Latest Updates
-
വിദേശ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നവർ സൂക്ഷിക്കുക; വ്യാജന്മാരെ തിരിച്ചറിയാൻ ഈ വഴികൾ -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
മുടിയില്‍ സൂര്യകാന്തി എണ്ണ ഉപയോഗിച്ചിട്ടുണ്ടോ? ഫലം അത്ഭുതപ്പെടുത്തുമെന്ന് ഒരുമാസത്തിലറിയാം
മുടിയുടെ ആരോഗ്യത്തിന് പലരും വെളിച്ചെണ്ണയും ബദാം ഓയിലും ഒലീവ് ഓയിലും എല്ലാം ഉപയോഗിക്കും. എന്നാല്‍ സൂര്യകാന്തി എണ്ണ ഉപയോഗിച്ചിട്ടുണ്ടോ? എന്നാല്‍ ഇന്നത്തെ കാലത്ത് പലരും ഈ എണ്ണ ഉപയോഗിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും ഈ എണ്ണ ഉപയോഗിക്കുന്നു. മുടിയുടെ ആരോഗ്യം, ഗുണമേന്മ, ഘടന എന്നിവ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും എല്ലാം സൂര്യകാന്തി എണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിക്കും തലയോട്ടിക്കും വളരെയധികം ഗുണം ചെയ്യുന്നു.
മുടിക്ക് ഇത് എപ്രകാരം ഗുണം ചെയ്യുന്നു എന്നുള്ളത് നമുക്ക് നോക്കാം. സൂര്യകാന്തി എണ്ണ മുടിയുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിന് നിരവധി ഗുണങ്ങള്‍ ഉണ്ട് എന്നതാണ് സത്യം. താരന് പ്രതിരോധിക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും എല്ലാം സൂര്യകാന്തി എണ്ണ സഹായിക്കുന്നു. ഇത് കൂടാതെ തലയോട്ടി എപ്പോഴും മോയ്സ്ചുറൈസിംഗ് ആയി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

ഗുണങ്ങള്‍
മുടിയില്‍ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം. ഇതിലുള്ള ആന്റിഓക്സിഡന്റ് അകാലനരയെ പ്രതിരോധിക്കുന്നു. മാത്രമല്ല വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയിലെ ചുവപ്പ് താരന്, മറ്റ് അസ്വസ്ഥതകള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. തല നല്ലതുപോലെ മസ്സാജ് ചെയ്യുന്നതിന്റെ ഫലമായും നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
തലയോട്ടിയുടേയും മുടിയുടേയും ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും സൂര്യകാന്തി എണ്ണയിലുണ്ടെന്ന് പല ഗവേഷണങ്ങളിലും തെളിഞ്ഞതാണ്. ഇത് കൂടാതെ ട്രൈഗ്ലിസറൈഡിസിയാല് സമ്പന്നമായ ലിനോലെയിക് ആസിഡ് സൂര്യകാന്തി എണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ മുടി നന്നാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. മുടിയില്‍ നിന്ന് അമിത എണ്ണമയം നീക്കുന്നതിനും സഹായിക്കുന്നു. ഇത് മുടിയെ നല്ലതുപോലെ മോയ്സ്ചുറൈസ് ചെയ്യുന്നതിന് സഹായിക്കുന്നു.

മുടി കൊഴിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ അനുഭവിക്കുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു സൂര്യകാന്തി എണ്ണ. ഇതില്‍ ധാരാളം നിയാസിന്, സെലിനിയം, കാല്‍സ്യം, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകും എന്നതാണ് സത്യം. എന്നാല്‍ സൂര്യകാന്തി എണ്ണയില്‍ ഇവ അടങ്ങിയിട്ടുള്ളതിനാല്‍ അവ മുടി കൊഴിച്ചിലിനെ സംരക്ഷിക്കുന്നു. മുടിയുടെ തിളക്കം വര്‍ധിപ്പിക്കാനും ഉപരിതല ഘര്‍ഷണം കുറയ്ക്കാനും ഇത് സഹായിക്കും. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഈ എണ്ണ നിങ്ങള്‍ക്ക് ഉപയോഗിക്കാം.
മുടിക്ക് സൂര്യകാന്തി എണ്ണ എങ്ങനെ ഉപയോഗിക്കാം
മുടിയില്‍ സൂര്യകാന്തി എണ്ണ എപ്രകാരം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. തലയോട്ടിയുടെ ഈര്‍പ്പവും മുടിയുടെ ഈര്‍പ്പവും നില നിര്‍ത്തുന്നതിന് വേണ്ടി രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ സൂര്യകാന്തി എണ്ണ ചൂടാക്കി തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടുക. ഒരു മണിക്കൂര്‍ ശേഷം നിങ്ങള്‍ക്ക് ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് കൂടാതെ ചൂടാക്കാതേയും നിങ്ങള്‍ക്ക് മുടിയില്‍ സൂര്യകാന്തി എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. മറ്റ് എണ്ണകളോടൊപ്പം ചേര്‍ത്തും ഉപയോഗിക്കാം.

പാര്‍ശ്വഫലങ്ങള്‍
സൂര്യകാന്തി എണ്ണ പൊതുവെ സുരക്ഷിതമാണ് എന്ന് പറഞ്ഞുവല്ലോ. എന്നാല്‍ ചിലരില്‍ ഇത് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ തലയില്‍ തേക്കുന്നതിന് മുന്‍പ് കൈമുട്ടിലോ കാല്‍മുട്ടിലോ തേച്ച് അലര്ജിയുണ്ടാവില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ശേഷം നിങ്ങള്‍ക്ക് ചുവപ്പ്, വീക്കം, തിണര്‍പ്പ്, മുഴകള്‍ മുതലായവ അനുഭവപ്പെടുകയാണെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കുക. അതിന് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications