Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
കവിളിലും കഴുത്തിലും കറുത്ത പുള്ളികള്‍ കൂടുന്നോ? ഒരാഴ്ചയില്‍ പരിഹാരം കാണും അടുക്കളക്കൂട്ടുകള്‍
സൗന്ദര്യ സംരക്ഷണം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ നിങ്ങളില്‍ ആത്മവിശ്വാസം വരെ ഇല്ലാതാക്കുന്നു. ചിലരില്‍ കവിളിലും കഴുത്തിലും കറുത്ത പുള്ളികളും കറുത്ത പാടുകളും സ്ഥിരമായി കാണപ്പെടുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിനെ എങ്ങനെ പ്രതിരോധിക്കും എന്നറിയാത്തവര്‍ നിരവധിയാണ്. പക്ഷേ നമ്മുടെ അടുക്കളക്കൂട്ടുകളില്‍ ഉണ്ടാവുന്ന ചില പൊടിക്കൈകള്‍ കൊണ്ട് നമുക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാവുന്നതാണ്. ചര്‍മ്മത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് നമ്മളെ സഹായിക്കുന്ന ചില പ്രത്യേക അടുക്കളക്കൂട്ടുകള്‍ ഉണ്ട്.
പല കാരണങ്ങള്‍ കൊണ്ട് ചര്‍മ്മത്തില്‍ കറുത്ത പുള്ളികളും കറുത്ത കുത്തുകളും പാടുകളും എല്ലാം ഉണ്ടാവുന്നു. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. നമ്മുടെ അടുക്കളയില്‍ സ്ഥിരമായി ലഭിക്കുന്ന ചില രഹസ്യക്കൂട്ടുകളിലൂടെ നമുക്ക് പരിഹാരം കാണാം. കൂടുതല്‍ അറിയാന്‍ വായിക്കൂ..

കറ്റാര്‍വാഴ
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ കറ്റാര്‍വാഴ പലപ്പോഴും എത്രത്തോളം ഫലം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ചര്‍മ്മത്തെ വെല്ലുവിളിയിലേക്ക് എത്തിക്കുന്ന ഏതൊരു പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍വാഴ നീരെടുത്ത് ദിവസവും മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുന്നത് വഴി ചര്‍മ്മത്തിനുണ്ടാവുന്ന പല അസ്വസ്ഥതകളും മാറുന്നു. കൂടാതെ ഇത് കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതിലുള്ള അലോയിന്, അലോസിന്‍ എന്നിവയാണ് പിഗ്മെന്റേഷന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്.
മഞ്ഞള്‍
പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മഞ്ഞള്‍. ദിനവും മഞ്ഞള്‍ ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിലെ നല്ലൊരു ശതമാനം പ്രശ്നങ്ങള്‍ക്കും പ്രതിരോധം തീര്‍ക്കാം. ഇത് കഴുത്തിലേയും ചര്‍മ്മത്തിലേയും കറുത്ത പാടുകളേയും കറുത്ത കുത്തുകളേയും പൂര്‍ണമായും ഇല്ലാതാക്കുന്നു. ആഴ്ചയില്‍ രണ്ട് മൂന്ന് തവണയെങ്കിലും ഇത് മാസ്ക് ആയി ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ക്ക് ചര്‍മ്മത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കാം. മികച്ച തിളക്കം നല്‍കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാം. അതിന് വേണ്ടി മഞ്ഞളില്‍ അല്പം ചന്ദനപ്പൊടി കൂടി മിക്സ് ചെയ്യാവുന്നതാണ്.
കാപ്പിപ്പൊടി
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ കാപ്പിപ്പൊടി വളരെയധികം ഗുണം ചെയ്യുന്ന എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തിലെ പല പ്രതിസന്ധികള്‍ക്കും നമ്മള് വിചാരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തീര്‍ച്ചയായും നമ്മുടെ ചര്മ്മസംരക്ഷണത്തിനുണ്ടാവുന്ന എല്ലാ ആശങ്കകളേയും ഇതിലൂടെ നമുക്ക് ഇല്ലാതാക്കാം. കാപ്പിയിലുള്ള ആന്റി ഓക്സിഡന്റുളും കഫീനും നമ്മുടെ നിറത്തിന് തിളക്കം നല്‍കുന്നതിനും ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇത് കഴുത്തിലും മുഖത്തും തേച്ച് പിടിപ്പി്ക്കുന്നത് വഴി ചര്‍മ്മം തന്നെ മാറി മറിയുന്നു.
തൈര്
ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നിങ്ങള്‍ നിര്‍ബന്ധമായും തൈര് അതില്‍ ഉള്‍പ്പെടുത്തണം. കാരണം പിഗ്മെന്റേഷനെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്നു. കഴുത്തിലേയും മുഖത്തേയും കറുത്ത പാടുകള്‍ അകറ്റുകയും ചര്‍മ്മത്തിലെ പിഗ്മെന്റേഷന് ഇല്ലാതാക്കുകയും ചെയ്യുന്നു. അല്പം തണുത്ത തൈര് മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിറ്റ് വരെ വെച്ചതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയുന്നതിന് ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications