Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
അയേണ്‍ കുറവെങ്കില്‍ മുടി മുഴുവന്‍ നിലത്തുണ്ടാവും: അത്ര ഭീകരമാണ് മുടി കൊഴിച്ചില്‍
മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ വളരെ മോശമായി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ അത് ആരോഗ്യത്തെക്കൂടി ബാധിക്കുന്നതാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. ശരീരത്തില്‍ ചില ധാതുക്കളുടെ കുറവാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തിനേയും നശിപ്പിക്കുന്നത്. അയേണ്‍ ശരീരത്തില്‍ വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഇതിന്റെ കുറവ് പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് അയേണ്‍ അനിവാര്യമാണ്.
ഇത് മുടിക്ക് നല്കുന്ന ഗുണങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നതാണ് സത്യം. നല്ല കട്ടിയുള്ള മുടിക്കും പ്രതിരോധ ശേഷിക്കും വേണ്ടി നമുക്ക് അയേണ്‍ കഴിക്കാവുന്നതാണ്. എപ്രകാരം ഇത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. അയേണ്‍ കുറവ് പലപ്പോഴും മുടിക്കുണ്ടാവുന്ന പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഓക്സിജനേഷന് ബൂസ്റ്റ്
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അയേണ്‍ വളരെയധികം സഹായിക്കുന്നു.. ശരീരത്തിലുടനീളം ഓക്സിജന്‍ എത്തിക്കുന്നതിന് ഹിമോഗ്ലോബിന്‍ വളരെ അത്യാവശ്യമാണ്. അതിന് വേണ്ടി അയേണ്‍ സഹായിക്കുന്നു. ഇവ രോമകൂപങ്ങളുടെ വളര്‍ച്ചയില്‍ വളരെയധികം സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ് പലപ്പോഴും ഫോളിക്കിളുകളിലേക്കുള്ള ഓക്സിജന്റെ അഭാവത്തിന് കാരണമാകുന്നു. എന്നാല്‍ ശരീരത്തിന് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കുമ്പോള്‍ അത് മുടി വളര്‍ച്ചക്കും സഹായിക്കും.
സെല്ലുലാര്‍ വൈറ്റാലിറ്റി
ഡിഎന്‍എ സിന്തസിസില്‍ ഇരുമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഇതിന്റെ ഫലമായി മുടിയുടെ ആരോഗ്യവും മികച്ച് നില്ക്കുന്നു. എന്തുകൊണ്ടും കോശവിഭജനത്തിനും അത് വഴി മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മെറ്റബോളിസത്തിന്റെ ഏറ്റക്കുറച്ചിലാണ് പലപ്പോഴും മുടിയുടെ അനാരോഗ്യത്തിന് കാരണമാകുന്നത്. ഇതിന് സഹായിക്കുന്നു അയേണ്‍. ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് മൂലം മുടിയുടെ കോശങ്ങളുടെ വിതരണം തടസ്സപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
അനീമിയയെ പ്രതിരോധിക്കുക
അയേണിന്റെ കുറവ് പലപ്പോഴും അനീമിയ പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. ശരീരത്തിലെ അയേണിന്റെ കുറവ് പലപ്പോഴും ടെലോജെന്‍ എഫ്ലുവിയം ഉള്‍പ്പെടെയുള്ള കേശസംരക്ഷണ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇരുമ്പിന്റെ കുറവ് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് പലപ്പോഴും മുടിയുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. മാത്രമല്ല മുടി വളര്‍ച്ചയെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.
ഭക്ഷണം ശ്രദ്ധിക്കണം
ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇരുമ്പിന്റെ അഭാവമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി പലപ്പോഴും അത് മുടി കൊഴിച്ചില്‍ രൂക്ഷമാക്കുന്നു. റെഡ്മീറ്റ്, ചിക്കന്‍, മത്സ്യം, പയര്‍, ചീര, ധാന്യങ്ങള്‍ എന്നിവയെല്ലാം തന്നെ ഇരുമ്പിന്റെ മികച്ച സ്രോതസ്സുകളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലൂടെ നിങ്ങള്‍ക്ക് അയേണ്‍ ആഗിരണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും മുടി വളര്‍ച്ചയിലേക്ക് എത്തിക്കുകയും ചെയ്യുന്നു
നിങ്ങളറിയേണ്ടത്
അയേണിന്റെ കുറവ് പലപ്പോഴും ശരീരത്തിലും കേശസംരക്ഷണത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നു. പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. മുടിയുടെ പരിപാലനത്തിലും അതീവശ്രദ്ധ ചെലുത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം എത്രയൊക്കെ ശ്രദ്ധിച്ചാലും മുടിക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നില്ല. ഇതെല്ലാം തന്നെ മുടി വളരാന്‍ കഷ്ടപ്പെടുന്നതിന് മുന്‍പ് ആലോചിക്കണം.



Click it and Unblock the Notifications
