Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
ബാക്കി വന്ന ചോറ് ഒരു ടീസ്പൂണ്‍ മതി; ബ്ലാക്ക്ഹെഡ്സ് എന്നന്നേക്കുമായി നീക്കം ചെയ്യാം
ചര്‍മ്മത്തില്‍ അമിതമായി എണ്ണമയം നിലനില്‍ക്കുന്നത് മൂലം, അല്ലെങ്കില്‍ മൃതകോശങ്ങള്‍ കൃത്യമായി നീക്കം ചെയ്തില്ലെങ്കില്‍ മുഖത്ത് ബ്ലാാക്ക് ഹെഡ്സ് വരാനുള്ള സാധ്യത കൂടുതലാണ്. മിക്കവരിലും മുക്കിലും, താടിയിലുമായാണ് ബ്ലാക്ക് ഹെയ്ഡ് കണ്ടുവരുന്നത്. മുഖക്കുരു പതിവായി കാണുന്നവരിലും ഇതേ പ്രശ്നങ്ങള്‍ ഉണ്ടായെന്ന് വന്നേക്കാം. ബ്ലാക്ക് ഹെഡ്സ് ഞെക്കി കളയാന്‍ നോക്കിയാല്‍, ചിലപ്പോള്‍ ചര്‍മ്മത്തിന്റെ അടിയിലേയ്ക്ക് ആഴ്ന്നിറങ്ങാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ പ്രശ്നങ്ങള്‍ ഇല്ലാതെ തന്നെ, ചര്‍മ്മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാന്‍ ബാക്കി വന്ന കുറച്ച് ചോറുമാത്രം മതി.

ചേരുവകള്‍
2 ടേബിള്‍സ്പൂണ്‍- ചോറ്
1 ടേബിള്‍സ്പൂണ്‍-തൈര്
1 ടീസ്പൂണ്‍-തേന്‍
തയ്യാറാക്കേണ്ട വിധം
ചോറ് ആദ്യം നല്ലതുപോലെ ഉടയ്ക്കുക. അതിനുശേഷം തൈരിലേയ്ക്ക് ചേര്‍ക്കണം. തേനും ചേര്‍ക്കുക. കുറച്ച് അരിപ്പൊടിയും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ക്രീം പരുവത്തില്‍ ആകുന്നതുവരെ മിക്സ് ചെയ്യുക. അതിനുശേഷം മുഖത്ത് പുരട്ടുക. നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീതം ചെയ്യുന്നത് ചര്‍മ്മത്തില്‍ നിന്നും ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
ഗുണങ്ങള്‍
ചര്‍മ്മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യുക മാത്രമല്ല, നിരവധി ഗുണങ്ങള്‍ ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നതിലൂടെ ഓരോ വ്യക്തികള്‍ക്കും ലഭിക്കുന്നതാണ്. ഇതില്‍ ചോറ് ചേര്‍ത്തിരിക്കുന്നതിനാല്‍, ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്തെടുക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തില്‍ അമിതമായി നിലനില്‍ക്കുന്ന എണ്ണമയം നീക്കം ചെയ്യാന്‍ ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്. അതിനാല്‍ തന്നെ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങള്‍ ഇല്ലാതാകുന്നതാണ്. വൈറ്റ് ഹെഡ്സ് ഇല്ലാതാക്കാനും ഇത് സഹായിക്കും. ഈ ഫേയ്സ്പാക്കില്‍ തേന്‍ ഉപയോഗിച്ചിരിക്കുന്നിതിനാല്, ആന്റിബാക്ടീരിയല്‍ ഗുണങ്ങളും ചര്‍മ്മത്തിന് ലഭിക്കുന്നതാണ്. അതിനാല്‍, ചര്‍മ്മത്തില്‍ കുരുക്കള്‍, അലര്‍ജി, ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവ വരാത്ത വിധത്തില്‍ ചര്‍മ്മ പരിപാലനം നടത്താന്‍ ഈ ഫേയ്സ്പാക്ക് ഉപയോഗം സഹായിക്കുന്നു. ചര്‍മ്മം മൃദുലവും, തിളക്കമുള്ളതുമായി സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്. വളരെ ചിലവ് കുറഞ്ഞ രീതിയില്‍, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കി എടുക്കാന്‍ സാധിക്കുന്ന ഒരു ഫേയ്സ്പാക്ക് കൂടിയാണ് ഇത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇതില്‍ ചോറ് എടുക്കുമ്പോള്‍ നല്ലതുപോലെ വേവിച്ചെടുത്ത ചോറ് തിരഞ്ഞെടുക്കുക. അതുപോലെ, അരിപ്പൊടി ചേര്‍ക്കുമ്പോള്‍ ഒരു രണ്ട് നുള്ള് മാത്രം ചേര്‍ത്താല്‍ മതിയാകും. ചിലര്‍ക്ക് തേന്‍ അലര്‍ജി പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് നടത്താന്‍ മറക്കരുത്. ഫേയ്സ്പാക്ക് 15 മിനിറ്റില്‍ കൂടുതല്‍ മുഖത്ത് വെയ്ക്കുന്നത് നല്ലതല്ല. ചര്‍മ്മം അമിതമായി വരണ്ട് പോകുന്നതിന് കാരണമായേക്കാം. അതുപോലെ, ഫേയ്സ്പാക്ക് അമിതമായി ഉണങ്ങി മുഖത്തത് പിടിക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതിനും കാരണമാകുന്നു. അതിനാല്‍, കൃത്യമായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer: മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളും വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല വിശ്വാസ്യത ഉറപ്പുനല്‍കുന്നില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലയാളം ബോള്‍ഡ്സ്കൈ സ്ഥിരീകരിക്കുന്നില്ല. വിവരങ്ങള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. ഏതെങ്കിലും വിവരമോ അനുമാനമോ പരിശീലിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ മുമ്പ്, ദയവായി ബന്ധപ്പെട്ട പ്രൊഫഷണലുമായി ബന്ധപ്പെടുക.



Click it and Unblock the Notifications
