Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലാക്ടിക് ആസിഡ്; ഉപയോഗം ഇങ്ങനെ
ചർമ്മസംരക്ഷണത്തിന് ഉപയോഗിക്കുന്ന പലതരം ആസിഡുകളെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകും.അല്ലേ, സമീപകാലത്തുള്ള ചർമ്മ സംരക്ഷണ അല്ലെങ്കിൽ കേശസംരക്ഷണത്തിനുള്ള ഏത് പരസ്യവും അല്ലെങ്കിൽ ഉത്പന്നവും നിങ്ങൾ ശ്രദ്ധിച്ചു നോക്കൂ അതിൽ ലാക്റ്റിക് ആസിഡ് ഉണ്ടാകും. അതെ, സൗന്ദര്യസംരക്ഷണത്തിന് ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവാണ് ലാക്റ്റിക് ആസിഡ്. ഏറ്റവുമധികം പ്രചാരത്തിലുള്ള എഎച്ച്എകളിൽ (ആൽഫ ഹൈഡ്രോക്സി ആസിഡ്) നിന്നാണ് ലാക്റ്റിക് ആസിഡ് വേർതിരിക്കുന്നത്.ഇത് ചർമ്മത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങി ഈർപ്പമുള്ളതാക്കുന്നു. ചർമ്മത്തിലെ പുറമെയുള്ള കോശങ്ങളെ നീക്കി ഉള്ളിൽ നിന്നും പുതിയ കോശങ്ങളെ പുറത്തെത്തിക്കുന്നു. ഇത്തരത്തിൽ സുന്ദരമായ ചർമ്മം നിങ്ങൾക്ക് സമ്മാനിക്കുന്നു.
അപ്പോൾ ലാക്റ്റിക് ആസിഡ് മുടിയിൽ എന്ത് ചെയ്യും എന്ന് നിങ്ങൾക്ക് സംശയമായോ? ചർമ്മത്തിന് ആഴത്തിലിറങ്ങി ഈർപ്പം നൽകുന്നതിന് പേരുകേട്ട ലാക്റ്റിക് ആസിഡ് ,ത്വക്കിൽ ചെയ്യുന്നത് പോലെ തന്നെ തലയോട്ടിയിലും പ്രവർത്തിക്കുകയും മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. സമൃദ്ധമായതും ആരോഗ്യമുള്ളതുമായ മുടി വേണമെങ്കിൽ തലയോട്ടിയിൽ നല്ല കോശങ്ങളും രക്തചംക്രമണവും വേണം. ഇത് സമ്മാനിക്കാൻ ലാക്റ്റിക് അസിഡിന് കഴിയും. അതുകൊണ്ട് തന്നെയാണ് നിങ്ങൾ ഉപയോഗിക്കുന്ന എതൊരു കേശസംരക്ഷണ ഉത്പന്നത്തിലും ലാക്റ്റിക് ആസിഡ് പേര് കാണുന്നത്. തലയോട്ടിയിലെ മൃതകോശങ്ങളെ പുറംതള്ളുന്നതിനും ചർമ്മത്തെ പുതുക്കുന്നതിനും ലാക്റ്റിക് ആസിഡ് സഹായിക്കുന്നു .ഒപ്പം ആരോഗ്യകരമായ പിഎച്ച് ബാലൻസ് നിലനിർത്താനും, മുടി പൊട്ടുന്നത് തടയാനും, താരൻ നീക്കം ചെയ്യാനും, തിളക്കം കൂട്ടാനുമെല്ലാം സഹായിക്കുന്നു.

മുടി സംരക്ഷണത്തിന് ലാക്റ്റിക് ആസിഡ്
സൗന്ദര്യലോകത്തെ താരമായ ലാക്റ്റിക് ആസിഡിന് നിരവധി ഗുണങ്ങളുണ്ട്.നമ്മുടെ ശിരോചർമ്മം, താരൻ ,വരൾച്ച,എണ്ണമെഴുക്ക് എന്നിവയുടെ വളർച്ചാകേന്ദ്രങ്ങളാണ്.ഈ ശിരോചർമ്മത്തെ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അത് മുടിയുടെ ആരോഗ്യത്തെയും വളർച്ചയെയും സാരമായി ബാധിക്കും. എഎച്ച്‌എ ഗ്രൂപ്പിന്റെ ഭാഗമായ ലാക്‌റ്റിക് ആസിഡിന് ശിരോചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും മുടി കൊഴിച്ചിൽ നിയന്ത്രിക്കാനുമുള്ള ശേഷിയുണ്ട്.കൂടാതെ എണ്ണമയവും അഴുക്കും മൃതകോശങ്ങളുമെല്ലാം മലാസീസിയ ഫർഫർ പോലുള്ള യീസ്റ്റ്, താരൻ എന്നിവ പെരുകാൻ വഴിയൊരുക്കും.ഇവയെല്ലാം നിയന്ത്രിക്കാൻ കഴിവുള്ള പോരാളിയാണ് ലാക്റ്റിക് ആസിഡ് .

