Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വെളുത്ത മുടി ഒന്ന് പോലുമില്ല: പാര്‍ശ്വഫലങ്ങളില്ലാതെ ധൈര്യമായി ഹെന്ന ചെയ്യൂ
മുടിയുടെ ആരോഗ്യം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. പലപ്പോഴും മുടിയുടെ അനാരോഗ്യത്തിന് കാരണമാകുന്ന നിരവധി കാര്യങ്ങളുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി കണ്ണില്‍ കണ്ടവയെല്ലാം ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. പക്ഷേ അത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ഒരു പൊടിക്കൈ മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ഉപയോഗിച്ചാലോ? അതിന് നിങ്ങളെ സഹായിക്കുന്നതാണ് ഹെന്ന.
എന്നാല്‍ പ്രകൃതിദത്തമായി നമുക്ക് ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. പുറമേ നിന്ന് വാങ്ങി ഉപയോഗിക്കുന്നതിനേക്കാള്‍ മുടിക്ക് ആരോഗ്യം നല്‍കുന്നതിന് വേണ്ടി വീട്ടില്‍ തന്നെ മൈലാഞ്ചി ഇല കൊണ്ട് നമുക്ക് ഹെന്ന ഉപയോഗിക്കാം. ഇത് മുടിക്കുണ്ടാവുന്ന നല്ലൊരു ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും ഉപയോഗിച്ചാലും ഇതിലൂടെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നില്ല. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും നിങ്ങള്‍ക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. എപ്രകാരം ഗുണങ്ങള്‍ നല്‍കുന്നെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
മുടിയുടെ ആരോഗ്യത്തിന് വേണ്ടി എപ്രകാരം നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാം എന്നും എങ്ങനെ തയ്യാറാക്കാം എന്നും നോക്കാം. അതിന് വേണ്ടി രണ്ട് കപ്പ് മൈലാഞ്ചി ഇല എടുത്ത് ഉണക്കിപ്പൊടിക്കുക. ഇത് നല്ലതുപോലെ പൊടിച്ചതിന് ശേഷം ഇതിലേക്ക് അരക്കപ്പ് നല്ലതുപോലെ കട്ടിയുള്ള കട്ടന്‍ ചായ ചേര്‍ക്കുക. അതിന് ശേഷം ഇതിലേക്ക് ഒരു പകുതി നാരങ്ങയുടെ നീര് ചേര്‍ക്കണം. പിന്നീട് ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക. ഈ മിശ്രിതം നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കണം. ഇത് നിങ്ങള്‍ക്ക് ഉണങ്ങിയ മുടി ചീകി വൃത്തിയാക്കി തേച്ച് പിടിപ്പിക്കാവുന്നതാണ്. അരമണിക്കൂര്‍ ശേഷം കഴുകിക്കളയണം.
ഗുണങ്ങള്‍
മുടിയില്‍ മൈലാഞ്ചിയില തേക്കുന്നതിലൂടെ പല വിധത്തിലുള്ള ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അവ കൃത്യമായി ഉപയോഗിച്ചാല്‍ വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്ക് ഗുണങ്ങള്‍ ലഭിക്കുന്നു. എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാം. എപ്രകാരം മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഹെന്ന ചെയ്യാം എന്നും ഇതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാവുന്നു എന്നും നമുക്ക് നോക്കാം.

അകാല നരയെ പ്രതിരോധിക്കുന്നു
മുടി നരക്കുന്നു എന്നത് പലരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. അതില്‍ നിന്ന് മോചനം എന്ന കാര്യം പലരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ വിപണിയില്‍ ലഭ്യമായ ഡൈ മറ്റും ഉപയോഗിക്കുന്നവരില്‍ അത് കൂടുതല്‍ പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും അകാല നരക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും പിന്നീട് ആഗ്രഹിക്കുന്ന ഗുണം ലഭിക്കണം എന്നില്ല. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് പകരം പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ മുടിയുടെ കാര്യത്തില്‍ ഉണ്ടാവുന്നു. അതിനാണ് മൈലാഞ്ചി മിശ്രിതം ഉപയോഗിക്കാന്‍ പറയുന്നത്.
താരനെ പ്രതിരോധിക്കുന്നു
താരന് എന്ന പ്രശ്നം പലരിലും എത്രത്തോളം തലവേദന ഉണ്ടാക്കുന്നതാണ് എന്ന് നമുക്കറിയാം. പലപ്പോഴും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് നമ്മുടെ മുടിയെ കൂടിയാണ് അതിലൂടെ ഇല്ലാതാക്കുന്നത്. എന്നാല്‍ ഇനി മുടിയുടെ ആരോഗ്യവും കരുത്തും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. അതിന് നിങ്ങളെ സഹായിക്കുന്നതാണ് മൈലാഞ്ചി ഇല. മുകളില്‍ പറഞ്ഞതുപോലെ ഇത് തയ്യാറാക്കിയാല്‍ താരനെ പൂര്‍ണമായും ഇല്ലാതാക്കുകയും അതിലൂടെ താരന് മൂലമുണ്ടാവുന്ന ചൊറിച്ചിലിന് പരിഹാരം കാണുകയും ചെയ്യാവുന്നതാണ്.

മുടിയുടെ ആരോഗ്യം
ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സഹായിക്കുന്നതാണ് മൈലാഞ്ചി മിശ്രിതം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനും മുടി സോഫ്റ്റ് ആക്കുന്നതിനും നമുക്ക് ധൈര്യപൂര്‍വ്വം ഉപയോഗിക്കാവുന്നതാണ് മൈലാഞ്ചി മിശ്രിതം. ഇത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇതിലൂടെ മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും ലഭിക്കുന്നു. ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല.
മുടി കൊഴിച്ചില്‍ പരിഹരിക്കുന്നു
മുടി കൊഴിച്ചില്‍ എന്നത് പലര്‍ക്കും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ആത്മവിശ്വാസം കൂടിയാണ് പലരിലും ഈ സമയം നഷ്ടപ്പെടുന്നത്. എന്നാല്‍ മുടി കൊഴിച്ചില്‍ പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ആഴ്ചയില്‍ രണ്ട് തവണ മൈലാഞ്ചി ഇല മുടിയില്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മുടി കൊഴിച്ചില്‍ പോലുള്ള എല്ലാ പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയും ആരോഗ്യവും കരുത്തുമുള്ള മുടിക്ക് വേണ്ടി നമുക്ക് സ്ഥിരമായി ഈ മിശ്രിതം ഉപയോഗിക്കാം.



Click it and Unblock the Notifications

