Latest Updates
-
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം -
കർവാ ചൗത്ത് 2026: വ്രതമെടുക്കുന്നവർ അറിയേണ്ടതെല്ലാം, ചന്ദ്രോദയ സമയം മുതൽ സർഗി വരെ -
2026 ഒക്ടോബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം -
ബുധന്റെ വക്രഗതി ഇന്ന്: 12 രാശിക്കാർക്കും നിർണ്ണായക മാറ്റങ്ങൾ, ഇന്നത്തെ രാശിഫലം അറിയാം -
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം!
ചെമ്പരത്തിയുടെ ഗുണങ്ങള്‍ നിസ്സാരമല്ല: മുടി വളര്‍ത്താന്‍ ഏത് സമയവും ഉപയോഗിക്കാം
മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ചെമ്പരത്തിയും താളിയും വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില കാര്യങ്ങള്‍ നമുക്ക് ചുറ്റും തന്നെ ഉണ്ട്. അത് എന്താണെന്നതിനെക്കുറിച്ച് അറിയാമെങ്കിലും എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും മുടിയുടെ ആരോഗ്യത്തിന് വേണ്ടിയും ശ്രദ്ധിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് എപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്.
മുടിക്ക് തിളക്കം നല്‍കുന്നതിന് വേണ്ടിയും മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിന് വേണ്ടിയും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. താരന്, മുടി കൊഴിച്ചില്‍, മുടിയുടെ മറ്റ് പ്രശ്നങ്ങള്‍ എന്നിവക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ചെമ്പരത്തിയുടെ ഉപയോഗം. ചെമ്പരത്തി ചായ തയ്യാറാക്കി മുടിയില്‍ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നു. എപ്രകാരം ഇത് മുടിയില്‍ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ് കൊളാജന്‍. ശരീരത്തില്‍ വിറ്റാമിന്‍ സി ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് കൊളാജന്‍. ഇതാകട്ടെ ചെമ്പരത്തിയില്‍ ധാരാളം ഉണ്ട്. മുടിയുടെയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തിന് സഹായിക്കുന്നതാണ് കൊളാജന്‍. ചെമ്പരത്തി ചായ ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. അമിനോ ആസിഡുകള്‍ മുടി വളര്‍ച്ചക്കും രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും തലയോട്ടിയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ചെമ്പരത്തി മികച്ചതാണ്.
തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു
തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നതാണ് ഈ മിശ്രിതം. ഇതിലൂടെ നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. ഹിബിസ്കസ് ചായ കുടിക്കുന്നതും ഹിബിസ്കസ് വാട്ടര്‍ മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതും എല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ചര്‍മ്മത്തെയും മുടിയെയും ജലാംശം വര്‍ധിപ്പിക്കാനും ഹൈബിസ്കസ് ചായ നിങ്ങളെ സഹായിക്കുന്നു.

മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു
മുടിയുടെ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്ന കാര്യത്തിലും ചെമ്പരത്തി മികച്ചതാണ്. ഇത് നിങ്ങളുടെ തലയോട്ടിയിലെ അടഞ്ഞ സുഷിരങ്ങള്‍ തുറക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ തലയോട്ടിയെ ശ്വസിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. ചെമ്പരത്തിയില്‍ ഉള്ള അമിനോ ആസിഡുകള്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും തലയോട്ടിയിലേക്ക് ഓക്സിജന്‍ എത്തിക്കുകയും ചെയ്യുന്നു. മുടി ശക്തമായും ആരോഗ്യത്തോടെയും നിലനിര്‍ത്തുന്നതിന് ചെമ്പരത്തി ചായ മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.
താരന് പ്രതിരോധിക്കാം
താരന് പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ മനസമാധാനത്തെ ഇല്ലാതാക്കുന്നതിന് വരെ കാരണമാകും. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിന് ഫലപ്രദമായ മാര്‍ഗ്ഗം തന്നെ തേടണം എന്നതാണ് സത്യം. മുടയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും തലയോട്ടിയിലെ ജലാംശം നിലനിര്‍ത്തുന്നതിനും താരനെ ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നു ഈ മിശ്രിതം. താരന് മൂലമുണ്ടാവുന്ന ചൊറിച്ചിലിനും പരിഹാരം കാണാം.

ചെമ്പരത്തി ചായ തയ്യാറാക്കുന്നത്
ചെമ്പരത്തി ചായ തയ്യാറാക്കുന്നതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം. ഉണക്കിയ ചെമ്പരത്തി പൂക്കള്‍ തിളപ്പിച്ച വെള്ളത്തിലേക്ക് ചേര്‍ത്ത് കൊടുക്കുക. ഇതിലേക്ക് അല്പം കൂടി വെള്ളം ചേര്‍ത്ത് അഞ്ച് - പത്ത് മിനിറ്റ് തിളപ്പിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഒരു ചെറിയ കഷ്ണം ശര്‍ക്കര ചേര്‍ക്കാം. അല്ലെങ്കില്‍ തേനും ചേര്‍ക്കാവുന്നതാണ്. ഇത് കുടിക്കുന്നത് മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ചെമ്പരത്തി തിളപ്പിച്ച് വെള്ളത്തില്‍ കലര്‍ത്തി മുടി കഴുകുന്നതും മുടിക്ക് ആരോഗ്യവും മുകളില്‍ പറഞ്ഞ എല്ലാ ഗുണങ്ങളും നല്കുന്നു.



Click it and Unblock the Notifications

