Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കാല്പാദം വരണ്ട് പോകുന്നത് പതിവാണോ? മരുന്നില്ലാതെ മാറ്റിയെടുക്കാം ഇങ്ങനെ
ഒരു വ്യക്തിയുടെ കാല്പാദം നോക്കിയാല്‍, ആ വ്യക്തിയ്ക്ക് എത്രത്തോളം വൃത്തിയുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് പറയാറുള്ളത്. കാല്പാദം, വരണ്ടതും, മൊരിപിടിച്ചിരിക്കുന്നതുമാണെങ്കില് കാലുകളുടെ അഴകുതന്നെ ഇല്ലാതാകുന്നു. പലപ്പോഴും വൃത്തിയും തോന്നുകയില്ല. ഈ പ്രശ്നങ്ങള്‍ അകറ്റുന്നതിനും, സുന്ദരമായ കാല്പാദം സ്വന്തമാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

സ്ക്രബ് ചെയ്യുക
മുഖം സ്ക്രബ് ചെയ്ത് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതുപോലെ, കാല്പാദങ്ങളില് നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. കാരണം, മൃതകോശങ്ങള്‍ അടിയുന്നത്, ചര്‍മ്മത്തില്‍ തഴമ്പ് പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുന്നു. കൂടാതെ വരവിള്ളല്‍ പോലെയുള്ള പ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനും കാരണമാകുന്നു.അതിനാല്‍ സ്ക്രബ് ഉപയോഗിക്കുന്നത് നല്ലതാണ്.
ഇതിനായി പഞ്ചസ്സാര, ഉപ്പ് എന്നിവ ഉപയോഗിക്കാവുന്നതാണ്. കുറച്ച് വെളിച്ചെണ്ണയില്‍ കുറച്ച് പഞ്ചസ്സാര, അല്ലെങ്കില്‍ ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ സാവധാനത്തില്‍ സ്ക്രബ് ചെയ്യുക. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. ഇത് കാല്പാദങ്ങളിലെ വരള്‍ച്ച തടയാനും, തഴമ്പ് ഇല്ലാതാക്കാനും, വരവിള്ളല്‍ കുറയ്ക്കാനും സഹായിക്കുന്നതാണ്.
മോയ്സ്ച്വറൈസിംഗ്
കാല്പാദങ്ങള് രണ്ട് നേരമെങ്കിലും മോയ്സ്ച്വറൈസ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഷിയ ബട്ടര്‍, അല്ലെങ്കില്‍ വെളിച്ചെണ്ണ, പെട്രോളിയം ജെല്ലി എന്നിവ ഉപയോഗിച്ച് കാല്പാദങ്ങള് മോയ്സ്ച്വറൈസ് ചെയ്തെടുക്കാവുന്നതാണ്. ഇത്തരത്തില്‍ പതിവായി മോയ്സ്ച്വറൈസ് ചെയ്യുന്നത്, കാല്പാദങ്ങളില് നിന്നും മൃതകോശങ്ങള്‍ ഇല്ലാതാകാന്‍ സഹായിക്കും. കാലുകള്‍ വരണ്ട് പോകാതിരിക്കാനും, വിള്ളലുകള്‍ ഇല്ലാതിരിക്കാനും സഹായിക്കുന്നതാണ്.
പതിവാക്കേണ്ട ചില കാര്യങ്ങള്‍
കാല്പാദങ്ങള് എല്ലാ ദിവസവും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. അതുപോലെ, കാല് നനച്ചാല്‍, കാലിലെ വെള്ളം വറ്റുന്നതുവരെ തൂവാലകൊണ്ട് വെള്ളം ഒപ്പിയെടുക്കുക. കാല് നഖങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കുക. കാലില്‍ അഴുക്ക് കട്ടപിടിച്ചിരിക്കാതെ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, കാല്‍നഖങ്ങളിലെ അഴുക്ക് വൃത്തിയാക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. വായുസഞ്ചാമുള്ള പാദരക്ഷകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. രാത്രി കിടക്കുന്നതിന് മുന്‍പ് 10 അല്ലെങ്കില്‍ 15 മിനിറ്റ് കാല് ചുടുവെള്ളത്തില്‍ മുക്കി വെയ്ക്കുന്നത് നല്ലതാണ്. പേശികളെ ലൂസാക്കാനും, സ്ട്രെസ്സ് കുറയ്ക്കാനും സഹായിക്കും. അതുപോലെ, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്നതാണ്.
കാല്പാദങ്ങളിലെ വിള്ളല്‍ അകറ്റാന്‍ എന്നും കല്ലില്‍ കാല് ഉരയ്ക്കുന്നത് നല്ലതാണ്. ആദ്യം കാല്പാദം ചെറുചൂടുവെള്ളത്തില്‍ മുക്കി വെയ്ക്കുക. അതിനുശേഷം ചെറിയ കല്ലില്‍ കാല്പാദം ഉരയ്ക്കുക. ഉരച്ചതിനുശേഷം മോയ്സ്ച്വറൈസര്‍ പുരട്ടാന്‍ മറക്കരുത്. ഇത്തരത്തില്‍ പതിവായി പുരട്ടുന്നത് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നതാണ്. പാദങ്ങള്‍ എല്ലാ കാലത്തും മൃദുലമായിരിക്കാനും ഇത് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
