Latest Updates
-
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
പിസിഒഎസ് (PCOS) ഇനി ചരിത്രം! പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ? -
രോഹിണി ഞാറ്റുവേല: കഠിനമായ ചൂടിലേക്ക് രാജ്യം, ഈ 9 ദിവസങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
അധിക ഏകാദശി: ഗജകേസരി യോഗം തെളിയുന്ന ഈ ശുഭദിനത്തിൽ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക് മാത്രം! -
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്! -
മേയ് 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്!
തലചൊറിഞ്ഞ് പൊട്ടാന്‍ തുടങ്ങിയോ? ഇത് പരീക്ഷിച്ചാല്‍ മതി, ചൊറിച്ചില്‍ പമ്പകടക്കും
വേനല്‍ക്കാലത്ത് മുടി, ചര്‍മ്മ പ്രശ്നങ്ങള്‍ ഏറെ വഷളാകുന്നു. തല ചൊറിച്ചിലും വേനല്‍ക്കാലത്ത് അധികമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. തലയോട്ടിയിലെ ചൊറിച്ചില്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുക മാത്രമല്ല, അത് നിങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച്, വേനല്‍ക്കാലത്ത് തലയോട്ടി വരണ്ടതാകുന്നതിനാല് ഈ പ്രശ്നം കൂടുതല്‍ വര്‍ദ്ധിക്കുന്നു.
ഇത് കൂടാതെ അഴുക്ക്, താരന്, ഫംഗസ് അണുബാധ, പേന്‍, വേനല്‍ക്കാലത്ത് അമിതമായ വിയര്‍പ്പ് എന്നിവയും ഇതിന് കാരണമാകാം. തലയിലെ ചൊറിച്ചിലില്‍ നിന്ന് മുക്തി നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ചില നുറുങ്ങുകള്‍ ഞങ്ങള്‍ നിങ്ങളോട് പറയുന്നു. ഈ വഴികളുടെ സഹായത്തോടെ നിങ്ങള്‍ക്ക് തല ചൊറിച്ചിലില്‍ നിന്ന് തല്‍ക്ഷണ ആശ്വാസം ലഭിക്കും.

വേനല്‍ക്കാലത്ത് തലയോട്ടിയില്‍ ചൊറിച്ചില്‍ വര്‍ധിക്കുന്നതിന് കാരണം
പാരിസ്ഥിതികവും ശാരീരികവുമായ ഘടകങ്ങള്‍ കാരണം വേനല്‍ക്കാലത്ത് തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാകാം. അമിതമായ വിയര്‍പ്പ്, കഠിനമായ സൂര്യപ്രകാശം, മലിനീകരണം എന്നിവ നിങ്ങളുടെ തലയോട്ടിയില്‍ ചൊറിച്ചിലിന് കാരണമാകും. എന്നാല്‍ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് താരനാണ്. വേനല്‍ച്ചൂടും വിയര്‍പ്പും ചൂടുള്ള അന്തരീക്ഷവും നിങ്ങളുടെ തലയോട്ടിയിലെ ചര്‍മ്മത്തെ വരണ്ടതാക്കും. ഇത് തല ചൊറിച്ചില്‍ വഷളാക്കും. ജീവിതശൈലി മാറ്റങ്ങളും തലയോട്ടിയിലെ ചൊറിച്ചിലിനുള്ള വീട്ടുവൈദ്യങ്ങളും ഉപയോഗിച്ച് നിങ്ങളുടെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാവുന്നതാണ്.

മുടി മൂടുക
കഠിനമായ സൂര്യപ്രകാശം, വിയര്‍പ്പ്, മലിനീകരണം, ഈര്‍പ്പം എന്നിവ നിങ്ങളുടെ തലയോട്ടിയെയും മുടിയെയും നശിപ്പിക്കും. ഒരു സ്കാര്‍ഫോ അല്ലെങ്കില്‍ തൊപ്പിയോ പോലുള്ള ശിരോവസ്ത്രം ഉപയോഗിച്ച് നിങ്ങളുടെ തല മൂടുക. വെയിലില്‍ നിന്ന് നിങ്ങളുടെ തലയെ സംരക്ഷിക്കുക.

തലയോട്ടി മസാജ്
മോശം രക്തചംക്രമണം നിങ്ങളുടെ തലയോട്ടിയില്‍ താരന്, ചൊറിച്ചില്‍ എന്നിവയ്ക്ക് കാരണമാകും. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ തലയോട്ടിയില്‍ പതിവായി മസാജ് ചെയ്യുക. നിങ്ങളുടെ വരണ്ട തലയോട്ടിയെ ജലാംശം നല്‍കാനും പോഷിപ്പിക്കാനും പോഷക എണ്ണ ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യാം.

