Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
റോസ്വാട്ടർ വീട്ടിലുണ്ടാക്കാം ഈസിയായി
ചർമ്മ സംരക്ഷണത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് പനിനീര് അഥവാ റോസ്‌വാട്ടർ. നേർത്ത, റൊമാന്റിക് മണമുള്ള റോസാപുഷ്പങ്ങളിൽ നിന്നുമാണ് ഇത് നിർമിക്കുന്നത്. കാലാകാലങ്ങളായി തലമുറകളിലൂടെ കൈമാറിവന്ന സൗന്ദര്യ പരിപാലനകൂട്ടു കൂടിയാണ് റോസ്‌വാട്ടർ. ചർമത്തിന്റെയും ശരീരത്തിന്റെയും സംരക്ഷണത്തിന് ഇത് ഗുണകരമാണ്. പല സൗന്ദര്യ വർധക വസ്തുക്കളിലും റോസ്‌വാട്ടർ ഒരു പ്രധാന ഘടകമാണ്. ഫേസ്പാക്കുകൾ പേസ്റ്റ് രൂപത്തിലാക്കുന്നതിനായും പനിനീര് ചേർക്കുന്നു.
കുളികഴിഞ്ഞ ശേഷം റോസ് വാട്ടർ മുഖത്തും ശരീരത്തിലും തേയ്ക്കുന്നത് ഒരു സ്കിൻ ടോണറിനു സമാനമായി പ്രവർത്തിക്കുന്നു.ഇറാനിൽ നിന്നുമാണ് റോസ്‌വാട്ടറിന്റെ ഉത്ഭവം എന്ന് വിശ്വസിക്കപ്പെടുന്നു. പാചകത്തിനായും മുടിയുടെ സംരക്ഷണത്തിനായും പെർഫ്യുമുകളിൽ ചേർക്കുന്നതിനായും റോസ്‌വാട്ടർ ഉപയോഗിക്കുന്നു.

ചർമ്മത്തിൻ്റെ PH ലെവലുകൾ സന്തുലിതമാക്കി നിലനിർത്തുന്ന റോസ്‌വാട്ടർ ചർമ്മത്തിന് പുതുമയും ഭംഗിയും നൽകുന്നു. ക്ലിയോപാട്ര തന്റെ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്ന റോസ്‌വാട്ടറിനു പലവിധ ഗുണങ്ങളാണുള്ളത്.
1. ചർമ്മത്തിലെ സെൻസിറ്റിവിറ്റി ഇല്ലാതാക്കുന്നു
റോസ്‌വാട്ടറിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് സെൻസിറ്റിവ് ആയ ചർമങ്ങളിലുണ്ടാകുന്ന ചുവപ്പ്, മുഖക്കുരു, എക്സിമ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. നിരന്തരം റോസ്‌വാട്ടർ ഉപയോഗിക്കുന്നത് ചർമ്മത്തിന് മികച്ച ഒരു തിളക്കം നൽകുന്നു. മുഖത്തെ അമിതമായ എണ്ണ ഉൽപാദനത്തെ ഇത് ചെറുക്കുകയും ചർമ്മത്തിൻ്റെ സ്വാഭാവിക പിഎച്ച് പുനഃസ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
2. ഉയർന്ന ജലാംശം ഉള്ളതാണ്
നിർജ്ജലീകരണം സംഭവിച്ച ചർമ്മമുള്ള എല്ലാവർക്കും റോസ് വാട്ടർ ഒരു മുതൽ കൂട്ടാണ്.ഇത് വരണ്ട ചർമ്മത്തിനു ജലാംശം നൽകി പുതുജീവൻ നൽകുന്നു. മാത്രമല്ല, ചർമ്മത്തിലെ ചെറിയ മുറിവുകൾ, നിറവ്യത്യാസം എന്നിവ സുഖപ്പെടുത്താൻ കഴിയുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഇതിനുണ്ട്.
3. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയുന്നു
റോസ് വാട്ടർ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. ഇത് ചർമ്മകോശങ്ങളെ ശക്തിപ്പെടുത്താനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. പ്രായമാകുന്നതിനെ തുടർന്നു ചർമ്മത്തിലുണ്ടാകുന്ന നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കും.സെൻസിറ്റീവ് ചർമ്മത്തിന് അത്യുത്തമമായ ഒന്നാണ് റോസ്‌വാട്ടർ.ഇത് മുഖത്തെ സുഷിരങ്ങൾ ആഴത്തിൽ വൃത്തിയാക്കാനും ചർമ്മത്തെ ടോൺ ചെയ്യാനും സഹായിക്കുന്നു.
4. താരൻ കുറയ്ക്കുന്നു
റോസ് വാട്ടറിൻ്റെ പോഷകവും മോയ്സ്ചറൈസിംഗ് ഗുണങ്ങളും മുടിയുടെ സംരക്ഷണത്തിന് ഉത്തമമാണ്. ഇത് ഒരു മികച്ച കണ്ടീഷണർ കൂടിയാണ്, മാത്രമല്ല മുടി വളരാൻ സഹായിക്കുന്നു. തലയിലെ താരം വരളച എന്നിവയ്ക്ക് എതിരെ ഇത് ഉത്തമമാണ്.
5 കണ്ണിനു താഴെയുള്ള നീർവീക്കം കുറയ്ക്കുന്നു
രാത്രി വൈകി കിടക്കുന്നതും അമിതമായി മൊബൈൽ സ്‌ക്രീൻ ഉപയോഗിക്കുന്നവർക്കും മാനസിക സമ്മർദ്ദം ഉള്ളവർക്കും കണ്ണുകൾക്ക് താഴെ നീർക്കെട്ട് കാണാം.ഇങ്ങനെയുള്ളവർ റോസ്‌വാട്ടർ നനച്ച പാഡുകൾ കണ്ണിനു മുകളിൽ വയ്ക്കുന്നത് ആശ്വാസം നൽകും.
റോസ്വാട്ടർ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം?
റോസാപ്പൂക്കൾ, വെള്ളം . സ്പ്രേകുപ്പി എന്നിവയാണ് റോസ് വാട്ടർ ഉണ്ടാക്കാൻ ആവശ്യമായ കാര്യങ്ങൾ.റോസാപ്പൂക്കളിൽ നിന്ന് ദളങ്ങൾ നീക്കം ചെയ്ത് ഒരു കണ്ടെയ്നറിൽ ഇടുക. കീടനാശിയുടെ അംശം നീക്കം ചെയ്യുന്നതിനായി ചെറു ചൂട് വെള്ളത്തിൽ കഴുകുക.ഇത്തരത്തിൽ വൃത്തിയാക്കിയ ദളങ്ങൾ ഒരു വലിയ പാത്രത്തിലേക്ക് ഇടുക. ഇതിലേക്ക് വെള്ളം ചേർത്ത് ചെറുതീയിൽ ഒരു പത്രം കൊണ്ട് അടച്ചു തിളപ്പിക്കുക. ദളങ്ങൾ നിറം നഷ്ടപ്പെട്ട് ഇളം പിങ്ക് നിറമാകുന്നതുവരെ 25-30 മിനിറ്റ് ഇത്തരത്തിൽ തിളപ്പിച്ച ശേഷം അരിച്ചെടുത്ത് വെള്ളത്തിൽ നിന്ന് ദളങ്ങൾ വേർതിരിക്കുക. തണുത്തുകഴിഞ്ഞാൽ, റോസ് വാട്ടർ ഒരു ഗ്ലാസ് ജാറിലേക്ക് ഒഴിച്ച് സൂക്ഷിക്കുക.



Click it and Unblock the Notifications
