Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
മുടി വളര്‍ത്തും, കട്ടിയും ഉള്ളും വെയ്ക്കും; ഈ ഷാംപൂ ആഴ്ചയില്‍ പതിവാക്കിയാല്‍ മതി!
കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് പോലെ തന്നെ മുടിയുടെ ആരോഗ്യവും നശിക്കാറുണ്ട്. അമിതമായിട്ടുള്ള മുടി കൊഴിച്ചില്‍, താരന്, മുടി പൊട്ടിപ്പോകുന്നത്, വരണ്ട മുടി എന്നിവയെല്ലാം മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നു. ഈ പ്രശ്നങ്ങള്‍ അകറ്റാന്‍ ധാരാളം എണ്ണകള്‍ മാത്രം ഉപയോഗിച്ചാല്‍ പോര. മുടിയെ വേരില്‍ നിന്നും വളര്‍ത്താന്‍ സഹായിക്കുന്ന നല്ല ഷാംപൂ ഉപയോഗിക്കുന്നതും നല്ലതായിരിക്കും.

ഇത്തരത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഷാംപൂ പരിചയപ്പെടാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഷാംപൂ ആണിത്. ഇത് തയ്യാറാക്കാന്‍ സവാളയും, ചെമ്പരത്തിയുടെ ഇലയുമാണ് ആവശ്യമായി വരുന്നത്. ഈ ഷാംപൂ എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.
ചേരുവകള്‍
2 എണ്ണം- സവാള
1 പിടി- ചെമ്പരത്തി ഇല
1 ടീസ്പൂണ്‍- റോസ് വാട്ടര്‍
തയ്യാറാക്കാം
ആദ്യം സവാളയുടെ നീര് എടുക്കണം. ഇതിന് രണ്ട് സവാള തൊലി കളഞ്ഞതിന് ശേഷം ചെറിയ കഷ്ണങ്ങളാക്കി നുറുക്കി, വെള്ളം ചേര്‍ക്കാതെ നല്ലപോലെ പേയ്സ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. അതിനുശേഷം ഇതിന്റെ നീര് നല്ലപോലെ അരിച്ചെടുത്ത് മാറ്റി വെയ്ക്കണം.
സവാള നീര് മാറ്റി വെച്ച് കഴിഞ്ഞാല്‍, ചെമ്പരത്തിയുടെ നീര് എടുക്കണം. ഇതിനായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചെമ്പരത്തി ഇല ഇട്ടതിന് ശേഷം കൈകൊണ്ട് നല്ലപോലെ ഞെരടി എടുക്കുക. ചെമ്പരത്തി ഇലയില്‍ നിന്നും അതിന്റെ കൊഴുപ്പും നീരും വെള്ളത്തില്‍ നല്ലപോലെ മിക്സ് ആകണം. നീര് നല്ലപോലെ മിക്സ് ആയതിന് ശേഷം ചെമ്പരത്തി ഇലയുടെ വേയ്സ്റ്റ് നീക്കം ചെയ്യുക. അതിനുശേഷംഷം ഇതിലേയ്ക്ക് സവാള നീര് ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക. എടുത്തുവെച്ചിരിക്കുന്ന റോസ് വാട്ടറും ചേര്‍ക്കേണ്ടതാണ്.
ഉപയോഗിക്കേണ്ട വിധം
ഈ ഷാംപൂ നല്ലപോലെ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കണം. 5 മിനിറ്റ് കഴിയുമ്പോള്‍ സാധാ വെള്ളത്തില്‍ തലമുടി നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കേണ്ടതാണ്. ഈ ഷാംപൂ ആഴ്ചയില്‍ രണ്ട് ദിവസം വീതം ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും.
ഗുണങ്ങള്‍
ഈ ഷാംപൂ ഉപയോഗിക്കുന്നത് വഴി നിരവധി ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. മുടി നല്ലപോലെ സില്‍ക്കിയായി കിടക്കാന്‍ ഈ ഷാംപൂ സഹായിക്കും. അതുപോലെ, മുടി കൊഴിച്ചില്‍ അകറ്റാനും, മുടിയെ വേരില്‍ നിന്നും ബലമുള്ളതാക്കി സംരക്ഷിക്കാനും, തലയിലെ താരന് അകറ്റാനും ഈ ഷാംപൂ വളരെ നല്ലതാണ്. മുടി നല്ല ഉള്ളോടെ വളരാനും ഈ ഷാംപൂ സഹായിക്കും.
ശ്രദ്ധിക്കേണ്ടത്
ഈ ഷാംപൂ ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് നടത്താന്‍ മറക്കരുത്. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ അലര്‍ജി ഉണ്ടെങ്കില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
