Latest Updates
-
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
മൃദുലമായ ചര്‍മ്മത്തിന് ഇതാ ഒരു കൊറിയന്‍ ഫേയ്സ്മാസ്ക് റെസിപ്പി
Korean face mask recipe: മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാത്ത മൃദുലമായ ചര്‍മ്മം എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍, പലപ്പോഴും, ഈ സ്വപ്നം പല കാരണങ്ങളാല്‍ യാഥാര്‍ത്ഥ്യമാകാറില്ല. കാരണം, തെറ്റായ ജീവിതശൈലി മൂലവും, ഉപയോഗിക്കുന്ന മേയ്ക്കപ്പ് ഉല്പന്നങ്ങളുടെ ദോഷവശം മൂലവും പലരിലും അലര്‍ജികളും, മുഖക്കുരു കറുത്ത പാടുകള്‍ പോലെയുള്ള പ്രശ്നങ്ങള്‍ അമിതമായി കണ്ടുവരുന്നു.

ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും നല്ല പരിഹാരമാണ് കൊറിയന്‍ ഫേയ്സ്മാസ്ക്. അത്തരത്തില്‍ ഒരു കൊറിയന്‍ ഫേയ്സ്മാസ്ക് നമുക്ക് വീട്ടില്‍ തയ്യാറാക്കാന്‍ സാധിക്കും. വെറും മൂന്ന് ചേരുവകള്‍ ഉപയോഗിച്ച് കിടിലന്‍ സോഫ്റ്റ് സിക്ന് സ്വന്തമാക്കാം. ഇതിനായി എന്തെല്ലാം ചേരുവകള്‍ വേണമെന്നും, എങ്ങനെ ഉപയോഗിക്കണമെന്നും നോക്കാം.
ചേരുവകള്‍
ഒരു കപ്പ്- ചോറ്
രണ്ട് ടീസ്പൂണ്‍- കുതിര്‍ത്ത് വെച്ച ചിയ സീഡ്സ്
അര ടീസ്പൂണ്‍- തേന്‍
തയ്യാറാക്കി ഉപയോഗിക്കുന്ന വിധം
ഇവ മൂന്നും ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടണം. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ നാല് ദിവസം വീതം ചെയ്യുന്നത് ചര്‍മ്മത്തില്‍ അനവധി മാറ്റങ്ങള്‍ നല്‍കുന്നതാണ്.
ഫേയ്സ്മാസ്കിന്റെ ഗുണങ്ങള്‍
ചര്‍മ്മത്തിന് തിളക്കം നല്‍കാനും, ചര്‍മ്മത്തിലെ അലര്‍ജി പ്രശ്നങ്ങള്‍ കുറയ്ക്കാനും ചോറ് വളരെയധികം സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തെ മൃദുലമാക്കാനും, ചര്‍മ്മം ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചോറ് സഹായിക്കും. ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാനും, കുരുക്കളും, പാടുകളും കുറയ്ക്കാനും ചോറ് സഹായിക്കുന്നതാണ്.
ഈ ഫേയ്സ്മാസ്കില് ചിയ സീഡ്സ് ചേര്‍ത്തിരിക്കുന്നതിനാല്‍ ഇവയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച്, ചിയ സീഡ്സില്‍ ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. ഇവ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, പുതിയ ചര്‍മ്മകോശങ്ങള്‍ രൂപപ്പെടാനും സഹായിക്കുന്നു. കൂടാതെ, ചര്‍മ്മത്തിലെ കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഈ ഫേയ്സ്മാസ്ക് സഹായിക്കുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും പാടുകളും ചുളിവുകളും അകറ്റാനും ഈ ഫേയ്സ്മാസ്ക് സഹായിക്കുന്നതാണ്. ഇവ കൂടാതെ, ചര്‍മ്മത്തിന് നല്ലൊരു ഗ്ലോ ലഭിക്കാനും ഇവ സഹായിക്കുന്നു.
ഈ ഫേയ്സ്മാസ്കില് തേനും ചേര്‍ത്തിരിക്കുന്നതിനാല്‍ ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജി പോലെയുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. തേനില്‍ ആന്റിഇന്‍ഫ്ലമേറ്ററി, ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തെ ആരോഗ്യത്തോടെ പരിപാലിക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ചര്‍മ്മത്തിന് മിനുസവും, തിളക്കവും നല്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications