Latest Updates
-
പൂയം നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ആയില്യം നക്ഷത്രക്കാർ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം -
രാശിഫലം ഒക്ടോബർ 4: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പ്രണയവും കരിയറും അറിയാം -
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ
ആദിവാസി ഓയിലിനേക്കാള്‍ ഫലപ്രദം; പതിവാക്കിയാല്‍ മുടി കാടുപോലെ വളരും
ഇന്ന് പല പ്രദര്‍ശന മേളകളിലും കാണുന്ന ഒരു ഹെയര്‍ ഓയിലാണ് ആദിവാസി ഹെയര്‍ ഓയില്‍, സോഷ്യല്‍ മീഡിയയിലും ഇത്തരത്തില്‍ നിരവധി ഹെയര്‍ ഓയിലിന്റെ പരസ്യവും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍, ഈ ഹെയര്‍ ഓയിലുകളെക്കാള്‍ രണ്ടിരട്ടി ഫലം തരുന്ന ഒരു എണ്ണയുണ്ട്. തയ്യാറാക്കുന്ന രീതിയില്‍ മുതല്‍ ഗുണത്തില്‍ വരെ വ്യത്യസ്തനാണ് ഈ എണ്ണ. വെളിച്ചെണ്ണയില്‍ തയ്യാറാക്കി എടുക്കുന്ന ഈ ഹെയര്‍ ഓയില്‍, മുടി വളരാന്‍ സഹായിക്കുന്നതാണ്. ഇത് തയ്യാറാക്കാന്‍ എന്തെല്ലാം ചേരുവകള്‍ അനിവാര്യമാണെന്ന് നോക്കാം.

ചേരുവകള്‍
1 കപ്പ്- വെളിച്ചെണ്ണ
അര കപ്പ്- എള്ളെണ്ണ
കാല് കപ്പ്- ഭൃംഗരാജ് ഓയില്‍
കാല്‍കപ്പ്- നെല്ലിക്ക കുരുകളഞ്ഞത്
2 ടേബിള്‍സ്പൂണ്‍- വേപ്പെണ്ണ
2 ടേബിള്‍സ്പൂണ്‍- ഉലുവ
15 എണ്ണം- കറിവേപ്പില
15 എണ്ണം- ചെമ്പരത്തി
15 എണ്ണം- ബ്രഹ്മി
തയ്യാറാക്കേണ്ട വിധം
ആദ്യം ഉലുവ നല്ലതുപോലെ വറുത്തെടുക്കുക. അതിനുശേഷം ചെമ്പരത്തി, ബ്രഹ്മി എന്നിവയുടെ കൂടെ ഉലുവയും ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. നല്ല പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കണം. അതിനുശേഷം മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ ഓയിലുകളും മിക്സ് ചെയ്യുക. ഈ തയ്യാറാക്കി വെച്ചിരിക്കുന്ന പേസ്റ്റ് ഈ ഓയിലില്‍ ചേര്‍ത്ത് ഇളക്കുക. അതിനുശേഷം ചുവട് കട്ടിയുള്ള പാത്രത്തില്‍ ഈ കൂട്ടി ചേര്‍ത്ത് ചെറുതീയില്‍ എണ്ണ ചൂടാക്കി എടുക്കണം. ചേര്‍ത്ത ചേരുവകളെല്ലാം നിറം മാറിവരുന്ന സമയത്ത് അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം ചില്ലുകുപ്പിയില്‍ സൂക്ഷിച്ച് വെയ്ക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഈ എണ്ണ ഉപയോഗിക്കുന്നതിന് മുന്‍പ് ഡബിള്‍ ബോയില്‍ ചെയ്തെടുക്കുക. അതിനുശേഷം തലയോട്ടിയില്‍ നല്ലതുപോലെ തേച്ചുപിടിപ്പിക്കണം. 30 മിനിറ്റ് കഴിയുമ്പോള്‍ ഷാംപൂ, കണ്ടീഷ്ണര്‍ എന്നിവ ഉപയോഗിച്ച് മുടി കഴുകി എടുക്കാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതം ഉപയോഗിക്കുന്നത് നിരവധി ഗുണങ്ങള്‍ നല്‍കുന്നതാണ്.
ഗുണങ്ങള്‍
ഭൃംഗരാജ്, നെല്ലിക്ക ഓയില്‍, വെളിച്ചെണ്ണ എന്നിവ ചേര്‍ത്തിരിക്കുന്നതിനാല്‍, മുടി വളരാനും, മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും ഈ എണ്ണ സഹായിക്കുന്നതാണ്. വേപ്പെണ്ണ, ഉലുവ എന്നിവ ചേര്‍ത്തിരിക്കുന്നതിനാല്‍, തലയിലെ ഫംഗല്‍ അണുബാധകള്‍ ഇല്ലാതാക്കാനും, താരന് കുറയ്ക്കാനും സഹായിക്കുന്നതാണ്. മുടിയെ ബലപ്പെടുത്തുകയും, നര കുറയ്ക്കുകയും, തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. അതുപോലെ ഉള്ളോടുകൂടി മുടി വളരാനും ഈ എണ്ണ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ എണ്ണ ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്. ചിലര്‍ക്ക്, ചില ചേരുവകള്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍, ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കുക. മിതമായ രീതിയില്‍ ആവശ്യത്തിനു മാത്രം എണ്ണ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. നീരിറക്കം, കഫക്കെട്ട് എന്നീ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇത്തരം എണ്ണകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. അമിതമായി വെയില് തട്ടാത്ത വിധത്തില്‍, വായുസഞ്ചാരം ഇല്ലാത്ത കുപ്പിയില്‍ എണ്ണ സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
