Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
പഞ്ചസാര സ്ഥിരമോ, 30-കളിലും ചര്‍മ്മത്തിന് പ്രായം 50 , വെളുത്ത വിഷത്തിലെ അപകടം
പ്രായം എന്നത് പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒരു അവസ്ഥയാണ്. കാരണം പ്രായം കൂടുന്തോറും ചര്‍മ്മത്തില്‍ ചുളിവുകളും പാടുകളും മറ്റും സംഭവിക്കുന്നു. എന്നാല്‍ ചിലരെങ്കിലും അവരുടെ 50-കളിലും 20-ന്റെ തിളക്കമുള്ള ചര്‍മ്മത്തോടെ ആരോഗ്യത്തോടെ ജീവിക്കുന്നു. എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് പലരും ചിന്തിക്കും. പക്ഷേ നമ്മുടെ ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും പ്രായത്തേയും സ്വാധീനിക്കുന്നു എന്നത് പലരും മറക്കും. മധുരം ഇത്തരത്തില്‍ നമ്മുടെ ചര്‍മ്മത്തെ പ്രായത്തിലേക്ക് എത്തിക്കുന്ന വില്ലനാണ്. മധുരം ഇഷ്ടമല്ലാത്തവര്‍ വളരെ ചുരുക്കമാണ്. അതിന് മുന്നില്‍ പ്രായമൊന്നും ഒരു വിഷയമല്ല.
മധുരം എന്നാല്‍ ഒരു ദൗര്‍ബല്യമായി കൊണ്ട് നടക്കുന്നവര്‍ അവര്‍ അവരുടെ 20-കളില്‍ പോലും ചര്‍മ്മത്തെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. പലര്‍ക്കും ഇതിനോടുള്ള ആസക്തി കുറക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാല്‍ അത് എത്രത്തോളം ദോഷകരമാണ് എന്നത് പലരും ചിന്തിക്കുന്നില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ചര്‍മ്മത്തിന്റെ കാര്യത്തിലും പഞ്ചസാര വളരെയധികം ദ്രോഹം ചെയ്യുന്നു. എങ്ങനെ ഇത് ചര്‍മ്മത്തെ ബാധിക്കുന്നു എന്ന് നോക്കാം.

അകാല വാര്‍ദ്ധക്യം
അകാല വാര്‍ദ്ധക്യമാണ് പഞ്ചസാരയുടെ ഉപയോഗം നല്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ചര്‍മ്മത്തിലെ കൊളാജന്‍, എലാസ്റ്റിന്‍ എന്നീ പ്രോട്ടീനുകളുമായി പഞ്ചസാര ചേരുന്നതിന്റെ ഫലമായി അത് ചര്‍മ്മത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കും. കാരണം ഈ രണ്ട് പ്രോട്ടീനുകളും ചര്‍മ്മത്തിന് യുവത്വും മൃദുത്വവും നല്‍കുന്നതിന് സഹായിക്കുന്നവയാണ്. എന്നാല്‍ പഞ്ചസാരയുടെ ഉപയോഗം പലപ്പോഴും ഇവയെ നശിപ്പിക്കുകയും ചര്‍മ്മത്തിന്റെ സ്വാഭാവികതക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തില്‍ ചുളിവുകളും ചര്‍മ്മം തൂങ്ങുന്നതിനും ഇടവരുത്തും. അത് വഴി ചര്‍മ്മത്തിന് പെട്ടെന്ന് പ്രായമാവുന്ന പ്രക്രിയ ആരംഭിക്കുകയും ചെയ്യുന്നു.
