Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
പ്രായത്തെ ഇനി മുഖത്ത് കാണില്ല, മഞ്ഞളിലുണ്ട് ഉറപ്പുള്ള പൊടിക്കൈ
ചര്‍മ്മസംരക്ഷണം എപ്പോഴും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം വളരെയധികം മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ വരുത്താന്‍ നമുക്ക് സാധിക്കുന്നു. എന്നാല്‍ അത് എപ്രകാരം നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നത് ചോദ്യമാണ്. എന്നാല്‍ എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മഞ്ഞള്‍ ഉപയോഗിക്കാം.
ഇത് ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുകയും പ്രായത്തെ കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പ്രായാധിക്യം മൂലം ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എന്നാല്‍ അതിനെയെല്ലാം ചെറുക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം ഏത് പ്രായത്തിലും നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് മഞ്ഞള്‍ ഉപയോഗിക്കാം.

മഞ്ഞളിന്റെ ഗുണങ്ങള്‍
ചര്‍മ്മസംരക്ഷണത്തിന് വേണ്ടി മഞ്ഞള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തെ വളരെ മികച്ചതാക്കുന്നു. അതിന് കാരണം മഞ്ഞളില്‍ കുര്ക്കുമിന് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുഖക്കുരു പോലുള്ള അസ്വസ്ഥതകളെ ചെറുക്കുന്നതിനും ആരോഗ്യമുള്ള ചര്‍മ്മത്തിനും സഹായിക്കുന്നതാണ് മഞ്ഞളിന്റെ ഉപയോഗം. മഞ്ഞളിന്റെ പതിവ് ഉപയോഗം തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചര്‍മ്മത്തിന് സഹായിക്കും.
DIY മഞ്ഞള്‍ ഫേസ്മാസ്ക്
തേന്‍, തൈര് എന്നിവയില്‍ മഞ്ഞള്‍ കലര്‍ത്തി മിക്സ് ചെയ്ത് അത് നിങ്ങള്‍ക്ക് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. കണ്ണിന്റെ ഭാഗം ഒഴികെയുള്ള ഭാഗത്ത് നിങ്ങള്‍ക്ക് ഇത് നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുന്നതിന് മുന്‍പ് പത്ത് പതിനഞ്ച് മിനിറ്റ് ഇത് മുഖത്ത് വെക്കേണ്ടതാണ്. അതിന് ശേഷം ഇത് കഴുകി വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. ആഴ്ചയില്‍ രണ്ട് തവണ ഈ മാസ്ക് ഉപയോഗിക്കാം.
ക്ലെന്‍സറില്‍ മഞ്ഞള്‍ ചേര്‍ക്കാം
സൗന്ദര്യ സംരക്ഷണം എന്നത് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. പലപ്പോഴും ക്ലെന്‍സറില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് വഴി നിങ്ങളുടെ മുഖത്തിന്റെ ആരോഗ്യം തിരിച്ച് പിടിക്കാം. ഇത് ചര്‍മ്മത്തിന് ആശ്വാസം നല്‍കുകയും മാലിന്യങ്ങള്‍ എല്ലാം തന്നെ ചര്‍മ്മത്തില്‍ നിന്ന് മാറ്റുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്ന് വാര്‍ദ്ധക്യത്തെ പുറന്തള്ളുന്നതിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അനുകൂലമായ പല മാറ്റങ്ങളും ഈ മിശ്രിതം ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തില്‍ ലഭിക്കുന്നു.
മഞ്ഞള്‍ ചേര്‍ത്ത മോയ്സ്ചറൈസര്‍
നിങ്ങളുടെ മോയ്സ്ചറൈസറുമായി ചെറിയ അളവില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തിക്കൊണ്ട് പാരിസ്ഥിതിക നാശത്തില്‍ നിന്ന് കൂടുതല്‍ സംരക്ഷിക്കുന്നു. കൂടാതെ ദിനവും ഈ മിശ്രിതം ഉപയോഗിക്കുന്നത് വഴി പ്രായത്തെ തടയുന്നതിനും ആരോഗ്യമുള്ള ചര്‍മ്മത്തിനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കും..
ശ്രദ്ധിക്കേണ്ടത്
മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ കറയുണ്ടാക്കുന്നു. കൂടാത സെന്‍സിറ്റീവ് ചര്മ്മമുള്ളവരെങ്കില് ഇവര്‍ ഒരിക്കലും മഞ്ഞള്‍ ഉപയോഗിക്കരുത്. അത് പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നു. കൂടാതെ ഏതെങ്കിലും പുതിയ ഉല്‍പ്പന്നം പ്രയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു പാച്ച് ടെസ്റ്റ് നടത്തുക. എന്നാല്‍ നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് വളരെ വലിയ മാറ്റങ്ങളിലേക്ക് ചര്‍മ്മത്തെ എത്തിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications