Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ക്ലിയര്‍ സ്‌കിന്‍ വേണോ? ഒരു കൊറിയന്‍ ഫേയ്‌സ്പാക്ക് ഇതാ!
കൊറിയക്കാരുടെ ചർമ്മം പോലെ നല്ല ക്രിസ്റ്റൽ ക്ലിയർ സ്‌കിൻ ലഭിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അവർക്കുള്ളതാണ് ഈ റെസിപ്പി.

വീട്ടിലിരിക്കുന്ന കുറച്ച് അരിപ്പൊടിയും, തൈര് എന്നിങ്ങനെ കുറച്ച് ചേരുവകളാണ് ഇതിനായി ആവശ്യമായി വരുന്നത്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
2 ടേബിൾസ്പൂൺ- അരിപ്പൊടി
1 ടേബിൾസ്പൂൺ- തേൻ
1 ടേബിൾസ്പൂൺ- തൈര്
1 ടീസ്പൂൺ-ഗ്രീൻ ടീ തിളപ്പിച്ചെടുത്ത വെള്ളം
1/2 ടീസ്പൂൺ നാരങ്ങനീര്
തയ്യാറാക്കേണ്ട വിധം
ഈ എല്ലാചേരുകളും ചേർത്ത് നല്ലപോലെ മിക്‌സ് ചെയ്ത് എടുക്കുക. നല്ല സ്മൂത്ത് പരുവത്തിൽ ആകുന്നവരെ മിക്‌സ് ചെയ്യണം. അതിനുശേഷം കണ്ണ് ഒഴികെ മുഖത്ത് ബാക്കിയുള്ള ഭാഗത്ത് ഈ ഫേയ്‌സ്പാക്ക് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോൾ ചെറുചൂടുവെള്ളത്തിൽ കഴുകി എടുക്കാവുന്നതാണ്.
ഗുണങ്ങൾ
അരിപ്പൊടി ചേർത്തിരിക്കുന്നതിനാൽ, ചർമ്മത്തിൽ നിന്നും മൃതകോശങ്ങൾ നീക്കം ചെയ്യും. ചർമ്മത്തിന്റെ നിറം വർദ്ധിക്കാൻ സഹായിക്കും. സ്‌കിൻ ടോൺ മെച്ചപ്പെടാനും ഇത് സഹായിക്കും. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കും. അതുപോലെ, ചർമ്മം ക്ലിയറാകാനും അരിപ്പൊടി നല്ലതാണ്.
തേൻ
തേൻ ചർമ്മത്തെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്തുന്നു. ഇത് ചർമ്മം നല്ല സോഫ്റ്റാകുന്നതിനും ചർമ്മത്തിലെ മോയ്‌സ്ച്വർ കണ്ടന്റ് നിലനിർത്താനും സഹായിക്കും. ചർമ്മത്തിന് സ്വാഭാവികമായി ഒരു ഗ്ലോ നൽകുന്നതിന് സഹായിക്കുന്നു.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ, ചർമ്മത്തിൽ കുരുക്കൾ വരുന്നത് തടയാൻ ഇത് സഹായിക്കുന്നു. ചർമ്മത്തിലെ കൊളാജൻ വർദ്ധിപ്പിക്കുന്നു. ഇത് ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും സഹായിക്കും.
നാരങ്ങ
ചെറുനാരങ്ങയുടെ നീരിൽ ധാരാളം വിറ്റമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിലെ കൊളാജന്റെ അളവ് വർദ്ധിപ്പിക്കുന്നു. കൂടാതെ, ചർമ്മത്തിന്റെ നിറം വർദ്ധിക്കാനും സഹായിക്കുന്നു. അന്തരീക്ഷമലിനീകരണത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. ചർമ്മത്തിൽ നിന്നും കരുവാളിപ്പ് അകറ്റാൻ സഹായിക്കും. മുഖത്തെ അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യുകയും ഇത് മുഖക്കുരു വതാരിതിക്കാൻ സഹായിക്കുകയും ചെയ്യും.
ടിപ്‌സ്
- ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ ഫേയ്‌സ്പാക്ക് ഉപയോഗിക്കുക.
- ഫേയ്‌സ്പാക്ക് ബാക്കി വന്നാൽ ഒരു ചെപ്പിലാക്കിയതിന് ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
- ഫേയ്‌സ്പാക്ക് ഉപയോഗിച്ച് മുഖം കഴുകിയതിന് ശേഷം ചർമ്മം മോയ്‌സ്ച്വറൈസ് ചെയ്യാൻ മറക്കരുത്.
- ചർമ്മ രോഗങ്ങൾ ഉള്ളവരാണ് നിങ്ങളെങ്കിൽ ഡോക്ടറുടെ അഭിപ്രായം തേടാൻ മറക്കരുത്.
- എക്സിമ പോലെയുള്ള അസുഖങ്ങൾ ഉള്ളവർ ഉപയോഗിക്കാതിരിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വരണ്ട ചർമ്മം ഉള്ളവർ 1 ടേബിൾസ്പൂൺ ഒലീവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർക്കേണ്ടതാണ്.
- മുഖത്ത് കുരുക്കളുണ്ടെങ്കിൽ തൈരിന് പകരം കറ്റാർവാഴ ജെൽ ഉപയോഗിക്കാം.
- സെൻസിറ്റീവ് സ്‌കിൻ ആണെങ്കിൽ നാരങ്ങ ഉപയോഗിക്കാതിരിക്കുക.
- ഈ ഫേയ്സ്പാക്ക് മുഖത്ത് പുരട്ടിയതിന് ശേഷം സ്ക്രബ് ചെയ്യാൻ പാടുള്ളതല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