മുഖക്കുരുവിന് കാരണം
ചര്‍മ്മസംരക്ഷണത്തില്‍ പലരും നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് മുഖക്കുരു. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ പലരും പഞ്ചസാരയുടെ ഉപയോഗത്തെ വിസ്മരിക്കുകയാണ് ചെയ്യുന്നത്. കാരണം പഞ്ചസാര കഴിക്കുന്നത് പലപ്പോഴും രക്തത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് ചര്‍മ്മത്തിലെ സെബം ഉത്പാദനത്തില്‍ ഗണ്യമായ മാറ്റം വരുത്തുന്നു. ഇത് വഴി ചര്‍മ്മത്തിലെ എണ്ണ ഉത്പാദനം വര്‍ദ്ധിക്കുകയും അത് മുഖക്കുരു പോലുള്ള ചര്‍മ്മപ്രശ്നത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് ഈ പ്രശ്നം കൂടുതല്‍ കാണപ്പെടുന്നത്. അതുകൊണ്ട് ഇനി മധുരം കഴിക്കുന്നതിന് മുന്‍പ് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ കുറിച്ച് കൂടി ചിന്തിക്കുക.
കൊളാജന്‍, എലാസ്റ്റിന്‍ എന്നിവയെ നശിപ്പിക്കുന്നു
കൊളാജന്‍, എലാസ്റ്റിന്‍ എന്നിവ മുന്‍പ് പറഞ്ഞത് പോലെ ചര്‍മ്മത്തിന് ദൃഢതയും ഉറപ്പും നല്കുന്നവയാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങളെ വളരെ വലിയ തോതില്‍ സ്വാധീനിക്കുന്നു. എന്നാല്‍ പഞ്ചസാരയുടെ ഉപയോഗം നിമിത്തം അത് ഇവയുമായി ചേര്‍ന്ന് ഈ രണ്ട് പ്രോട്ടീനുകളേയും നശിപ്പിക്കാന്‍ ആരംഭിക്കുന്നു. ഇത് കാലക്രമേണ ചര്‍മ്മത്തില്‍ ചുളിവുകളും അസ്വസ്ഥതകളും വര്‍ദ്ധിപ്പിക്കുകയും അകാല വാര്‍ദ്ധക്യമെന്ന അവസ്ഥയിലേക്ക് നിങ്ങളെ തള്ളിവിടുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വരണ്ട ചര്‍മ്മം എന്ന പ്രതിസന്ധിയും ഉണ്ടാക്കുന്നു. അതുകൊണ്ട് ഇനി പഞ്ചസാര ഉപയോഗിക്കുമ്പോള്‍ ഒന്ന് കരുതുന്നത് നല്ലതാണ്.
സോറിയാസിസ് ഗുരുതരമാക്കുന്നു
ചര്‍മ്മരോഗങ്ങളില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് സോറിയാസിസ്. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ പൂര്‍ണമായും ഒഴിവാക്കേണ്ട ഒന്നാണ് പഞ്ചസാര. ഇനി നിങ്ങള്‍ രോഗത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ പഞ്ചസാരയുടെ ഉപയോഗം പലപ്പോഴും രോഗാവസ്ഥ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. പഞ്ചസാരയുടെ ഉപബോഗം ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്നത് വഴി സോറിയാസിസ് ലക്ഷണങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്ന് പഠനങ്ങളില്‍ പറയുന്നു.
ചര്‍മ്മത്തിന്റെ വീക്കം
അമിതമായി മധുരം ഉപയോഗിക്കുന്നവരുടെ ചര്‍മ്മത്തിന് വീക്കം കൂടുതലായിരിക്കും. ഈ പാര്‍ശ്വഫലങ്ങള്‍ പലരും സാധാരണയായി കണ്ട് വരുന്നതും അനുഭവിക്കുന്നതുമാണ്. പലപ്പോഴും പഞ്ചസാര കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ പ്രോ-ഇന്‍ഫ്ലമേറ്ററി സൈറ്റോകൈനുകള്‍ ഉണ്ടാവുകയും ഇത് പലപ്പോഴും ചര്‍മ്മരോഗങ്ങളായ എക്സിമ, റോസേഷ്യ, ചര്‍മ്മത്തിലെ ചുവപ്പ് അല്ലെങ്കില്‍ വീക്കം തുടങ്ങിയ ചര്മ്മാവസ്ഥകളിലേക്ക് നയിക്കും. ഇത് മാറി വരുന്നതിന് കൂടുതല്‍ സമയം എടുക്കും എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കണം എന്നുണ്ടെങ്കില്‍ പഞ്ചസാര ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുന്നതിന് ശ്രദ്ധിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications