Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
ചര്‍മ്മവും മുടിയും ഒരുപോലെ തിളങ്ങുന്ന ആവോക്കാഡോ ഓയില്‍
മുടിയുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെയും മുടിയുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തേയും ബാധിക്കുന്നു. പലപ്പോഴും രാവിലെ എഴുന്നേല്ക്കുമ്പോള് ചര്‍മ്മം വരണ്ടതായി മാറുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് മുടിക്കും ചര്‍മ്മത്തിനും ഒരുപോലെ ഉപയോഗപ്പെടുത്തുന്നതാണെങ്കില് അത് ഇരട്ടി ഗുണം നല്‍കുന്നതാണ്. അതിന് സഹായിക്കുന്ന ഒന്നാണ് ആവൊക്കാഡോ ഓയില്‍.
ഇത് നിങ്ങളുടെ ചര്‍മ്മത്തെയും മുടിയെയും വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കും. ചര്‍മ്മത്തിനും മുടിക്കും അവോക്കാഡോ ഓയില്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാവുന്നതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ലെസിതിന് എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് അവോക്കാഡോ ഓയില്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തിനും മുടിക്കും പോഷണം നല്കുന്ന ഒരു അത്ഭുതകരമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മത്തിന്റെ ആരോഗ്യം
ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ് ആവോക്കാഡോ ഓയില്‍. പലപ്പോഴും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഈ ഓയില്‍ ചര്‍മ്മം എപ്പോഴും മോയ്സ്ചുറൈസ് ചെയ്യുന്നതിനും സഹായിക്കുന്നു.അത് മാത്രമല്ല ഇത് ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. കൂടാതെ ചര്‍മ്മം മൃദുവാക്കുന്നതിനും സഹായിക്കുന്നു.
അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാന്‍
അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് ആവോക്കാഡോ ഓയില്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കൊളാജന്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിലുണ്ടാവുന്ന നേര്‍ത്ത വരകളും ചുളിവുകളും ഉള്‍പ്പെടെയുള്ള വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു ആവൊക്കോഡാ ഓയില്‍. ശക്തമായ ആന്റിഓക്സിഡന്റായ വിറ്റാമിന്‍ ഇയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ചര്‍മ്മത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നു.

മുടിയുടെ ആരോഗ്യത്തിന്
ചര്‍മ്മം പോലെ തന്നെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ് ആവോക്കാഡോ ഓയില്‍. ഇത് മുടിക്ക് പ്രയോജനപ്രദമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അവശ്യ ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഘടന മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. അവോക്കാഡോ ഓയില്‍ തലയോട്ടിയില്‍ പുരട്ടുമ്പോള്‍, അവ ഓരോ മുടിയിഴകളേയും പ്രോത്സാഹിപ്പിക്കുന്നതിനും അവയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
മുടി വളരുന്നതിന്
മുടി വളരുന്നതിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ആവോക്കാഡോ ഓയില്‍. ഇത് നിങ്ങളുടെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കി മുടിക്ക് മികച്ച മാറ്റം നല്‍കുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതോടൊപ്പം തന്നെ മുടിക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും ആവോക്കാഡോ ഓയില്‍ പരിഹാരം കാണുന്നതിന് സഹായിക്കും. മുടിക്കുണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുന്ന കാര്യത്തില്‍ എപ്പോഴും മികച്ചതാണ് ആവോക്കാഡോ ഓയില്‍.

കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു
ചര്‍മ്മത്തിന്റെ ഇലാസ്തികതയും ദൃഢതയും നിലനിര്‍ത്തുന്നതിന് കൊളാജന്‍ അനിവാര്യമാണെന്ന് നമുക്കറിയാം. അവോക്കാഡോ ഓയിലില്‍ വിറ്റാമിന്‍ സി, അമിനോ ആസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ആണ് ചര്‍മ്മത്തിന് ആവശ്യമായ കൊളാജന്‍ ഉത്പ്പാദിപ്പിക്കുന്നത്. ഇത് കൊളാജന്‍ ഉല്പാദനത്തെ ഉത്തേജിപ്പിക്കാനും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും പാടുകളും സ്ട്രെച്ച് മാര്‍ക്കുകളും കുറയ്ക്കുന്നതിനും മികച്ചതാണ്. ഇത് യൗവ്വനം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. ദിനവും മുഖത്ത് അല്പ സമയം മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കാം.
ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നല്കുന്നു
ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള ഘടകങ്ങള്‍ ആവോക്കാഡോ ഓയിലില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലുള്ള ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിന്‍ ഇ, കരോട്ടിനോയിഡുകള്‍ തുടങ്ങിവയെല്ലാം തന്നെ ആവോക്കാഡോ ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ഇത് അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ചര്‍മ്മത്തിനും സഹായിക്കുന്നു.



Click it and Unblock the Notifications
