Latest Updates
-
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത!
താരന്റെ പൊടി തപ്പിയാല്‍ പോലും കിട്ടില്ല, മുടിയാകട്ടെ തഴച്ച് വളരും: തുളസി ഉപയോഗം ഇങ്ങനെ
മുടിയുടെ ആരോഗ്യത്തിന് പലപ്പോഴും തുളസി എത്രത്തോളം ഉപയോഗപ്രദമാണ് എന്നത് പലര്‍ക്കും അറിയില്ല. പണ്ട് മുത്തശ്ശിമാര്‍ പറഞ്ഞ് കേട്ട പ്രകാരം തുളസി പേന്‍ തുരത്തും എന്ന് നമുക്കറിയാം. എന്നാല്‍ കേശസംരക്ഷണത്തില്‍ തുളസി എത്രത്തോളം പേര് കേട്ടതാണെന്ന് ഒറ്റ ഉപയോഗത്തിലൂടെ നമുക്ക് മനസ്സിലാക്കാം. ആരോഗ്യ സംരക്ഷണത്തിന് തുളസി മികച്ചതാണ്. എന്നാല്‍ അത് എപ്രകാരം കേശസംരക്ഷണത്തിന് ഉപയോഗപ്പെടുന്നു എന്നത് പലര്‍ക്കും അറിയില്ല. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും തുളസി മികച്ചതാണ്.
എന്നാല്‍ തുളസി എപ്രകാരം ഉപയോഗിക്കണം എന്നത് പലര്‍ക്കും അറിയില്ല. മുടിയുടേയും തലയോട്ടിയുടെയും ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ തുളസി ഉപയോഗിക്കുന്ന രീതി വളരെ എളുപ്പമാണ്. എന്ന് മാത്രമല്ല ചുരുങ്ങിയ ഉപയോഗത്തില്‍ തന്നെ നിങ്ങള്‍ക്ക് ഫലം ലഭിക്കുകയും ചെയ്യുന്നു. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ ഭയക്കേണ്ടതില്ല. യാതൊരു വിധത്തിലുള്ള രാസവസ്തുക്കളും ചേര്‍ന്നിട്ടില്ലാത്തതിനാല്‍ ഗുണത്തിന്റെ കാര്യത്തില്‍ ഭയക്കേണ്ടതില്ല.

സ്ഥിരമായി താരന് കൊണ്ട് പൊറുതിമുട്ടിയ ഒരു വ്യക്തിക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഈ തുളസി മാര്‍ഗ്ഗം. മറ്റ് വസ്തുക്കള്‍ ഉപയോഗിക്കുന്നത് പോലെ ഒരിക്കലും മുടി കൊഴിയുകയോ അതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാവുകയോ ഇല്ല. മാത്രമല്ല മുടിയുടെ ആരോഗ്യത്തെ വിചിരിക്കുന്നിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. തുളസി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും.
തുളസി പൊടി
താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് തുളസി ഇല ഉണക്കിപൊടിച്ച് ഉപയോഗിക്കാവുന്നതാണ്. തുളസിയിലയില്‍ ധാരാളം ആന്റിഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടി വൃത്തിയാക്കുന്നു. അതോടൊപ്പം തന്നെ അധിക മാലിന്യങ്ങളും എണ്ണയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. തലയോട്ടിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും, ചൊറിച്ചിലകറ്റുന്നതിനും സഹായിക്കുന്നു തുളസി പൊടി. പതിവായി ഉപയോഗിക്കുന്നത് ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് കാരണമാകും. മുടിയുടെ ആരോഗ്യ സംരക്ഷണം എന്നത് വളരെയധികം വെല്ലുവിളി തന്നെയാണ് എപ്പോഴും ഉണ്ടാക്കുന്നത് എന്ന കാര്യം തുളസിയിലയില്‍ പരിഹാരം നല്കുന്നു.
തുളസി പൊടി എങ്ങനെ ഉപയോഗിക്കാം
മുടി സംരക്ഷണത്തിന് തുളസിപ്പൊടി ഉപയോഗിക്കുന്നതിന് വേണ്ടി ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് വെയ്ക്കണം. ഈ പൊടി പേസ്റ്റ് രൂപത്തിലാക്കാന്‍ വെള്ളത്തില്‍ കലര്‍ത്തുക. ഈ പേസ്റ്റ് നേരിട്ട് തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ് നേരം വെയ്ക്കണം. കൂടുതല്‍ ഗുണങ്ങള്‍ക്കായി, തുളസിപ്പൊടിയില്‍ നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ നെല്ലിക്കയോ അല്ലെങ്കില്‍ ആര്യവേപ്പിന്റെ ഇല പൊടിച്ചതോ മറ്റോ നിങ്ങള്‍ക്ക് ചേര്‍ക്കാവുന്നതാണ്.
ഗുണങ്ങള്‍
തുളസി പൊടി മിക്സ് ചെയ്ത പേസ്റ്റ് തലയോട്ടിയില്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഇത് ഉപയോഗിക്കുന്നത് വഴി താരനെ പൂര്‍ണമായും ഇല്ലാതാക്കാം. തലയിലെ മറ്റ് ഫംഗസ് അണുബാധകള്‍ക്കെതിരെ പോരാടുന്നതിനും തുളസി അത്യുത്തമമാണ്. ഗുണങ്ങളുടെ കാര്യത്തില്‍ ഏത് ഷാമ്പൂവിനേയും വെല്ലുന്ന ഗുണങ്ങളാണ് തുളസിയ്ക്കുള്ളത്. കൂടാതെ മുടിയിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. അത് കൂടാതെ മുടിയ്ക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികളും ഞൊടിയിടയില്‍ ഇല്ലാതാക്കുന്നതിന് തുളസി സഹായിക്കും.
ശ്രദ്ധിക്കേണ്ടത്
നിങ്ങളുടെ ദിനചര്യയില്‍ തുളസിപ്പൊടി ഉള്‍പ്പെടുത്തുന്നത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കും. ഇതിന്റെ ഉപയോഗത്തോടൊപ്പം തന്നെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ മുടിയുടെ ആരോഗ്യം മികച്ചതാവും എന്ന് മാത്രമല്ല മുടിക്ക് നല്ല ഗുണങ്ങളും തിളക്കവും ലഭിക്കും. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം നിലനിര്‍ത്തുക. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും നിങ്ങളുടെ തലയോട്ടി പതിവായി മസ്സാജ് ചെയ്യുക എന്നതും ശ്രദ്ധിക്കണം.



Click it and Unblock the Notifications