Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
റിമൂവറില്ലാതെ തന്നെ നെയില്‍ പോളിഷ് നിമിഷങ്ങള്‍ക്കുള്ളില്‍ കളയാം
നെയില്‍ പോളിഷ് നഖങ്ങള്‍ക്ക് നല്ല ഭംഗി നല്‍കും എന്ന് നമുക്കറിയാം. എന്നാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ നഖത്തിന് അത്ര നല്ല ആരോഗ്യമല്ല നല്‍കുന്നത്. എന്നാല്‍ നെയില്‍ പോളിഷ് നിറം മാറ്റാന്‍ വേണ്ടി ശ്രദ്ധിക്കുമ്പോള്‍ റിമൂവര്‍ കഴിഞ്ഞോ? എന്നാല്‍ ഇനി വിഷമിക്കേണ്ട, നമുക്ക് വളരെ എളുപ്പത്തില്‍ തന്നെ നെയില്‍ പോളിഷ് പ്രകൃതിദത്തമായ രീതിയില്‍ നീക്കം ചെയ്യാം. അതിനായി സഹായിക്കുന്ന ചില കാര്യങ്ങള്‍ നോക്കാം.
നെയില്‍ പോളിഷ് കളയുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് എത്രത്തോളം നിങ്ങളുടെ നഖത്തിനേയും കേട് വരുത്തുന്നുണ്ട് എന്ന് മനസ്സിലാക്കണം. പലപ്പോഴും നെയില്‍പോളിഷ് റിമൂവറായി ഉപയോഗിക്കാന്‍ സാധിക്കുന്ന ചില ലളിതവും വീട്ടില്‍ പരീക്ഷിക്കാവുന്നതുമായ ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.

ടൂത്ത് പേസ്റ്റ്
ടൂത്ത് പേസ്റ്റ് പല്ലുകള്‍ വൃത്തിയാക്കാന്‍ മാത്രമല്ല, നെയില്‍ പോളിഷ് നീക്കം ചെയ്യാനും നല്ലൊരു ഓപ്ഷനാണ്. ടൂത്ത് പേസ്റ്റിന്റെ സ്ക്രബ്ബ് പോലുള്ള സ്വഭാവം നെയില്‍ പോളിഷ് നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇത് പെട്ടെന്നാണ് നെയില്‍ പോളിഷിനെ ഇല്ലാതാക്കുന്നത്. അതിനായി നിങ്ങളുടെ നഖങ്ങളില്‍ ചെറിയ അളവില്‍ ടൂത്ത് പേസ്റ്റ് നേരിട്ട് പുരട്ടുക. ഇത് നഖത്തിന്റെ ഉപരിതലത്തില്‍ നിന്ന് നെയില്പോളിഷിനെ നീക്കം ചെയ്യുന്നു. ടൂത്ത് ബ്രഷ് ഉപയോഗിച്ച് പേസ്റ്റ് നീക്കം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് എല്ലാ വിരലുകളിലും ചെയ്യേണ്ടതാണ്. നെയില്‍ പോളിഷ് മുഴുവനായി നീക്കം ചെയ്യുന്നത് വരെ ഇത് തുടരേണ്ടതാണ്.
ആല്‍ക്കഹോള്‍ ഉപയോഗിക്കാം
ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നെയില്‍പോളിഷ് മൃപൂര്ണമായും നീക്കം ചെയ്യുന്നതിന് സഹായിക്കും. ആല്ക്കബോള് ഇട്ട് മൃദുവായി റബ്ബ് ചെയ്യുന്നത് വഴി നിങ്ങളുടെ കൈയ്യിലെ നെയില്‍ പോളിഷ് നീക്കം ചെയ്യപ്പെടുന്നു. ഇതിന് ആദ്യം ശ്രദ്ധിക്കേണ്ടത് ആല്‍ക്കഹോളില്‍ ഒരു പഞ്ഞി മുക്കി വെക്കുക. അത് നിങ്ങളുടെ നഖത്തില്‍ അമര്‍ത്തി 10-15 സെക്കന്‍ഡ് വെക്കണം. പിന്നീട് പോളിഷ് നീക്കം ചെയ്യാന്‍ നഖം മൃദുവായി തടവേണ്ടതാണ്. അധിക ആല്‍ക്കഹോള്‍ നീക്കം ചെയ്യാന്‍ നിങ്ങളുടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഹെയര്‍സ്പ്രേ
നെയില്‍ പോളിഷ് നീക്കം ചെയ്യുന്നതിനുള്ള പെട്ടെന്നുള്ള പരിഹാരമാണ് ഹെയര്‍സ്പ്രേ. ഇതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് നിങ്ങളുടെ നെയില്‍ പോളിഷിനെ ഇല്ലാതാക്കുന്നു. ഹെയര്‍സ്പ്രേ നഖങ്ങളില്‍ അടിച്ചതിന് ശേഷം ഒരു കോട്ടണ്‍ പാഡോ ടിഷ്യുവോ ഉപയോഗിച്ച് പോളിഷ് മൃദുവായി തുടക്കുക. പിന്നീട് നിങ്ങളുടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്.
ചൂടുള്ള സോപ്പ് വെള്ളം
നിങ്ങളുടെ നഖങ്ങള്‍ ചൂടുള്ള സോപ്പ് വെള്ളത്തില്‍ മുക്കിവയ്ക്കുന്നത് പലപ്പോഴും നെയില്‍ പോളിഷ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് നെയില്‍ പോളിഷ് നീക്കം ചെയ്യുന്നത് എളുപ്പമാക്കുന്നു. അതിനായി ഒരു പാത്രത്തില്‍ ചെറുചൂടുള്ള വെള്ളം നിറച്ച് കുറച്ച് തുള്ളി ഡിഷ് സോപ്പ് ചേര്‍ക്കുക. പിന്നീട് നഖങ്ങള്‍ പത്ത് പതിനഞ്ച് മിനിറ്റോളം ഈ ലായനിയില്‍ മുക്കി വെക്കാവുന്നതാണ്. ഒരു നെയില്‍ ഫയലോ ക്യൂട്ടിക്കിള്‍ പുഷറോ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. ഇത് നെയില്‍ പോളിഷിനെ ഇല്ലാതാക്കുന്നു.
വിനാഗിരിയും നാരങ്ങാനീരും
നെയില്‍ പോളിഷ് ഇല്ലാതാക്കാന്‍ വിനാഗിരിയും നാരങ്ങ നീരും ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മിക്സ് ചെയ്ത് നഖങ്ങളില്‍ നല്ലതുപോലെ ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതത്തില്‍ കോട്ടണ്ബൗള് മുക്കി ഇത് നഖങ്ങളില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. പിന്നീട് ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കണം. വൃത്തിയുള്ള തുണി ഉപയോഗിച്ച് പോളിഷ് തുടയ്ക്കുന്നതിന് മുമ്പ് കുറച്ച് മിനിറ്റ് ഇത് നഖത്തില്‍ വെക്കേണ്ടതാണ്.



Click it and Unblock the Notifications