ശിരോചർമ്മത്തിൽ കാണുന്നവ എപ്പോഴും താരൻ ആയിരിക്കണമെന്നില്ല.ചിലപ്പോൾ വരൾച്ചയോ ,അല്ലെങ്കിൽ സോറിയാസിസോ ഒക്കെ ആകാം.ലാക്റ്റിക് ആസിഡ് ഉപയോഗിക്കുന്നത് വഴി തലയോട്ടിയിലെ സ്വാഭാവിക എണ്ണകളെ പോഷിപ്പിക്കുകയും തലയോട്ടിയെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യും. കൂടാതെ രക്തചംക്രമണം വർദ്ധിക്കുകയും പുതിയ കോശങ്ങൾ കൂടുതൽ മികവോടെ വർത്തിക്കുകയും ചെയ്യുമ്പോൾ മുടിയുടെ ആരോഗ്യവും വളർച്ചയും ത്വരിതപ്പെടും.

ദൈനംദിന ജീവിതത്തിൽ ലാക്റ്റിക് ആസിഡ് ഉപയോഗിക്കേണ്ട വിധം
ശിരോചർമ്മത്തിലെ മാലിന്യങ്ങൾ എല്ലാം നീക്കി മുടിയുടെ വേരുകളെ ആരോഗ്യത്തോടെ വളരാൻ ലാക്റ്റിക് ആസിഡ് സഹായിക്കുന്നു. മൃതകോശങ്ങൾ,അഴുക്ക്, വിയർപ്പ് എണ്ണ, മറ്റു കേശസംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ കാരണം തലയോട്ടിയിൽ ധാരാളം അഴുക്ക് അടിഞ്ഞുകൂടുന്നു. ഇത് നീക്കംചെയ്യുന്ന കർമ്മം ലാക്റ്റിക് ആസിഡ് നിർവഹിക്കുന്നു. എണ്ണമയമുള്ളതോ,വരണ്ടതോ ആയ എല്ലാത്തരം ചർമ്മങ്ങൾ ഉള്ളവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ലാക്റ്റിക് ആസിഡ്.ലാക്‌റ്റിക് ആസിഡ് കലർന്ന ഷാംപൂകൾ, സെറം, ഹെയർ സ്‌പ്രേകൾ എന്നിവ കേശസംരക്ഷണവിപണിയിൽ ധാരാളം ലഭ്യമാണ്.ഇവ മൃദുവായി ശിരോചർമ്മത്തിൽ പുരട്ടിയാൽ മതിയാകും.നിങ്ങളുടെ നഖങ്ങൾ ഉപയോഗിച്ച് അഴുക്കുകൾ നീക്കം ചെയ്യാൻ ശ്രമിക്കാതിരിക്കുക.കൂടാതെ ശിരോചർമ്മത്തിൽ ചൊറിച്ചിലോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ഇത് ഉപയോഗിക്കാതിരിക്കുക.

ലാക്റ്റിക് ആസിഡ് നിങ്ങളുടെ ശിരോചർമ്മത്തിലെ പിഎച്ച് ബാലൻസ് നിലനിർത്തുന്നു, ഇത് തലയോട്ടിയെ എണ്ണമയമോ വരണ്ടതോ ആകാൻ അനുവദിക്കുന്നില്ല.അതിനാൽ എല്ലാ വിധ ചർമ്മക്കാർക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്.ലാക്റ്റിക് ആസിഡിന് എക്‌സ്‌ഫോളിയേറ്റിംഗ് ഗുണങ്ങളുണ്ട്, അതിനാൽ ഇത് മുടിയുടെയും തലയോട്ടിയിലെയും അഴുക്ക്, എണ്ണമയം എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇതിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അണുബാധ തടയുന്നു.

നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ലാക്‌റ്റിക് ആസിഡ് മിതമായി ഉപയോഗിച്ചാൽ ദോഷകരമല്ല. എന്നാൽ അമിതമായി ഉപയോഗിച്ചാൽ അത് മുടിയെ കൂടുതൽ വരണ്ടതാക്കും.കൂടാതെ ശിരോചർമ്മത്തിൽ വരൾച്ച, ചൊറിച്ചിൽ, ചർമ്മം പൊട്ടിപ്പോകൽ എന്നിവയ്ക്ക് കാരണമാകും.അതിനാൽ ആദ്യം മിതമായി മാത്രം ഉപയോഗിച്ച് അവ എങ്ങനെ നിങ്ങളുടെ ശിരോചർമ്മത്തിൽ പ്രവർത്തിക്കുന്നു എന്ന് നിരീക്ഷിക്കുക.നിങ്ങൾക്ക് അവ അലർജിയുണ്ടാക്കുന്നുണ്ടോ എന്നും നോക്കുക.അതിനു ശേഷം മാത്രം കൂടുതൽ ഉപയോഗിക്കുക.
സാധാരണയോ വരണ്ടതോ ആയ ശിരോചർമ്മത്തിൽ 10 ദിവസത്തിലൊരിക്കലും എണ്ണമയമുള്ള ശിരോചർമ്മത്തിൽ ആഴ്‌ചയിലൊരിക്കലും മാത്രമേ സ്‌കാൽപ് എക്‌സ്‌ഫോളിയേറ്ററുകൾ ഉപയോഗിക്കാവൂ. താരൻ, അഴുക്കുകൾ,മൃതകോശങ്ങൾ എന്നിവ നിയന്ത്രിക്കാൻ ലാക്‌റ്റിക് ആസിഡ് നല്ലൊരു വഴിയാണ് . ഇവ മുടിക്ക് ഈർപ്പം നൽകുകയും മുടി പൊട്ടുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു.ഏതു തരം ചർമ്മത്തിനും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ് ലാക്റ്റിക് ആസിഡ്.



Click it and Unblock the Notifications
