Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
നെറ്റി മുതലുള്ള താരനെ അകറ്റി നിര്‍ത്തുന്ന ഉറപ്പുള്ള വീട്ടുവൈദ്യങ്ങള്‍
താരന് എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു അവസ്ഥയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ പലപ്പോഴും അത് പൂര്‍ണമായും മാറണം എന്നില്ല. പലപ്പോഴും ചെറിയ പ്രശ്നത്തോടെ ആരംഭിക്കുന്ന താരനെ പിന്നീട് കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുന്നു. പലപ്പോഴും തലയോട്ടിയില്‍ ഉണ്ടാവുന്ന എണ്ണകളുടെ അമിതമായ ഉത്പാദനമാണ് താരനെന്ന അസ്വസ്ഥതയിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ഇത് പിന്നീട് അടരുകളായി മാറുകയും അത് കൊഴിഞ്ഞ് പോവുകയും മുഖത്തേക്കും ചര്‍മ്മത്തിലേക്കും വീഴുകയും ചെയ്യുന്നു.
ഇത് ഒരു ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ അണുബാധ മൂലമോ അല്ലെങ്കില്‍ വരണ്ട ചര്‍മ്മം മൂലമോ ആണ് ഉണ്ടാവുന്നത്. ഇത് പലപ്പോഴും പുറത്തിറങ്ങുമ്പോള്‍ നിങ്ങളെ നാണം കെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ നെറ്റിയില്‍ ഉണ്ടാവുന്ന താരനെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മളെ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. ഇവ വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ടീ ട്രീ ഓയില്‍
മുടിയിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ടീ ട്രീ ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ടീ ട്രീ ഓയിലിലുള്ള ആന്റി ഫംഗല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ആണ് നിങ്ങളുടെ താരനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. നിങ്ങളുടെ ഷാംപൂവില്‍ ഏതാനും തുള്ളി ടീ ട്രീ ഓയില്‍ മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലതുപോലെ തലയില്‍ മസ്സാജ് ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യണം. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
മുടിയിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും വേണ്ടി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം. ഇത് നല്ലൊരു പ്രകൃതിദത്ത പരിഹാരമാണ് എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ തലയോട്ടിയിലെ പിഎച്ചിന്റെ അളവ് കൃത്യമാക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല താരന് കാരണമാകുന്ന യീസ്റ്റിന്റെ വളര്‍ച്ചയെ പ്രതിരോധിക്കുന്നതിനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ശീലമാക്കാം. ആപ്പിള്‍ സിഡാര്‍ വിനീഗറും വെള്ളവും മിക്സ് ചെയ്ത് 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

കറ്റാര്‍ വാഴ
മുടിയിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സൂപ്പര്‍ പവ്വറുള്ള ഒന്നാണ് കറ്റാര്‍വാഴ. ഇതിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ഫംഗല്‍ ഗുണങ്ങളാണ് മുടിയുടേയും തലയോട്ടിയുടേയും ആരോഗ്യത്തിനും ചൊറിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകളേയും ഇതിലൂടെ പൂര്‍ണമായും ഇല്ലാതാക്കാം. താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി
അരമണിക്കൂര്‍ കറ്റാര്‍വാഴ ജെല്‍ തലയോട്ടിയില്‍ പുരട്ടുക. ഇത് നിങ്ങളുടെ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഒരു മികച്ച എക്സ്ഫോളിയന്റാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും താരന് കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിന് വേണ്ടി ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് പരുവത്തില്‍ ആക്കുക. ശേഷം ഇത് നിങ്ങളുടെ തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അഞ്ച് പത്ത് മിനിറ്റ് മസ്സാജ് ചെയ്യാവുന്നതാണ്. ശേഷം ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം.

വെളിച്ചെണ്ണ
മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് തലയോട്ടിയിലെ വരള്‍ച്ചയെ ഇല്ലാതാക്കുന്നതിനും മോയ്സ്ചുറൈസ് ചെയ്യുന്നതിനും സഹായിക്കുന്നു. കുറച്ച് വെളിച്ചെണ്ണ ചൂടാക്കി തലയോട്ടിയില്‍ മസ്സാജ് ചെയ്യുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് തലയില്‍ വെക്കുക. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യത്തിനും താരനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്.



Click it and Unblock the Notifications

