Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
മുടിക്ക് അത്ഭുതങ്ങള്‍ സമ്മാനിക്കും കരിംജീരകം എണ്ണ
നാമെല്ലാം മുടിയുടെ കാര്യത്തില്‍ വളരെയധികം ജാഗ്രത പുലര്‍ത്തുന്നവരാണ്. പതിവിലും കൂടുതലായി മുടി കൊഴിഞ്ഞാല്‍ എല്ലാവരും ടെന്‍ഷനിലാകും. സൗന്ദര്യ സംരക്ഷണത്തിന്റെ കാതലായ ഭാഗം മുടി സംരക്ഷണം തന്നെയാണ്.ഉറങ്ങി എണീക്കുമ്പോള്‍ തലയിണയില്‍ അധികം മുടി കണ്ടാലോ,ചീകുമ്പോള്‍ കുറച്ചധികം മുടി പൊട്ടി വരുന്നത് കാണുമ്പോഴെല്ലാം നാം ആശങ്കയിലാകും.
പല കാരണങ്ങള്‍ കൊണ്ട് മുടി കൊഴിച്ചില്‍ ഉണ്ടാകാം. കാലാവസ്ഥ, വെള്ളം, അന്തരീക്ഷത്തിലെ സാന്ദ്രത,പോഷക സമൃദ്ധമല്ലാത്ത ഭക്ഷണം,മുടിക്ക് വേണ്ട പോഷകങ്ങള്‍ ലഭ്യമാകാതെ വരുക,അപൂര്‍ണ്ണമായ പോഷകം ഇവയെല്ലാം മുടി കൊഴിച്ചിലിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മുടി കൊഴിച്ചില്‍ കൂടുതലാകുമ്പോള്‍ നാം ആദ്യം തന്നെ ആന്റി ഹെയര്‍ ഫാള്‍ ഷാംപൂ ,മറ്റു ഹെയര്‍ മാസ്കുകള്‍ എന്നിവയ്ക്ക് പിന്നാലെ പായും. എന്നാലും പലപ്പോഴും യാതൊരു പ്രയോജനവും ഉണ്ടാകില്ല.

പലപ്പോഴും നാം എന്തുകൊണ്ട് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നു എന്ന് മനസിലാക്കാതെയാണ് അതിനുള്ള പ്രതിവിധികള്‍ പരീക്ഷിച്ചു നോക്കുന്നത്. വിപണിയില്‍ ലഭ്യമാകുന്ന പല മുടി സംരക്ഷണ വസ്തുക്കളിലും രാസവസ്തുക്കള്‍ അടങ്ങിയിരിക്കും. ഇവ മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുകയെ ഉള്ളൂ.അതിനാല്‍ പ്രകൃതിദത്തമായ എണ്ണകളോ മറ്റോ ഉപയോഗിക്കുന്നതാണ് എപ്പോഴും ഉത്തമം. ഇവ മുടിയെ പോഷകസമൃദ്ധമാക്കുകയും മുടിയുടെ കേടുപാടുകള്‍ പരിഹരിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ പ്രകൃതിയുടെ ഒരു മാന്ത്രികകൂട്ടാണ് കരിംജീരകം.ഇത് പരമ്പരാഗതമായി മുടി സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ്.
കരിംജീരക എണ്ണയുടെ ഗുണങ്ങള്‍
നമ്മുടെ തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള എല്ലാ ഘടകങ്ങളും അടങ്ങിയ ഒരു അത്ഭുത എണ്ണയാണ് കരിം ജീരക എണ്ണ . മുടിയുടെ കേടുപാടുകള്‍ പരിഹരിച്ചു കറുത്ത, ഇടതൂര്‍ന്ന മുടി ലഭിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
മുടിയുടെ കേടുപാടുകള്‍ പരിഹരിക്കുന്നു
പല കാരണങ്ങള്‍ കൊണ്ട് നമ്മുടെ മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. പൊടി, സൂര്യപ്രകാശം, ചൂട്, വരള്‍ച്ച ഇതെല്ലം നമ്മുടെ മുടിയെ മങ്ങിയതും നിര്ജ്ജീവവുമാക്കും.കരിംജീരക എണ്ണ കൊണ്ട് തലയോട്ടിയെ നന്നായി മസാജ് ചെയ്താല്‍ ഇവയെല്ലാം പരിഹരിക്കാനാകും. തലയോട്ടിയിലെ രക്തചംക്രമണം ഉദ്ദീപിപ്പിക്കാന്‍ കരിംജീരക എണ്ണയ്ക്ക് കഴിയും. അത്തരത്തില്‍ രക്തയോട്ടം വര്‍ധിപ്പിച്ചു ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കി മുടിക്ക് വേണ്ട പോഷകങ്ങള്‍ നല്കാന് കരിംജീരകത്തിന് കഴിയും.
മുടിയെ പോഷിപ്പിക്കുന്നു
ഫാറ്റി അമിനോ ആസിഡുകളാല്‍ സമൃദ്ധമാണ് കരിംജീരകം. അതിനാല്‍ കരിംജീരക എണ്ണ ഓരോ മുടിയിഴകളിലും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് വരണ്ട,പരുക്കനായ എണ്ണമയമുള്ള മുടിയാണെങ്കില്‍ കരിംജീരക എണ്ണ ഉപയോഗിച്ച് മസാജ് ചെയ്ത് രണ്ടു മണിക്കൂറിന് ശേഷം കഴുകിക്കളഞ്ഞാല്‍ മതിയാകും.

മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു
ശിരോചര്‍മ്മത്തിന്റെ ആരോഗ്യം മോശമാകുന്നതാണ് പലപ്പോഴും മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നത്. മുടിയെ തലയോട്ടിയില്‍ പിടിച്ചു നിര്‍ത്തുന്ന ഫോളിക്കിളിന് ആരോഗ്യമില്ലെങ്കില്‍ സ്വാഭാവികമായും മുടി കൊഴിഞ്ഞു പോകും. തലയോട്ടിയില്‍ രക്തചംക്രമണം കൂട്ടി മുടിയുടെ ഫോളിക്കുകള്‍ക്ക് വേണ്ട ആരോഗ്യവും പോഷകവും നല്കാന് കരിംജീരകത്തിന് കഴിയും എന്നതാണ് ഇതിലെ മഹത്വം. അലോപ്പീസിയയെ ചികിത്സിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.
താരന് അകറ്റുന്നു
ഏതു തരം ചര്‍മ്മമുള്ളവരെയും സാരമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് താരന് .വരണ്ട ചര്‍മ്മത്തിലും എണ്ണമയമുള്ള ശിരോചര്‍മ്മത്തിലും താരന് കാണപ്പെടുന്നു.എണ്ണമയമുള്ള ചര്‍മ്മത്തില്‍ താരനും അഴുക്കും എണ്ണയുമായി ചേര്‍ന്ന് പ്രശ്നം കൂടുതല്‍ രൂക്ഷമായി കാണുന്നു.ഇത് ശിരോചര്‍മ്മത്തില്‍ ചെറിയ കുരുക്കളും ചൊറിച്ചിലും ഉണ്ടാക്കും. ഇത്തരത്തില്‍ താരന് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ പരിഹരിക്കാന്‍ കരിംജീരക എണ്ണയ്ക്ക് കഴിയും.
അകാലനര തടയുന്നു
നമ്മുടെ തലമുടിക്ക് കറുത്ത നിറം കൊടുക്കുന്ന വസ്തുവാണ് മെലാനിന്‍. പ്രായം കൂടുന്നതനുസരിച്ചു മെലാനിന്റെ അളവ് കുറയുകയും മുടി നരയ്ക്കാന്‍ തുടങ്ങുകയും ചെയ്യും.കരിംജീരക എണ്ണയ്ക്ക് മുടി നരയ്ക്കുന്നത് ദീര്‍ഘകാലത്തേക്ക് തടയാന്‍ കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന പല പോഷകഘടകങ്ങളും തലയോട്ടിയിലെ ഫോളിക്കിള്‍ കോശങ്ങളെ നര ഉണ്ടാക്കുന്നതില്‍ നിന്നും തടയുന്നു.

കരിംജീരക എണ്ണ ഉപയോഗിക്കുന്ന വിധം
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തലമുടിക്ക് വളരെയേറെ ഗുണങ്ങള്‍ നല്കുന്ന എണ്ണയാണ് കരിംജീരക എണ്ണ. കരിംജീരക എണ്ണ മാത്രമായോ മറ്റു എണ്ണകളുമായി യോജിപ്പിച്ചോ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ മുടിയുടെ നീളത്തിനനുസരിച്ചു കരിംജീരക എണ്ണ എടുക്കുക.സാധാരണ ഗതിയില്‍ രണ്ടു സ്പൂണ്‍ കരിംജീരക എണ്ണ ഒരു ബൗളില്‍ എടുക്കുക.നേരിട്ട് പുരട്ടുന്നതിനേക്കാള്‍ ഒരു കോട്ടണ്‍ ഉപയോഗിച്ച് മുക്കി തലയോട്ടിയില്‍ പുരട്ടുക.അതിനുശേഷം അഞ്ചു മിനിറ്റോളം മൃദുവായി മസാജ് ചെയ്യുക.
കേശസംരക്ഷണത്തിന് വളരെയേറെ പ്രാധാന്യമുള്ള ഒരു എണ്ണയാണ് കരിംജീരക എണ്ണ . വളരെയേറെ ഗുണഗണങ്ങള്‍ ഉള്ള ഈ എണ്ണ നൂറ്റാണ്ടുകളായി ഉപയോഗിച്ച് പോരുന്നു. കറുത്ത, ഇടതൂര്‍ന്ന മുടിക്ക് ഇത് ഉത്തമമാണ്. കൂടാതെ അകാല നര തടയാനും ,മുടിയിഴകളെ പോഷിപ്പിക്കാനും കരിംജീരക എണ്ണയ്ക്ക് കഴിയും. പ്രകൃതിയുടെ ഒരു മാന്ത്രികകൂട്ടാണ് ഈ എണ്ണയെന്ന് നിസംശയം പറയാം.



Click it and Unblock the Notifications
