Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുളിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
ഒരു കുളിയിലെന്തിരിക്കുന്നു എന്ന് പറയാന് വരട്ടെ. ദിവസവും കുളിക്കുക എന്നത് ശരീര ശുചിത്വം നിലനിര്ത്തുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന കാര്യങ്ങളില് ഒന്നാണ്. ശരീരദുര്ഗന്ധം അകറ്റാനും ഉന്മേഷം പ്രദാനം ചെയ്യാനും ദിവസേനയുള്ള കുളി നമ്മെ സഹായിക്കുന്നു.
കുളി എളുപ്പമാക്കാനും കൂടുതല് ശുചിത്വപൂര്ണമാക്കാനും ഇതാ ചില നിര്ദ്ദേശങ്ങള്.

1. വസ്ത്രങ്ങള് അഴിക്കുന്നതോടൊപ്പം അവ അലക്കാനുള്ള പാത്രത്തില് ഇടുക. കുളിക്കുശേഷം ധരിക്കാനുള്ള വസ്ത്രങ്ങള് വെള്ളം തട്ടാത്ത സ്ഥലത്ത് വെക്കുക.
2. ഷവര് തുറക്കുക. വെള്ളം നേരിയ രീതിയില് മാത്രം ചൂടാക്കുക. ഷവറിന്റെ പൊസിഷന് തലയ്ക്ക് ആനുപാതികമായി ക്രമീകരിക്കുക. വെള്ളത്തിന്റെ അളവ് നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റുക.
3. ചൂട് ശരിയായ ശേഷം കുളിക്കാന് തുടങ്ങുക. ചൂടിന്റെ അളവ് ഇടയ്ക്കിടെ ശ്രദ്ധിക്കുക.
4. ശരീരം മുഴുവനായി നനക്കുക. ശരീരം മൊത്തം വൃത്തിയാക്കാന് എല്ലായിടത്തും വെള്ളം എത്തേണ്ടത് ആവശ്യമാണ്. അതിനാല് തല മുതല് പാദം വരെ ശരീരത്തിന്റെ എല്ലാ ഭാഗത്തും വെള്ളം നനയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
5. തലയില് ഷാംപൂ ശരിയായ വിധത്തില് തേച്ചുപിടിപ്പിക്കുക. എന്നാല് എല്ലാ ദിവസവും ഷാംപൂ ഉപയോഗിച്ച് തല കഴുകുന്നത് നല്ലതല്ല. മുടിയുടെ ബലം കുറയാനും പൊട്ടിപ്പോവാനും ഇത് കാരണമാവും.
6. ഷാംപൂ തേച്ചിളക്കി കളയുക. തലയില് ഒന്നും പറ്റിപ്പിടിക്കാത്ത വിധം എല്ലാ അഴുക്കും കഴുകിക്കളയുക.
7. വാഷ് ടവ്വല് നനച്ചെടുത്ത ശേഷം അല്പം സോപ്പ് ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകുക. കണ്ണില് സോപ്പാവാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക.
8. ബോഡിവാഷ് ഉപയോഗിച്ച് മുഴുവന് ശരീരവും വൃത്തിയാക്കുക. കക്ഷങ്ങളും, ജനനേന്ദ്രിയ ഭാഗങ്ങളും, ചെവിക്കുപുറകിലും, കാല്വിരലുകള്ക്കിടയിലും, പുറംഭാഗവും കഴുകിവൃത്തിയാക്കാന് മറക്കാതിരിക്കുക.
9. ശരീരത്തിലെവിടെയും സോപ്പ് പറ്റിപ്പിടിക്കാത്തവിധം വെള്ളം ഉപയോഗിച്ച് കഴുകുക.
10. വെള്ളം നിര്ത്തുക. ഷവര് ശരിയായി അടച്ചില്ലെങ്കില് വെള്ളം പഴാവാനുള്ള സാധ്യത ഉണ്ട്.
11. ടവല് ഉപയിഗിച്ചു ശരീരഭാഗങ്ങളിലെ വെള്ളം തുടച്ചെടുക്കുക. മുകളില് നിന്നും കീഴോട്ട് എന്ന ക്രമത്തില് ചെയ്താല് ശരീരത്തിലെ നനവ് വൃത്തിയായി തുടച്ചെടുക്കാനവും.
12. ബോഡി സ്പ്രെയോ മറ്റോ ഉപയോഗിക്കുന്നുണ്ടെങ്കില് വസ്ത്രം ധരിക്കുന്നതിനു മുന്പ് ഉപയോഗിക്കുക.
13. വൃത്തിയുള്ള വസ്ത്രം ധരിക്കുക.
മുന്കരുതലുകള് :
ഹെയര് ഡ്രയര്, സെല്ഫോണ്, റേഡിയോ തുടങ്ങിയ ഉപകരണങ്ങള് കുളിക്കുന്ന സമയത്ത് ഉപയോഗിക്കാതിരിക്കുക.
കുളിമുറിയുടെ വാതില് ലോക്ക് ചെയ്യുന്നത് സ്വകാര്യത തരുമെങ്കിലും വീഴുകയോ മറ്റോ ചെയ്താല് സഹായം ലഭിക്കുന്നതിനു അത് തടസമാവും. നിങ്ങള് ജീവിക്കുന്നത് അനുയോജ്യമായ സാഹചര്യങ്ങളിലാണെങ്കില് വാതില് ലോക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
നനവുള്ള സ്ഥലമായതിനാല് വഴുക്കിവീഴാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക. സോപ്പുപതയും മറ്റും കണ്ണില് ആവാതിരിക്കാനും ശ്രദ്ധ വേണം.



Click it and Unblock the Notifications
