Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ചര്‍മ്മ സംരക്ഷണത്തിന് ചായ; ഉപയോഗിക്കേണ്ടത് ഇപ്രകാരം
ചായ കുടിക്കാന്‍ മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും ചായ സൂപ്പറാണ്. ചര്‍മ്മം ക്ലിയറാക്കി നിലനിര്‍ത്താന്‍ മുതല്‍ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും ചായ സഹായിക്കും. ശരിയായ വിധത്തില്‍ ശരിയായ സമയത്ത് ചായ ഉപയോഗിച്ചാല്‍ ചര്‍മ്മം എല്ലാ പ്രായത്തിലും സൂപ്പറായി നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. അത്തരത്തില്‍ ചായ ഉപയോഗിച്ച് നിങ്ങള്‍ ഓരോരുത്തര്‍ക്കും ചെയ്യാവുന്ന ചില ചര്‍മ്മ സംരക്ഷണ ടിപ്സ് എന്തെല്ലാമെന്ന് നോക്കാം.

ചായയില്‍ തിളങ്ങുന്ന ചര്‍മ്മം
ചര്‍മ്മ സംരക്ഷണത്തിന് ചായ പലവിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ച് ഗ്രീന്‍ ടീ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന് നിരവധി ഗുണങ്ങള്‍ ലഭിക്കും. അവയില്‍ ഒന്നാണ് യുവത്വം. ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ ഗ്രീന്‍ ടീ വളരെ നല്ലതാണ്. കാരണം, ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, ചര്‍മ്മ കോശങ്ങളെ പരിപാലിക്കാന്‍ ഗ്രീന്‍ ടീ സഹായിക്കുന്നു. അതുപോലെ, ഫ്രീ റാഡിക്കല്‍സില്‍ നിന്നും ചര്‍മ്മത്ത സംരക്ഷിക്കാനും, ചര്‍മ്മത്തില്‍ നിന്നും ചുളിവുകള്‍ നീക്കം ചെയ്യാനും ഗ്രീന്‍ ടീ സഹായിക്കുന്നുണ്ട്. കൂടാതെ, വിറ്റമിന്‍ ബിയും അടങ്ങിയിരിക്കുന്നതിനാല്‍, ചര്‍മ്മത്തിലെ പോഷകങ്ങള്‍ പരിപാലിക്കാനും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നു.
ചര്‍മ്മ പ്രശ്നങ്ങളും മുഖക്കുരുവും
ചര്‍മ്മ പ്രശ്നങ്ങളുടെ ഭാഗമായി പലരിലും മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് പതിവാണ്. ചിലരില്‍ ചര്‍മ്മത്തില്‍ മാത്രം വളരെ വേഗത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കാണാം. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ വരാതിരിക്കാനും, അവ പരിഹരിക്കാനും ഗ്രീന്‍ ടീ ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം, ഗ്രീന്‍ ടീയില്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അലര്‍ജി ഇല്ലാതാക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യം കാത്ത് പരിപാലിക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു.
മോയ്സ്ച്വറൈസ് ചെയ്യുന്നു
ഗ്രീന്‍ ടീയില്‍ വിറ്റമിന്‍ ഇ അടങ്ങിയിരിക്കുന്നതിനാല്‍, ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും, മോയ്സ്ച്വറൈസ് ചെയ്യാനും ഗ്രീന്‍ ടീ സഹായിക്കുന്നതാണ്. അതിനാല്‍, ചര്‍മ്മം വരണ്ട് പോകാതെ സംരക്ഷിക്കാന്‍ ഗ്രീന്‍ ടീ സഹായിക്കുന്നു. അതുപോലെ, ചര്‍മ്മത്തില്‍ നിന്നും പാടുകളും, ചുളിവുകളും ഇല്ലാതാക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു.
ഉപയോഗിക്കേണ്ട വിധം
ചര്‍മ്മ സംരക്ഷണത്തിനായി ഗ്രീന്‍ ടീ പലവിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ച്, ഗ്രീന്‍ ടീ തയ്യാറാക്കിയതിനുശേഷം വരുന്ന വേയ്സ്റ്റ് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിന് ശേഷം മുഖത്ത് പുരട്ടുന്നത് നല്ലതാണ്. അതുപോലെ, ഗ്രീന്‍ ടീ കുറച്ച് മുഖത്ത് പുരട്ടി, ഉണങ്ങിയതിന് ശേഷം കഴുകി കളയുന്നതും ചര്‍മ്മ സംരക്ഷണത്തിന് വളരെ നല്ലതാണ്. ഇവ കൂടാതെ, ഗ്രീന്‍ ടീയും റോസ് വാട്ടറും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. അതുപോലെ, ഗ്രീന്‍ ടീയും തേനും സമാസമം എടുത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നതും ചര്‍മ്മ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
