Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
സണ്‍സ്ക്രീന്‍ ദിനവും ഉപയോഗിക്കണം: വേനലിലെ വരണ്ട ചര്‍മ്മം പെട്ടെന്ന് പരിഹരിക്കാം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വേനല്‍ക്കാലം എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ക്രീമും മറ്റും ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ എല്ലാം പരിഹരിക്കുന്നതിനും വേനലിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് സണ്‍സ്ക്രീന്‍ ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വേനല്‍ക്കാലം എന്നത് വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ഒരു സമയമാണ് എന്ന് ആദ്യമേ പറഞ്ഞുവല്ലോ, എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ മാത്രമല്ല ഈ പരിചരണം വേണ്ടത്. വീട്ടിനുള്ളിലും വേനലില്‍ സൗന്ദര്യം സംരക്ഷിക്കേണ്ടതാണ്.

നിങ്ങള്‍ വീട്ടിലായാലും പുറത്തായാലും സണ്‍സ്ക്രീന്‍ ഉപയോഗിക്കണം. സൂര്യന്റെ UVA, UVB രശ്മികള്‍ ചര്‍മ്മത്തിന് അവിശ്വസനീയമാംവിധം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നിര്‍ബന്ധമായും നിങ്ങള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കണം. ഇത് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും എന്തുകൊണ്ട് ഉപയോഗിക്കണം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.
കാരണങ്ങള്‍
എന്തുകൊണ്ട് വേനലില്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കണം എന്നതിന് ചില കാരണങ്ങള്‍ ഉണ്ട്. വേനല്‍ക്കാലത്ത് സൂര്യന്റെയും അള്‍ട്രാവയലറ്റ് രശ്മികളുടെയും ചൂട് ശക്തമാണെന്ന് നമുക്കറിയാം. ഇത് നമ്മുടെ ചര്‍മ്മത്തില്‍ ആഴത്തില്‍ തുളഞ്ഞ് കയറി ചര്‍മ്മകോശങ്ങളെ നശിപ്പിക്കും. പലപ്പോഴും ചര്‍മ്മത്തില്‍ ചുണങ്ങ്, സൂര്യാഘാതം, മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയ നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ നിങ്ങള്‍ സ്ഥിരമായി സണ്‍സ്ക്രീന്‍ പുരട്ടുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിലേക്ക് സൂര്യരശ്മികള്‍ എത്തുന്നതിന് പരിഹാരം കാണുന്ന സംരക്ഷിത പാളിയായി പ്രവര്‍ത്തിക്കുന്നു. ഇത് മാത്രമല്ല ചര്‍മ്മത്തിന് ആവശ്യമായകൊളാജന്, എലാസ്റ്റിന്‍, കെരാറ്റിന്‍ തുടങ്ങിയ അവശ്യ ചര്‍മ്മ പ്രോട്ടീനുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് നിര്‍ബന്ധമായും ഇവ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് നോക്കാം.

നിങ്ങളുടെ ചര്‍മ്മത്തെ ചെറുപ്പമായി നിലനിര്‍ത്തുന്നു
അകാല വാര്‍ദ്ധക്യം എന്ന പ്രശ്നം പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും സണ്‍സ്ക്രീന്‍, ഇത് സൂര്യപ്രകാശത്തില്‍ നിന്ന് മാത്രമല്ല ചര്‍മ്മത്തിലെ ചുളിവുകള്‍, നേര്‍ത്ത വരകള്‍, അകാല വാര്‍ദ്ധക്യം എന്നിവയേയും പരിഹരിക്കുന്നു. കൂടാതെ ഫ്രീ റാഡിക്കലുകളും UVA, UVB എന്നിവയുടെ ഹാനികരമായ രശ്മികളും കാരണം, നമ്മുടെ ചര്‍മ്മത്തിനുണ്ടാവുന്ന കേടുപാടുകളെ കുറക്കുന്നതിനും സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നു.
ആരോഗ്യമുള്ള ചര്‍മ്മത്തിന്
ആരോഗ്യമുള്ള ചര്മ്മത്തിനം മികച്ചതാണ് സണ്‍സ്ക്രീന്‍. ഇത് ചര്‍മ്മത്തിന് ആരോഗ്യത്തോടൊപ്പം തന്നെ തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കുന്ന എലാസ്റ്റിന്‍, കൊളാജന്‍, മറ്റ് അവശ്യ ചര്‍മ്മ പോഷകങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. സൂര്യാഘാതം ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ആന്തരികമായി ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സണ്‍സ്ക്രീന്‍ ശീലമാക്കാം. പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ പരിഹരിക്കുന്നതിന് എന്തുകൊണ്ടും സണ്‍സ്ക്രീന്‍ ഉപയോഗിക്കാവുന്നതാണ്.
സൂര്യാഘാതത്തില്‍ നിന്ന് രക്ഷിക്കുന്നു
സൂര്യപ്രകാശം ഏല്‍ക്കുന്നതിന്റെ ഏറ്റവും സാധാരണമായ അനന്തരഫലങ്ങളിലൊന്നാണ് സൂര്യതാപം. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ചുവപ്പ് നിറം ചര്‍മ്മത്തിന്റെ സംവേദനക്ഷമത, വീക്കം, കുമിളകള്‍ തുടങ്ങിയവയിലേക്ക് നയിക്കുന്നു. അതിനെ പരിഹരിക്കുന്നതിനും ചര്‍മ്മം ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. അതിന് നമുക്ക് സണ്‍സ്ക്രീന്‍ സ്ഥിരമായി ഉപയോഗിക്കാന്‍ സാധിക്കുന്നു. ചര്‍മ്മസംരക്ഷണ ദിനചര്യയുടെ ഭാഗമായി നിങ്ങള്‍ക്ക് സണ്‍സ്ക്രീന്‍ സ്ഥിരമാക്കാം.

സണ്‍ടാന്‍ തടയുന്നു
കൂടുതല്‍ നേരം ചര്‍മ്മത്തില്‍ സൂര്യപ്രകാശം ഏറ്റാല്‍ അത് സണ്‍ടാന്‍ പോലുള്ള അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. സണ്‍സ്ക്രീന്‍ സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സുരക്ഷിതമാക്കുന്നു. അത് മാത്രമല്ല സണ്‍സ്ക്രീന്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴും രണ്ട് വിരലുകള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഓരോ രണ്ട് മണിക്കൂറിലും സണ്‍സ്ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ മാത്രം ചര്‍മ്മത്തെ നിങ്ങള്‍ക്ക് സംരക്ഷിക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications