Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മുടി കറുപ്പിക്കാന്‍ ജീരക വിദ്യ
വളരെ ചെറുപ്പത്തില്‍ തന്നെ മുടി നരച്ച് തുടങ്ങിയോ? ചെറുപ്പത്തില്‍ തന്നെ കെമിക്കലുകള്‍ അടങ്ങിയ ഹെന്ന ഉപയോഗിക്കുന്നത് കാന്‍സറിന് വരെ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ, അമിതമായി മുടി കൊഴിയുന്നതിനും, ഓര്‍മ്മക്കുറവ് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും ഇത്തരം ഹെയര്‍ ഡൈ നയിക്കുന്നു. ഈ പ്രശ്നങ്ങള്‍ ഇല്ലാതെ മുടി തികച്ചും നാച്വറലായി കറുപ്പിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി ഉപയോഗിക്കേണ്ടത് ഈ ഒരൊറ്റ ജീരകം മാത്രം. ഈ ജീരകം ഏതെന്നും, ഇത് എങ്ങനെ ഉപയോഗിക്കണമെന്നും നോക്കാം.

കരിഞ്ചീരകം
ആരോഗ്യ ഗുണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ജീരകമാണ് കരിഞ്ചീരകം. ഈ കരിഞ്ചീരകം മുടി കറുപ്പിച്ചെടുക്കാന്‍ വളരെ ഇത്തമമാണ്. പണ്ട് കാലം മുതല്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും, മുടി കറുപ്പിക്കാനും കരിഞ്ചീരകം ഉപയോഗിച്ച് വരുന്നുണ്ട്. കരിഞ്ചീരകം ഹെയര്‍ മാസ്ക്കായും അതുപോലെ, എണ്ണ കാച്ചിയും ഉപയോഗിക്കാവുന്നതാണ്.
കരിഞ്ചീരകം ഹെയര്‍മാസ്ക്
ഇത് തയ്യാറാക്കുന്നതിനായി അര കപ്പ് കരിഞ്ചീരകം എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കണം. ഇതിലേയ്ക്ക് കുറച്ച് എള്ളും ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കുക. കുറച്ച് വെള്ളവും ചേര്‍ക്കാവുന്നതാണ്. നല്ല പേയ്സ്റ്റ് പരുവത്തിലായി ലഭിക്കണം. അതിനുശേഷം ഈ ഹെയര്മാസ് തലമുടിയില്‍ നല്ലപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് മുടിയിലെ നര അകറ്റാനും, മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും സഹായിക്കുന്നതാണ്.
കരിഞ്ചീരകം ഹെന്ന
ഒരുപിടി മൈലാഞ്ചി എടുക്കുക. ഇതിലേയ്ക്ക് മൂന്ന് ടീസ്പൂണ്‍ കരിഞ്ചീരകംം ചേര്‍ക്കണം. ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ നാരങ്ങനീര്, 2 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ ചേര്‍ക്കുക. അതിനുശേഷം ഇവ നല്ലപോലെ അരച്ച് എടുക്കണം. ഹെന്നപോലെ അരച്ചെടുക്കുക. അത്യാവശ്യം കട്ടിയില്‍ വേണം അരച്ചെടുക്കാന്‍. അതിനുശേഷം ഈ ഹെന്നക്കൂട്ട് മുടിയില്‍ നല്ലപോലെ തേച്ച് പിടിപ്പിക്കുക. പ്രത്യേകിച്ച് മുടി നരച്ചിരിക്കുന്ന ഭാഗത്ത് തേച്ച് പിടിപ്പിക്കാന്‍ മറക്കരുത്. 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത് മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കാന്‍ സഹായിക്കും.
ഓയില്‍
കരിഞ്ചീരകം ഓയില്‍ തയ്യാറാക്കി എന്നും പുരട്ടുന്നത് മുടി കൊഴിച്ചില്‍ അകറ്റാനും. മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും മുടി നല്ലപോലെ വളരാനും സഹായിക്കുന്നതാണ്. ഇത് തയ്യാറാക്കുന്നതിനായി മൂന്ന് കപ്പ് ശുദ്ധമായ വെളിച്ചെണ്ണ എടുക്കുക. ഇതിലേയ്ക്ക് അര കപ്പ് കരിഞ്ചീരകം അരച്ചത് ചേര്‍ത്ത് നല്ലപോലെ കാച്ചി എടുക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
