Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
സാലിസിലിക് ആസിഡ്; മുഖക്കുരു മുതല്‍ സകല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് മുഖക്കുരു, മെലാസ്മ, അതുപോലെ പ്രായം വര്‍ദ്ധിക്കുമ്പോഴുണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങള്‍. എന്നാല്‍, ഇവ പരിഹരിക്കാന്‍ ഏറ്റവും ഉത്തമമാണ് സാലിസിലിക് ആസിഡ്. ചർമ്മം ക്ലിയറാക്കി എടുക്കാനും, ചർമ്മത്തിൽ നിന്നും കുരുക്കൾ ഇല്ലാതാക്കാനും, പാടുകൾ നീക്കം ചെയ്യാനും സാലിസിലിക് ആസിഡ് സഹായിക്കുന്നതാണ്.

കൃത്യമായ രീതിയിൽ ഉപയോഗിച്ചാൽ നിരവധി ഗുണങ്ങളുള്ള സാലിസിലിക് ആസിഡിന്റെ പ്രാധാന്യം എന്തെന്നും, എന്താണ് സാലിക് ആസിഡ്? ഇതിന്റെ ഉപയോഗം എന്തെല്ലാം? എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.
എന്താണ് സാലിസിലിക് ആസിഡ്?
ബീറ്റ ഹൈഡ്രോക്സി ആസിഡാണ് സാലിസിലിക് ആസിഡ് എന്നറിയപ്പെടുന്നത്. ഇത് മുഖക്കുരു ഇല്ലാതാക്കുകയും, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, ചര്‍മ്മ കോശങ്ങള്‍ ക്ലിയറാക്കി നിലനിര്‍ത്തുകയും ചെയ്യും. കൂടാതെ, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ നീക്കം ചെയ്യാനും സാലിസിലിക് ആസിഡ് സഹായിക്കുന്നു. ഇന്ന് നിരവധി സൗന്ദര്യ വസ്തുക്കളില്‍ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
മുഖക്കുരു കളയാന്‍
സാലിസിലിക് ആസിഡ് ഉപയോഗിച്ചാല്‍ ചര്‍മ്മത്തില്‍ നിന്നും മുഖക്കുരു ഇല്ലാതാക്കാവുന്നതാണ്. സാലിസിലിക് ആസിഡ് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മ സുഷിരങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മൃതകോശങ്ങളും, അമിതമായിട്ടുള്ള ഓയില്‍, ബ്ലാക്ക്ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ നീക്കം ചെയ്യുന്നു. ഇത് ചര്‍മ്മം ക്ലിയറാക്കി എടുക്കാന്‍ വളരെയധികം സഹായിക്കുന്നു.
ഉപയോഗിക്കേണ്ട അളവ്
സാലിസിലിക് ആസിഡ് ജെല്‍ രൂപത്തിലാണ് ഉപയോഗിക്കുന്നത് എങ്കില്‍ ദിവസത്തില്‍ ഒരു നേരം മാത്രം ഉപയോഗിക്കുക. ജെല്‍ അല്ലാതെ ലോഷന്‍ ആയാണ്് ഉപയോഗിക്കുന്നതെങ്കില്‍ ഒരു ദിവസം ഒന്ന് മുതല്‍ മൂന്ന് നേരം ഉപയോഗിക്കാവുന്നതാണ്. സാലിസിലിക് അടങ്ങിയ സോപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. ഇവയൊന്നും അല്ലാതെ സോലുഷന് രൂപത്തിലാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു ദിവസം ഒരു നേരം മുതല്‍ 3 നേരം വരെ ഉപയോഗിക്കാവുന്നതാണ്.
പാർശ്വഫലങ്ങൾ
കൃത്യമായ അളവില്‍, കൃത്യമായ രീതിയില്‍ സാലിസിലിക് ആസിഡ് ഉപയോഗിച്ചില്ലെങ്കില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച്, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, തൊലി പോകുന്ന അവസ്ഥ, മൊരി വരിക, തടിപ്പുകള്‍ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ശ്രദ്ധിച്ച് ഉപയോഗിക്കുക.
ശ്രദ്ധിക്കേണ്ട കാര്യം
നിങ്ങള്‍ക്ക് മുഖക്കുരു, മെലാസ്മ പോലെയുള്ള അസുഖങ്ങള്‍ വന്നാല്‍, ഡോക്ടറെ കണ്ട് കൃത്യമായി അഭിപ്രായം തേടിയതിനു ശേഷം മാത്രം സാലിസിലിക് ആസിഡ് ഉപയോഗിക്കുക. അതുപോലെ, ചിലര്‍ക്ക് ചര്‍മ്മ രോഗങ്ങള്‍ ഉണ്ടായേക്കാം. ഇത്തരം അസുഖങ്ങള്‍ ഉള്ളവര്‍, ഇത്തരം സാലിസിലിക് ആസിഡ് ഉപയോഗിക്കും മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടാന്‍ ഒരിക്കലും മറക്കരുത്. കൃത്യമായ അളവിൽ ഉപയോഗിച്ചാൽ മാത്രമേ നല്ല ഫലം ലഭിക്കൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
