Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
പുരാണ കഥയിലെ രാജകുമാരനും രാജകുമാരിയും പോലെ കാളിദാസനും തരിണിയും
ഒരൊറ്റ നോട്ടത്തില്‍ കണ്ടാല്‍ പണ്ടെങ്ങോ കേട്ടുമറന്ന പഴങ്കഥകളിലെ രാജകുമാരുനും രാജകുമാരിയും ആശിച്ച് നടത്തിയ സ്വര്‍ഗ്ഗീയ വിവാഹത്തിന്റെ അനുഭൂതിയാണ് നടന് കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം കാണുന്ന ആരാധകർക്ക് ലഭിക്കുന്നത്. അത്രയ്ക്കും മനോഹരമായിരുന്നു ഇരുവരും. ഇവരുടെ വിവാഹ വസ്ത്രങ്ങളുടെ പ്രത്യേകതകൾ നോക്കാം.

ചുവപ്പും പീച്ചും
ചുവപ്പ് സില്‍ക്ക് വസ്ത്രത്തില്‍ ഗോള്‍ഡന്‍ കസവോടുകൂടിയ മുണ്ട് പഞ്ചകം സ്റ്റൈലില്‍ ധരിച്ചാണ് കാളിദാസന് മണ്ഡപത്തില്‍ എത്തിയത്. വധുവിന്റെ സാരിയ്ക്കും ഉണ്ട് നിരവധി പ്രത്യേകതകള്‍. ലേബല്‍ ഷിറീന് ഷഹാന ഡിസൈന്‍ ചെയ്ത പീച്ച് നിറത്തിലുള്ള സാരിയാണ് തരിണി ധരിച്ചത്. സാധാരണ കാഞ്ചീപുരം പട്ടില്‍ നിന്നും വ്യത്യസ്തമായി സില്‍ക്ക് വസ്ത്രത്തില്‍ ഹെവി ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന സാരിയാണ് തരുണിയുടേത്. ബോര്‍ഡര്‍ വര്‍ക്ക് ചെയ്യാന്‍ ഗോള്‍ഡന്‍ ബീഡ്സും, ത്രെഡ്സുമാണ് ഉപയോഗിച്ചിരിക്കുന്നതാണ്. ഒരു ക്ലാസ്സിക് റോയല്‍ ടച്ച് സാരിക്ക് നല്‍കിയിട്ടുണ്ട്. ഒപ്പം സൗത്ത് ഇന്ത്യന്‍ വധുവിന്റെ ലുക്ക് ഒട്ടും കുറയാത്ത വിധത്തിലാണ് ഈ സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ആഭരണങ്ങളുടെ പ്രത്യേകത
സാരിയുടെ ശോഭ ഒട്ടും ചോരാത്ത വിധത്തില്‍, അതിന്റെ ഭംഗി എടുത്ത് കാണിക്കുന്ന ആഭരണങ്ങളാണ് തരിണി അണിഞ്ഞിരുന്നത്. പരമ്പരാഗത ആഭരണങ്ങളെ ഓര്‍മ്മിപ്പിക്കുന്ന പാറ്റേണും ഡിസാനുമാണ് തരുണിയുടെ അഭരണങ്ങള്ക്കുള്ളത്. ഇതില്‍ ആദ്യത്തെ നെക്ക് പീസ്, ലെയര്‍ മാലയാണ്. ഇതില്‍ വെള്ള നിറത്തിലുള്ള അമൂല്യമായ കല്ലുകളും പതിപ്പിച്ചിരിക്കുന്നു. ഈ മാലയ്ക്ക് ഒരു ട്രെഡീഷ്ണല്‍ കം മോഡേണ്‍ ലുക്ക് ഉണ്ട്. രണ്ടാമത്തെ മാല, തികച്ചും ട്രെഡീഷ്ണല്‍, എന്നാല്‍, ജയ്പൂര്‍ ആഭരണങ്ങളുടെ ഡച്ചോടുകൂടിയ മാലയാണ്. ഒറ്റനോട്ടത്തില്‍ മാങ്ങാമാലയുടെ പാറ്റേണ്‍ തോന്നാം. ലോക്കറ്റോടുകൂടിയ ഈ മാലയിലും അമൂല്യമായ വെള്ള കല്ലുകള്‍ പതിപ്പിച്ചിരിക്കുന്നു. ഇരുമാലകള്ക്കും ചേരുന്ന ജിമിക്കി കമ്മലാണ് അണിഞ്ഞിരിക്കുന്നത്. മാലയുടെ അതേ പാറ്റേണിന് ചേരുന്ന വളകളാണ് ധരിച്ചിരിക്കുന്നത്. കാളിദാസനും വസ്ത്രത്തിന് ചേരുന്ന വിധത്തില്‍ മാലയും, കയ്യില്‍ ഒരു വാച്ചുമാണ് ധരിച്ചിരിക്കുന്നത്.
മേയ്ക്കപ്പ്
സാരിയും ആഭരണവും ഹെവി ആയതിനാല്‍ തന്നെ, ഹെയര്‍ സ്റ്റൈല്‍ ഇതിനു ചേരുന്ന വിധത്തിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. അയഞ്ഞ രീതിയില്‍ മുടി മെടഞ്ഞ്, അതില്‍ മുല്ലപ്പൂ മനോഹരമായി ചേര്‍ത്തുവെച്ചിരിക്കുന്നു. ഹെയര്‍ സ്റ്റൈല്‍ മാത്രമല്ല, മേയ്ക്കപ്പിലും പ്രത്യേകതകളുണ്ട്. തരുണിയുടെ മുഖത്തിന്റെ ഫീച്ചേഴ്സ് എടുത്ത് കാണിക്കുന്നതും സാരിയ്ക്ക് ചേരുന്നതുമായ മേയ്ക്കപ്പാണ് ഉള്ളത്. സാരിയുടെ നിറം ബ്രൈറ്റ് ആയതിനാല്‍ തന്നെ, ന്യൂഡ് ഷേയ്ഡിലുള്ള ലിപ്സ്റ്റിക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇരുവരുടെയും മനപ്പൊരുത്തം പോലെ തന്നെ, വസ്ത്രങ്ങളിലും ഒരേ ടച്ച് ക1ണ്ടുവരാന്‍ ഇരുവരും ശ്രദ്ധിച്ചിട്ടുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
