Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഉള്ളോടുകൂടിയ മുടിയ്ക്ക് ഒരു പ്രകൃതിദത്ത എണ്ണ
ഉള്ളോടുകൂടിയതും, കറുപ്പ് നിറത്തോടുകൂടിയതുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും കേശ സംരക്ഷണത്തില്‍ പുറകിലല്ല. ഒരു പ്രായം കഴിയുമ്പോള്‍ സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചില്‍ അമിതമായി കാണുന്നു. പുരുഷന്മാരില് കഷണ്ടി വരുന്നതിനും കാരണമാകാം. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത എണ്ണ ഉണ്ട്. തികച്ചും പ്രകൃതിദത്തമായ രീതിയില്‍ വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഈ എണ്ണയ്ക്ക് നിരവധി ഗുണങ്ങളും ഉണ്ട്. ഈ എണ്ണ എങ്ങനെ തയ്യാറാക്കാം എന്നും, എന്തെല്ലാം ചേരുവകള്‍ ആവശ്യമായി വരുന്നു എന്നും നോക്കാം.

ചേരുവകള്‍
200 മില്ലി ലിറ്റര്‍- വെളിച്ചെണ്ണ
ഒരു പിടി- ആര്യവേപ്പിന്റെ ഇല
20 ഗ്രാം- റോസ്മേരി
20 ഗ്രാം- ഉലുവ
20 ഗ്രാം- നെല്ലിക്ക
1 ടീസ്പൂണ്‍- ഹെന്ന പൊടി
തയ്യാറാക്കേണ്ട വിധം
ഈ ഓയില്‍ തയ്യാറാക്കുന്നതിനായി ആദ്യം ചുവടുകട്ടിയുള്ള ഒരു പാത്രം എടുക്കുക. ഇതിലേയ്ക്ക് വെളിച്ചെണ്ണ ചേര്‍ക്കുക. വെൡച്ചെണ്ണ ചൂടാകുമ്പോള്‍ ആദ്യം ഉലുവ ചേര്‍ക്കുക. അതിനുശേഷം ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് നല്ലതുപോലെ വേവിക്കുക. വെളിച്ചെണ്ണയില്‍ ചേര്‍ത്ത ചേരുവകളെല്ലാം നല്ലതുപോലെ മൊരിഞ്ഞ് വരുമ്പോള്‍ അടുപ്പില്‍ നിന്നും എണ്ണ ഇറക്കി വെയ്ക്കാവുന്നതാണ്. അതിനുശേഷം എണ്ണ അരിച്ചെടുക്കുക. നല്ല വൃത്തിയുള്ള വെള്ളതുണിയില്‍ എണ്ണ അരിക്കുന്നതാണ് കൂടുതല്‍ നല്ലത്. എണ്ണ അരിച്ചെടുത്തതിന് ശേഷം ഒരാഴ്ച വെയിലത്ത് വെയ്ക്കുന്നത് നല്ലതായിരിക്കും. ഒരാഴ്ച വെയിലത്ത് വെച്ചതിനുശേഷം നല്ല ഉണങ്ങിയ ചില്ലുകുപ്പിയില്‍ ഈ എണ്ണ ഒഴിച്ച് വെയ്ക്കുക.
ഉപയോഗിക്കേണ്ട വിധം
കുളിക്കാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഈ എണ്ണ കുറച്ചെടുത്ത് ഒരു പാത്രത്തില്‍ ഒഴിക്കുക. ഇത് ഡബിള്‍ ബോയില്‍ ചെയ്ത് എടുക്കണം. ഡബിള്‍ ബോയില്‍ ചെയ്യുന്നതിനായി ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഈ വെള്ളത്തിനുമുകളില്‍ എണ്ണ പാത്രം വെച്ച് ചൂടാക്കുക. ചൂടായ എണ്ണ തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. ആഴ്ചയില്‍ രണ്ട് തവണ ഈ എണ്ണ ഉപയോഗിക്കുന്നത് ഫലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. എണ്ണ തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം 20 മിനിറ്റ് കഴിയുമ്പോള്‍ ഷാംപൂ വാഷ് ചെയ്യാന്‍ മറക്കരുത്.
ഗുണങ്ങള്‍
വെളിച്ചെണ്ണയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. കൂടാതെ, പോഷകങ്ങളും ധാരാളമാണ്. ഇവ മുടിയെ നൗറിഷ് ചെയ്യുന്നതിന് സഹായിക്കുന്നതാണ്. മുടി മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നതാണ്. അതുപോലെ, ആര്യവേപ്പില്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, തലയില്‍ നിന്നും താരന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് മുടി വളരാന്‍ സഹായിക്കുന്നതാണ്. കൂടാതെ, റോസ്മേരി മുടിയിലേയ്ക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടിയ്ക്കുവേണ്ട പോഷകങ്ങള്‍ കൃത്യമായി ലഭിക്കുന്നതിന് സഹായിക്കുന്നതാണ്. നെല്ലിക്കയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ്, വിറ്റമിന്‍ സി, അയേണ്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. നെല്ലിക്ക പോലെ തന്നെ ഉലുവയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഹെന്ന പൊടി മുടിയ്ക്ക ബലം നല്കുന്നു. മുടിയ്ക്ക് നിറം നല്‍കാനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഈ എണ്ണ തലയില്‍ പുരട്ടാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഏതെങ്കിലും തരത്തില്‍ ചര്‍മ്മ പ്രശ്നങ്ങള്‍, അല്ലെങ്കില്‍ രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടാന്‍ മറക്കരുത്. അടുപ്പിച്ച് കുറച്ച് മാസം ഉപയോഗിച്ചാല്‍ മാത്രമേ, കൃത്യമായ ഫലം ലഭിക്കൂ.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications