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കഷണ്ടിയെ ഇല്ലാതാക്കി മുടി വളര്‍ച്ചയിലേക്ക് നാം എത്തുന്നു.
മുടി കൊഴിച്ചില്‍ പോലുള്ള അവസ്ഥകളില്‍ പലപ്പോഴും പലരും തളര്‍ന്ന് പോവുന്നു. അത് പിന്നെ കഷണ്ടിയിലേക്ക് പരിണമിക്കുമ്പോള്‍ കൂടുതല്‍ പ്രതിസന്ധികള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ ഇനി അതിനെ പ്രതിരോധിക്കുന്നതിനും കഷണ്ടി കുറക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ തുടക്കത്തിലേ ശ്രദ്ധിക്കാവുന്നതാണ്. ജീവിത രീതിയില്‍ വരുത്തുന്ന ചില പോസിറ്റീവ് മാറ്റങ്ങളിലൂടെ ഈ പ്രശ്നത്തെ പൂര്‍ണമായും നമുക്ക് ഇല്ലാതാക്കാം. എപ്രകാരമെന്ന് നോക്കാം.

കാരണങ്ങള്‍
പുരുഷന്മാരിലെ മുടി കൊഴിച്ചിലും കഷണ്ടിയും പല ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നതാണ്. ഇതില്‍ ജനിതകശാസ്ത്രം, ജീവിതശൈലി, ഭക്ഷണ ശീലങ്ങള്‍ എന്നിവയെല്ലാം മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ്. അമേരിക്കന്‍ ഹെയര്‍ ലോസ് അസോസിയേഷന്റെ അഭിപ്രായത്തില്‍, പുരുഷന്മാരില് മൂന്നില്‍ രണ്ട് പേര്‍ക്കും 35 വയസ്സ് ആകുമ്പോഴേക്കും മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് പ്രായം കൂടുന്തോറും ഗണ്യമായി വര്‍ദ്ധിക്കുന്നു. മുടിയുടെ കനം കുറഞ്ഞ് വരുകയും അത് പിന്നീട് കൂടുതലായി കഷണ്ടിയിലേക്ക് മാറുകയും ചെയ്യുന്നു.
ജീവിതശൈലി ഘടകങ്ങള്‍
മുടി കൊഴിച്ചിലിനും കഷണ്ടിക്കും കാരണമാകുന്നതില്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദം വളരെ വലിയ പങ്ക് വഹിക്കുന്നതാണ്. പലപ്പോഴും വിട്ടുമാറാത്ത സമ്മര്‍ദ്ദം നിങ്ങളില്‍ ടെലോജന്‍ എഫ്ലുവിയം പോലുള്ള മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. എന്നാല്‍ ഈ അവസ്ഥയില്‍, സമ്മര്‍ദ്ദം നിങ്ങളുടെ മുടിയിഴകള്‍ കൊഴിയുന്നതിലേക്കും അവ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുന്നതിലേക്കും എത്തുന്നു. അതിനെ പ്രതിരോധിക്കുന്നതിനും സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും ലേണ്ടി വ്യായാമം, മതിയായ ഉറക്കം എന്നിവ ചെയ്യാവുന്നതാണ്.
ഭക്ഷണത്തില്‍ ശ്രദ്ധിക്കാം
ഭക്ഷണത്തിലൂടെ നമുക്ക് ഈ പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും എന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഒരു പരിധി വരെ മുടി കൊഴിച്ചില്‍, കഷണ്ടി എന്നിവയെ ഇല്ലാതാക്കാന്‍ ഭക്ഷണത്തിന് സാധിക്കുന്നു. പലപ്പോഴും പോഷകങ്ങളുടെ കുറവ്, പ്രത്യേകിച്ച് ഇരുമ്പ്, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ എന്നിവ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനെ പ്രതിരോധിക്കുന്നതിനും ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീന്‍, വിറ്റാമിന്‍ എന്നിവ ലഭിക്കുന്നതിനും വേണ്ടി ഇലക്കറികള്‍, പ്രോട്ടീനുകള്‍, പഴങ്ങള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. മാത്രമല്ല നിര്‍ജ്ജലീകരണം ഇല്ലാതിരിക്കുന്നതിനും ശ്രദ്ധിക്കണം.
മുടി സംരക്ഷണം ഇപ്രകാരം
മുടി സംരക്ഷണം പോലുള്ളവ ഒരിക്കലും ഒരു ദിവസത്തില്‍ ഒതുക്കേണ്ടതല്ല. ഇത് ശരിയായ രീതിയില്‍ ആണെങ്കില്‍ ആരോഗ്യത്തിനും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മുടിയില്‍ മൃദുവായ ഷാംപൂ ഉപയോഗിച്ച് പതിവായി കഴുകുന്നത് അഴുക്കും അധിക എണ്ണയും നീക്കംചെയ്യാന്‍ സഹായിക്കുന്നു. എന്നാല്‍ ഒരു കാരണവശാലും കഠിനമായ രാസവസ്തുക്കളും ഹീറ്റ് സ്റ്റൈലിംഗ് ഉപകരണങ്ങളും ഉപയോഗിക്കരുത്. ഇത് മുടിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. കണ്ടീഷണര്‍ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ടത്
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കഷണ്ടിയെ പ്രതിരോധിക്കുന്നതിനും വേണ്ടി ഒരിക്കലും ഇന്‍സ്റ്റന്റ് മാര്‍ഗ്ഗങ്ങള്‍ തിരയരുത്. ഇത് നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല ഭക്ഷണത്തില്‍ പെട്ടെന്ന് മാറ്റം വരുത്തിയത് കൊണ്ട് മാത്രം മുടിയുടെ ആരോഗ്യവും കഷണ്ടിയുടെ പ്രതിരോധവും സംഭവിക്കണം എന്നില്ല. മറ്റ് കേശസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ വെച്ച് വേണം മുടിസംരക്ഷണത്തിന് ഇറങ്ങിപ്പുറപ്പെടുന്നതിന്.



Click it and Unblock the Notifications