Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
കൊറിയന്‍ ഗ്ലാസ്സ് സ്കിന്‍ വേണോ? കറ്റാര്‍വാഴ ജെല്‍ ഈ വിധത്തില്‍ ഉപയോഗിക്കൂ
ഇന്ത്യന്‍ ചര്‍മ്മത്തെ അപേക്ഷിച്ച്, നല്ല തിളക്കമുള്ളതും, വളരെ ക്ലിയര്‍ ചര്‍മ്മവുമാണ് കൊറിയക്കാര്‍ക്ക്. ഇവരുടെ ചര്‍മ്മം ഇത്ര മനോഹരമായ രീതിയില്‍ നിലനിര്‍ക്കുന്നതിനും പിന്നിലെ പ്രധാന കാരണം അവരുടെ ചര്‍മ്മ സംരക്ഷണ രീതി തന്നെയാണ്. നിങ്ങള്‍ക്കും ഇതേ രീതിയിലുള്ള ഗ്ലാസ്സ് സ്കീന് സ്വന്തമാക്കാവുന്നതാണ്. ഇതിനായി പതിവായി ഉപയോഗിക്കാവുന്ന കറ്റാര്‍വാഴ ഫേയ്സ്പാക്കുകള്‍ പരിചയപ്പെടാം.

കറ്റാര്‍വാഴ- കഞ്ഞിവെള്ളം
ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാനും, ചര്‍മ്മം നല്ലപോലെ സോഫ്റ്റായി നിലനിര്‍ത്താനും, ചര്‍മ്മത്തില്‍ നിന്നും കുരുക്കളും പാടുകളും നീക്കം ചെയ്യാനും കറ്റാര്‍വാഴ വളരെ നല്ലതാണ്. കൊറിയക്കാര്‍ അവരുടെ ചര്‍മ്മ സംരക്ഷണത്തില്‍ പതിവായി ഉപയോഗിക്കുന്ന ഒരു ചേരുവയാണ് കഞ്ഞിവെള്ളം. ചര്‍മ്മം നല്ല മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ കഞ്ഞിവെള്ളം സഹായിക്കുന്നു. അതുപോലെ, ചര്‍മ്മം നല്ല സോഫ്റ്റാകാനും, ഗ്ലോ ചെയ്യാനും കഞ്ഞിവെള്ളം സഹായിക്കുന്നുണ്ട്.
ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി രണ്ട് ടീസ്പൂണ്‍ കഞ്ഞിവെള്ളം എടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. നല്ലപോലെ മിക്സ് ചെയ്ത് ക്രീം പരുവത്തിലാകുമ്പോള്‍ ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്യാവുന്നതാണ്. ചര്‍മ്മത്തിലേയ്ക്ക് ഈ ക്രീം ആഗിരണം ചെയ്യുന്നത് വരെ മസാജ് ചെയ്യുക. ഏകദേശം ഒരു 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ പതിവായി ചെയ്യുന്നത് ചര്‍മ്മം തിളങ്ങാനും, ഗ്ലാസ്സ് സ്കിന്‍ ലഭിക്കാനും സഹായിക്കുന്നതാണ്.
കറ്റാര്‍വാഴ- ഓറഞ്ച് നീര്
ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കറ്റാര്‍വാഴ നല്ലതാണ്. അതുപോലെ, ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും, ചര്‍മ്മത്തിന് യുവത്വം നല്‍കാനും ഓറഞ്ചിലെ വിറ്റമിന്‍ സി സഹായിക്കുന്നതാണ്.
ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി മൂന്ന് ടീസ്പൂണ്‍ ഓറഞ്ച് നീര് എടുക്കുക. അതിലേയ്ക്ക് ഒന്നര ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കുക. ഇവ നല്ലപോലെ മിക്സ് ചെയ്യണം. അതിനുശേഷം മുഖത്ത് പുരട്ടി 15 മിനിറ്റ് വെയ്ക്കുക. അവസാനം കഴുകി കളയാവുന്നതാണ്. ഇത് പതിവായി ഉപയോഗിച്ചാല്‍ നല്ല തിളക്കമുള്ളതും യുവത്വം നിറഞ്ഞതുമായ ചര്‍മ്മം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
കറ്റാര്‍വാഴ- നെയ്യ്
കറ്റാര്‍വാഴ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. അതുപോലെ തന്നെ ചര്‍മ്മത്തെ നല്ലപോലെ മോയ്സ്ച്വര്‍ ചെയ്യുകയും, ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്ന പദാര്‍ത്ഥമാണ് നെയ്യ്.
ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലിലേയ്ക്ക് അര ടീസ്പൂണ്‍ നെയ്യ് ചേര്‍ക്കുക. നല്ലപോലെ മിക്സ് ചെയ്ത് ക്രീം പരുവത്തിലാക്കുക. അതിനുശേഷം ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്യണം. ചര്‍മ്മത്തില്‍ ആഗിരണം ചെയ്യുന്ന രീതിയില്‍ മസാജ് ചെയ്യുക. 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത് എന്നും രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് പപുരട്ടുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
