Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
തുളസി ആഴ്ചയില്‍ രണ്ട് ദിവസം ഇപ്രകാരം: മുടി തഴച്ച് വളരും
മുടിയുടെ ആരോഗ്യം എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ടും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഇവയെ കൃത്യമായി മനസ്സിലാക്കി വേണം അതിന് പരിഹാരം കാണുന്നതിന്. മുടി കൊഴിച്ചില്‍, താരന്, നര, മുടി അറ്റം പിളരുന്നത് എല്ലാം ഇന്നത്തെ കാലത്ത് സാധാരണമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. അതിന് നിങ്ങളെ സഹായിക്കുന്നതാണ് തുളസി.
മുടിയില്‍ തുളസി ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ വേണം എപ്പോഴും ഉപയോഗിക്കുന്നതിന്. കാരണം അത് മാത്രമേ മുടിയുടെ ആരോഗ്യത്തെ സഹായിക്കുകയൂള്ളൂ. എന്നാല്‍ തുളസി പൊടിയായി ഉപയോഗിക്കുന്നതാണ് ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്. മുടിക്കും ചര്‍മ്മത്തിനും അത്ഭുതകരമായ മാറ്റങ്ങളാണ് തുളസി നല്‍കുന്നത്. എപ്രകാരം ഉപയോഗിക്കാം എന്നും എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടെന്നും നമുക്ക് നോക്കാം.

എപ്രകാരം ഉപയോഗിക്കാം
മുടിയുടെ ആരോഗ്യത്തിന് വേണ്ടി എപ്രകാരം തുളസി പൊടി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി തുളസി ഇല ഉണക്കിപ്പൊടിച്ച് ഇത് തൈരിലോ അല്ലെങ്കില്‍ വെള്ളത്തിലോ മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതിലൂടെ മുടിക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നിങ്ങള്‍ക്ക് ഈ മിശ്രിതം ഉപയോഗിക്കാം. എപ്രകാരം എന്ന് നമുക്ക് നോക്കാം.
തലയോട്ടിയിലെ രക്തചംക്രമണം
തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിന് ഈ മിശ്രിതം സഹായിക്കുന്നു. ഇത് നിങ്ങളുടെ തലയോട്ടി ആരോഗ്യകരമായി നിലനിര്‍ത്തുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. നിങ്ങള്‍ ഉപയോഗിക്കുന്ന എണ്ണയില്‍ കലര്‍ത്തിയും നിങ്ങള്‍ക്ക് തുളസിപ്പൊടി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

മുടിയിഴകളെ ശക്തിപ്പെടുത്തുന്നു
മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം. മുടി കൊഴിച്ചിലിന് പലപ്പോഴും കാരണമാകുന്നത് മുടിയിഴകള്‍ക്ക് ശക്തിയില്ലാത്തതാണ്. എന്നാല്‍ മുടിയിഴകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ആഴ്ചയില്‍ മൂന്ന് തവണ മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയിഴകളെ പുനരുജ്ജീവിപ്പിക്കുകയും മുടിയുടെ വേരുകള്‍ക്ക് ശക്തി പകരുകയും ചെയ്യുന്നു.
തലയോട്ടിയിലെ ചൊറിച്ചിലിന് അത്യുത്തമം
മുടിയുടെ വിവിധ തുളസിപ്പൊടി ഗുണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനുള്ള കഴിവാണ്. പലപ്പോഴും താരനാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് തുളസി പൊടി ഉപയോഗിക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുകയും ആന്റി ഫംഗല്‍ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. തലയോട്ടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഗുണങ്ങളും ഇതിനുണ്ട്.

അകാല നര ഇല്ലാതാക്കുന്നു
അകാലനരയെന്ന പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് തുളസി പൊടി ഉപയോഗിക്കാവുന്നതാണ്. ഇത് നരച്ച മുടിയെ ഓരോ ഇഴകളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് തുളസി പൊടി ഉപയോഗിക്കാവുന്നതാണ്. ഇത് പ്രാരംഭഘട്ടത്തില്‍ തന്നെ ചെയ്യുന്നതിലൂടെ എല്ലാ വിധത്തിലുള്ള നരയേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
മുടികൊഴിച്ചില്‍ തടയുന്നു
മുടി കൊഴിച്ചില്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവുന്നു. എന്നാല്‍ അതിനെയെല്ലാം ഇല്ലാതാക്കുന്നതിനും അത് സഹായിക്കുന്നതുമാണ് തുളസിപ്പൊടി. ഒരിക്കല്‍ മുടിയില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ അത് പലപ്പോഴും പിന്നീട് അങ്ങോട്ടും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തുളസി പൊടി ഉപയോഗിക്കാവുന്നതാണ്. ഇത് മുടി കട്ടിയാക്കാനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.



Click it and Unblock the Notifications