Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം! -
ഡൽഹിയിൽ മഴയുടെ ആശ്വാസം; ഉഷ്ണതരംഗം തിരിച്ചെത്തുന്നതിന് മുൻപ് പുറത്തിറങ്ങാൻ പറ്റിയ സമയം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்!
ചര്‍മ്മത്തിലെ ചൊറിച്ചിലിന് എളുപ്പത്തിലാണ് പരിഹാരം, പാര്‍ശ്വഫലങ്ങളില്ല
ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. നമുക്ക് ഇത്രയേറെ അസ്വസ്ഥത ഉണ്ടാക്കുന്ന മറ്റൊന്നില്ല. ആര്‍ക്കും ഏതു പ്രായത്തിലും ഏതു സമയത്തും ഉണ്ടാകാവുന്ന ഒരു അവസ്ഥയാണ് ചൊറിച്ചില്‍. കൂടാതെ ഇത് ശരീരത്തിന്റെ ഏതു ഭാഗത്തും ഉണ്ടാകാം. അതുകൊണ്ട് തന്നെ നമുക്ക് വളരെയേറെ അരോചകം ഉണ്ടാക്കുന്ന ഒന്നാണ് ചര്‍മ്മത്തിലെ ചൊറിച്ചില്‍. പല കാരണങ്ങള്‍ കൊണ്ട് ചൊറിച്ചില്‍ ഉണ്ടാകാം. അലര്‍ജി, വരണ്ടചര്‍മ്മം, ശരീരത്തിലെ പല രോഗങ്ങള്‍, കാലാവസ്ഥ എന്നിവയെല്ലാം ചൊറിച്ചില്‍ ഉണ്ടാകാനുള്ള കാരണക്കാരാണ്.
ചര്‍മ്മത്തിലെ ചൊറിച്ചില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. കൂടാതെ നിങ്ങളുടെ ശ്രദ്ധ, ഉറക്കം എന്നിവ പലപ്പോഴും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ ചൊറിച്ചില്‍ നിങ്ങളുടെ ദൈനം ദിന ജീവിതത്തെ ബാധിച്ചാലോ, അത് ബുദ്ധിമുട്ടാകും. അതിനാല്‍ വിപണിയില്‍ കിട്ടുന്ന ക്രീമുകള്‍ക്കോ മരുന്നുകള്‍ക്കോ പിന്നാലെ പോകാതെ നമ്മുടെ വീട്ടില്‍ പരീക്ഷിക്കാവുന്ന നിരവധി പോം വഴികള്‍ ഉണ്ട്.ഇത്തരത്തില്‍ വീട്ടുവൈദ്യത്തിലൂടെ ചര്‍മ്മത്തിലെ ചൊറിച്ചില്‍ എങ്ങനെ അകറ്റാമെന്നു നോക്കാം.

വരണ്ട ചര്‍മ്മം -
ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നതിന് പ്രധാന കാരണം വരണ്ട ചര്‍മ്മമാണ്. നമ്മുടെ ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഒരു കവചമാണല്ലോ ചര്‍മ്മം. ഈ ചര്‍മ്മത്തില്‍ ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ വലിഞ്ഞു മുറുകി വരണ്ടു ചെതുമ്പലുകള്‍ പോലുള്ള ചര്‍മ്മമായി മാറുന്നു.ഏതു പ്രായക്കാരെയും ഏതു കാലാവസ്ഥയിലും ബാധിക്കുന്ന ഒരു അവസ്ഥയാണ് വരണ്ട ചര്‍മ്മം.
പ്രാണികളുടെ കടി
കൊതുക്, ചെള്ള്,മൂട്ട പോലുള്ള ചെറു പ്രാണികള്‍ കടിക്കുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകാറുണ്ട്. ഈ പ്രാണികളുടെ കടിക്കെതിരെ നമ്മുടെ ശരീരത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തടിച്ചു ചുവക്കുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു.
അലര്‍ജി
പലര്‍ക്കും പലതിനോടും അലര്‍ജിയുണ്ടാകും. ചിലര്‍ക്ക് പൊടി,മറ്റുചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍, സോപ്പ് ,വളര്‍ത്തുമൃഗങ്ങള്‍,പൂമ്പൊടി,വസ്ത്രങ്ങള്‍, സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ എന്നിവയെല്ലാം പലര്‍ക്കും അലര്‍ജി ഉണ്ടാക്കും.അലര്‍ജിയുടെ ഫലമായി ചര്‍മ്മത്തില്‍ ചൊറിച്ചിലും ഉണ്ടാക്കാറുണ്ട്.

