Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
തൈരും ഒരു സ്പൂണ്‍ ജീരകവും : അരച്ച് തേക്കുന്നത് മുടിയിലെങ്കില് മുട്ടറ്റം മുടി
മുടി കൊഴിച്ചില്‍ എന്നത് എല്ലാവരിലും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും പലരും ഇതിനെ നിസ്സാരമാക്കി വിടുന്നു. എന്നാല്‍ ഗുരുതരമായി മാറുമ്പോഴാണ് പലരും അല്പം ഗൗരവത്തോടെ മുടി കൊഴിച്ചിലിനെ കാണുന്നത്. പലപ്പോഴും ആരോഗ്യത്തെ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് മുടി കൊഴിച്ചില്‍ എത്തുന്നു. മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. അതില്‍ മലിനീകരണവും, ഭക്ഷണവും, അശ്രദ്ധയും എല്ലാം ഒരു ഭാഗം തന്നെയാണ്.
എത്ര കഠിനമായ മുടി കൊഴിച്ചിലിനേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ വരുന്നതാണ് പെരുംജീരകത്തിലുള്ള പൊടിക്കൈ. പെരുംജീരകം ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി പലപ്പോഴും നമ്മള് പെരുംജീരകം ഉപയോഗിക്കും. എന്നാല്‍ മുടിയുടെ ആരോഗ്യത്തിനും പെരുംജീരകം ഉപയോഗിക്കാം. എപ്രകാരം എന്ന് നോക്കാം.

എപ്രകാരം ഫലപ്രദം?
മുടിയുടെ ആരോഗ്യത്തിന് വേണ്ടി പെരുംജീരകം എപ്രകാരം ഉപയോഗിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ കൃത്യമായ വ്യായാമവും സമീകൃതാഹാരവും ഉള്‍പ്പെടെ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഇതോടൊപ്പം കേശസംരക്ഷണത്തിന് വേണ്ടിയുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു.
ഗുണങ്ങള്‍
പെരുംജീരകം ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും അവശ്യ എണ്ണകളുടെയും സ്വാഭാവിക സ്രോതസ്സാണ് എന്നത് നമുക്ക് അറിയാം. ഇത് രോമകൂപങ്ങളെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നതോടൊപ്പം തന്നെ വേരുകളില്‍ നിന്ന് മുടി കൊഴിഞ്ഞ് പോവുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പെരുംജീരകം നൂറ്റാണ്ടുകളായി മുടി സംരക്ഷണത്തിനായി ഉപയോഗിക്കുന്നതാണ്. എന്നാല്‍ നമുക്ക് പലപ്പോഴും പരിചിതമല്ല എന്നതാണ് സത്യം.

പെരുംജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും പോഷകങ്ങളും നിങ്ങളുടെ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ മുടിയുടെ ഫോളിക്കിളുകളുകള്ക്ക് ബലവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും നമുക്ക് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് പെരുംജീരകം ധാരാളമാണ്.
ഉപയോഗിക്കുന്ന വിധം
ഒരു ടേബിള്‍ സ്പൂണ്‍ പെരുംജീരകം ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. ശേഷം രാവിലെ, വെള്ളം അരിച്ചെടുത്ത് വിത്തുകള്‍ പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് അല്പം തൈരോ അല്ലെങ്കില്‍ മോരോ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി മാറ്റുക. ഇത് തലയില്‍ നല്ലതുപോലെ പുരട്ടിയ ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും മുടിക്ക് കരുത്ത് നല്‍കുന്നതിനും സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇത് നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

മറ്റൊരു മാര്‍ഗ്ഗം
പെരും ജീരകം തൈരുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അല്ലാതേയും നമുക്ക് മുടിയില്‍ ഉപയോഗിക്കാം. അതിന് വേണ്ടി അല്പം പെരുംജീരകം എടുത്ത് ഇതില്‍ വെള്ളം ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കാവുന്നതാണ്. ഇത് തിളച്ച് കഴിഞ്ഞാല്‍ ഈ വെള്ളം അരിച്ചെടുത്ത് ഇത് കൊണ്ട് മുടി കഴുകാവുന്നതാണ്. ഈ മാര്‍ഗ്ഗം സ്ഥിരമായി ചെയ്യുന്നത് മുടിക്ക് കരുത്ത് നല്‍കുകയും മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
മറ്റ് മാര്‍ഗ്ഗങ്ങള്‍
മുടിയുടെ ആരോഗ്യത്തിന് വേണ്ടി പെരുംജീരകം മാത്രമല്ല ഉപയോഗിക്കേണ്ടത്, അതിനോടൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടരുന്നതിന് ശ്രദ്ധിക്കുക. കൂടാതെ മുടിയില്‍ ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങള്‍ എല്ലാം തന്നെ ഗുണപ്രദമായതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കുക. കൂടാതെ മുടിയില്‍ ഇടക്കിടെ സ്റ്റൈലിംഗ് ചെയ്യുന്നത് ഒഴിവാക്കുക. ഇതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കാം.



Click it and Unblock the Notifications