നല്ല ഭക്ഷണക്രമം
വേനല്‍ക്കാലത്ത് നിങ്ങളുടെ തലയോട്ടിയിലെ ചൊറിച്ചില്‍ ശമിപ്പിക്കാന്‍ ചര്‍മ്മത്തിന് ഉള്ളില്‍ നിന്ന് പോഷണവും മോയ്സ്ചറൈസേഷനും ആവശ്യമാണ്. സ്വാഭാവിക ആന്റിഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. ഇലക്കറികള്‍, സിട്രസ് പഴങ്ങള്‍, നട്സ്, വിത്തുകള്‍ എന്നിവയെല്ലാം നിങ്ങളുടെ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

ജലാംശം
കഠിനമായ വേനല്‍ സൂര്യന് നിങ്ങളുടെ ചര്‍മ്മത്തെയും മുടിയെയും മാത്രമല്ല നശിപ്പിക്കുന്നത്. ചൂട് നിങ്ങളെ നിര്‍ജ്ജലീകരിക്കും. നിര്‍ജ്ജലീകരണം സംഭവിച്ച ചര്‍മ്മം വരണ്ടതും ചൊറിച്ചിലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ദിവസം മുഴുവന്‍ ഒരു കുപ്പി വെള്ളം കയ്യില്‍ കരുതി ശരീരത്തില്‍ ആവശ്യത്തിന് വെള്ളം നല്‍കുക.

ശരിയായ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍
വരണ്ടതും അടരുകളുള്ളതുമായ തലയോട്ടിയാല്‍ ബുദ്ധിമുട്ടുന്നവര്‍ സള്‍ഫേറ്റ്, സിലിക്കണ്‍, പാരബെന്‍ തുടങ്ങിയ കഠിനമായ രാസവസ്തുക്കള്‍ ഇല്ലാത്ത മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക. ഈ കെമിക്കലുകള്‍ക്ക് നിങ്ങളുടെ തലയോട്ടിയിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യുന്നവയാണ്. ഇത് തല കൂടുതല്‍ വരണ്ടതാക്കും. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മൃദുവായ ഹെര്‍ബല്‍ ഹെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

കൃത്യമായ ഇടവേളകളില്‍ ഷാംപൂ ചെയ്യുക
ഷാംപൂ ചെയ്യുന്നത് നിങ്ങളുടെ തലയോട്ടിയിലെ താരനും അധിക എണ്ണയും നീക്കം ചെയ്യാന്‍ സഹായിക്കും. അതിനാല്‍, നിങ്ങളുടെ താരന് നിയന്ത്രണത്തിലാക്കാന്‍ ഫലപ്രദമായ താരന് രഹിത ഷാംപൂ ഉപയോഗിച്ച് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മുടി കഴുകുന്നത് നല്ലതാണ്.

ചൊറിയാതിരിക്കുക
നിങ്ങളുടെ തല ചൊറിയുമ്പോള്‍ അത് മുറിവുണ്ടാക്കുകയും രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും. ഇത് അണുബാധകളിലേക്ക് വരെ നയിച്ചേക്കാം. അതിനാല്‍ നിങ്ങളുടെ തല ചൊറിയാനുള്ള പ്രവണത കണ്ട്രോള് ചെയ്ത് നിര്‍ത്തുക.

നാരങ്ങ നീര്
നാരങ്ങ നീര് സ്വാഭാവികമായ ഒരു ആന്റിമൈക്രോബയല്‍ ഏജന്റാണ്. ഒരു വലിയ നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് തലയോട്ടിയില്‍ പുരട്ടുക. 10-15 മിനിറ്റ് കഴിഞ്ഞ് വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുക, ഉടന്‍ തന്നെ വ്യത്യാസം കാണും.

വെളിച്ചെണ്ണ
നിങ്ങളുടെ തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാകാനുള്ള അടിസ്ഥാന കാരണം മിക്കവാറും വരള്‍ച്ചയാണ്. നിങ്ങളുടെ തലയോട്ടിക്ക് വെളിച്ചെണ്ണ ഒരു മികച്ച മോയ്സ്ചറൈസറാണ്. കുറച്ച് വെളിച്ചെണ്ണ എടുത്ത് അല്പം ചൂടാക്കി തലയോട്ടിയില്‍ പുരട്ടി അല്പം മസാജ് ചെയ്യുക. കുറച്ചുനേരം വച്ചശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

ബേക്കിംഗ് സോഡ
2-3 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ എടുത്ത് അതില്‍ വെള്ളം ചേര്‍ത്ത് പേസ്റ്റ് ആക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക, 10-15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ബേക്കിംഗ് സോഡ ഒരു ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഏജന്റാണ്. ഇത് നിങ്ങളുടെ തലയോട്ടിയിലെ പിഎച്ച് നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു.

ഉള്ളി ജ്യൂസ്
ഒരു ഉള്ളി ബ്ലെന്‍ഡറില്‍ അടിച്ച് നീരെടുക്കുക. ഇത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ഉള്ളി നീര് നിങ്ങളുടെ തലയോട്ടിയിലെ അണുബാധ നീക്കുന്നതിന് ഫലപ്രദമായി പ്രവര്‍ത്തിക്കും.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ ഒരു ഭാഗം നാല് ഭാഗം വെള്ളം ചേര്‍ത്ത് കലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുക. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡിന് ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുണ്ട്. ഇത് ചൊറിച്ചില്‍ ഗണ്യമായി കുറയ്ക്കുന്നു.



Click it and Unblock the Notifications