രോഗാവസ്ഥ
എക്സിമ,സോറിയാസിസ് പോലുള്ള രോഗാവസ്ഥകള്‍ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കാറുണ്ട്. ഇവ പലപ്പോഴും ചര്‍മ്മത്തില്‍ വരള്‍ച്ചയും ചൊറിച്ചിലും വീക്കവും ഉണ്ടാക്കും.എക്സിമ കാലക്രമേണ മാറുമെങ്കിലും ഇവ പലപ്പോഴും ചര്‍മ്മത്തില്‍ അണുബാധ ഉണ്ടാക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇത്തരക്കാര്‍ സൂക്ഷിക്കണം.
കോള്‍ഡ് കംപ്രസ്സ്
നനഞ്ഞ തുണി അല്ലെങ്കില്‍ ഐസ് പായ്ക്ക് പോലുള്ള കോള്‍ഡ് കംപ്രസ്സുകള്‍ പ്രശ്ന ബാധിത പ്രദേശത്ത് വയ്ക്കുന്നത് ചര്‍മ്മത്തിലെ ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് ചൊറിച്ചില്‍ മൂലമുണ്ടാകുന്ന ചര്‍മ്മ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിലെ നിര്‍ജ്ജലീകരണമാണ് പലപ്പോഴും ചൊറിച്ചില്‍ ഉണ്ടാക്കുന്നത്. തണുത്ത കമ്പ്രെസ്സുകള്‍ വയ്ക്കുമ്പോള്‍ താല്‍ക്കാലികമായി ആ ഭാഗം ഈര്‍പ്പമുള്ളതും തണുത്തതുമാകുകയും ചൊറിച്ചിലിന് ശമനം ഉണ്ടാകുകയും ചെയ്യുന്നു
ഓട്മീല്‍ ബാത്ത്
കഴിക്കാനായി ഓട്സ് ഉപയോഗിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും.കഴിക്കാന്‍ മാത്രമല്ല ചര്‍മ്മസംരക്ഷണത്തിനും പതിറ്റാണ്ടുകളായി ഓട്സ് ഉപയോഗിക്കാറുണ്ട്.പല സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും ഇത് ഉപയോഗിക്കുന്നുമുണ്ട്.കൊളോയിടല് ഓട്മീല്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്.നേര്‍മയായ പൊടി പോലുള്ള ഈ ഓട്മീല്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. അത് അലിഞ്ഞു വെള്ളത്തില്‍ ചേരും. ഈ വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റി മൃദുവായ ചര്‍മ്മം നിങ്ങള്‍ക്ക് ലഭിക്കാന്‍ സഹായിക്കും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റി സുന്ദരമായ ചര്‍മ്മത്തിന് സഹായിക്കുന്ന മറ്റൊരു വസ്തുവാണ് ആപ്പിള്‍ സിഡാര്‍ വിനഗര്‍.തുല്യ അളവില്‍ ആപ്പിള്‍ സിഡാര്‍ വിനഗറും വെള്ളവും യോജിപ്പിക്കുക.ഇത് ഒരു കോട്ടണില്‍ മുക്കി ചൊറിച്ചില്‍ ഉള്ള ഭാഗത്തു പുരട്ടുക. വിനാഗിരിയിലെ അസെറ്റിക് ആസിഡ് ചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റാന്‍ മികച്ചതാണ്.
കറ്റാര്‍വാഴ + പെട്രോളിയം ജെല്ലി
കറ്റാര്‍വാഴയും പെട്രോളിയം ജെല്ലിയും ചേര്‍ത്ത് ചൊറിച്ചില്‍ ഉള്ള ഭാഗത്തു പുരട്ടുന്നത് വീക്കവും ചൊറിച്ചിലും കുറയ്ക്കാന്‍ സഹായിക്കും.വരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ എല്ലാ ചര്‍മ്മത്തിലും ഉപയോഗിക്കാവുന്ന പ്രകൃതിദത്തമായ ഒരു ഔഷധമാണ് കറ്റാര്‍വാഴ.
വെളിച്ചെണ്ണ
പ്രകൃതിദത്തമായ മോയിസ്ച്യുറൈസര് ആണ് വെളിച്ചെണ്ണ.ഇത് ചര്‍മ്മത്തിലെ വരച്ച അകറ്റാനും ചൊറിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്നു. അതിനാല്‍ ചൊറിച്ചില്‍ ഉള്ള ഭാഗത്തു വെളിച്ചെണ്ണ പുരട്ടുക.

ബേക്കിങ് സോഡ
ഒന്നോ രണ്ടോ സ്പൂണ്‍ ബേക്കിങ് സോഡ വെള്ളത്തില്‍ കുഴച്ചു പേസ്റ്റ് ആക്കി ചൊറിച്ചില്‍ ഉള്ള ഭാഗത്തു പുരട്ടുക.ബേക്കിങ് സോഡയിലെ ആല്‍ക്കലൈന്‍ ഗുണങ്ങള്‍ ചൊറിച്ചില്‍ അകറ്റാന്‍ മികച്ചതാണ്.
ടീ ട്രീ ഓയില്‍
ഏതാനും തുള്ളി ടീ ട്രീ ഓയില്‍ , വെളിച്ചെണ്ണ, ഒലിവെണ്ണ പോലുള്ള മറ്റേതെങ്കിലും കാരിയര്‍ ഓയിലുമായി യോജിപ്പിക്കുക. ഇത് ചൊറിച്ചില്‍ ഉള്ള ഭാഗത്തു പുരട്ടാവുന്നതാണ്.ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ഉള്ള എണ്ണയാണ് ടീ ട്രീ ഓയില്‍. അണുബാധ മൂലമുള്ള ചൊറിച്ചില്‍ അകറ്റാന്‍ ഇത് വളരെ മികച്ചതാണ്.
ഒഴിവാക്കേണ്ട കാര്യങ്ങള്‍
പല കാരണങ്ങള്‍ കൊണ്ട് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുമെന്ന് പറഞ്ഞല്ലോ. അവ ലഘൂകരിക്കാനുള്ള വീട്ടു വൈദ്യവും പറഞ്ഞുകഴിഞ്ഞു. ചര്‍മ്മത്തിലെ ചൊറിച്ചില്‍ തികച്ചും അരോചകവും അസ്വസ്ഥത ഉണ്ടാക്കുന്നതുമാണ്. ചൊറിച്ചില്‍ ഉണ്ടാകുമ്പോള്‍ നാം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ ചുവടെ കൊടുക്കുന്നു.

ചൊറിയുന്നത്
ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുമ്പോള്‍ നാം അസ്വസ്ഥരാകുന്നു. എന്നാല്‍ കൂടുതല്‍ ചൊറിയുമ്പോള്‍ ചര്‍മ്മം കൂടുതല്‍ സെന്സിറ്റിവ് ആകുകയും ചൊറിച്ചില്‍ കൂടുകയും ചെയ്യുന്നു. അത് കൂടാതെ ചര്‍മ്മത്തില്‍ മുറിവുകള്‍ ഉണ്ടാകുകയും അണുബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ചൂട് വെള്ളം
ചൊറിച്ചില്‍ ഉള്ളപ്പോള്‍ ചൂട് വെള്ളം ഉപയോഗിക്കാതിരിക്കുക. ചര്‍മ്മം വരളുന്നത് കൊണ്ടാണ് പലപ്പോഴും ചൊറിച്ചില്‍ ഉണ്ടാകുന്നത്. വീണ്ടും നാം ചൂട് വെള്ളം ഉപയോഗിച്ച് കഴുകുമ്പോള്‍ ചര്‍മ്മം കൂടുതല്‍ വരളുകയും ചൊറിച്ചില്‍ കൂടുകയും ചെയ്യുന്നു.അതിനാല്‍ ചൊറിച്ചില്‍ ഉള്ളപ്പോള്‍ ചൂട് വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകാതിരിക്കുക
സോപ്പുകള്‍
ചൊറിച്ചില്‍ ഉള്ളപ്പോള്‍ നമ്മുടെ ചര്‍മ്മം കൂടുതല്‍ സെന്സിറ്റിവ് ആയിരിക്കും.അതിനാല്‍ കഠിനമായ സോപ്പുകളോ,ഡൈസ്, മറ്റു സുഗന്ധമുള്ള സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക. ഇവയില്‍ പലതരത്തിലുള്ള രാസവസ്തുക്കള്‍ അടങ്ങിയിരിക്കും. ഇവ ചര്‍മ്മത്തില്‍ കേടുപാടുകള്‍ ഉണ്ടാക്കുകയും ചൊറിച്ചില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും



Click it and Unblock the Notifications
