Latest Updates
-
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം
ഏത് മഞ്ഞപ്പല്ലിനും മുല്ലപ്പൂ നിറം നല്‍കും മഞ്ഞള്‍ ടൂത്ത് പേസ്റ്റ് വീട്ടില്‍ തയ്യാറാക്കാം
ദന്തസംരക്ഷണ പ്രശ്നങ്ങള്‍ പലരിലും അനുഭവിക്കുന്നതാണ്. ചിലര്‍ക്കത് വായ്നാറ്റമെങ്കില്‍ ചിലര്‍ക്കത് പല്ലിന്റെ മഞ്ഞ നിറമാണ്, മറ്റ് ചിലര്‍ക്ക് മോണരോഗമാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിച്ചിട്ടും പരിഹാരം കാണാന്‍ സാധിക്കാത്ത ചില അവസ്ഥകളുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി മഞ്ഞള്‍ സഹായിക്കുന്നു. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന മഞ്ഞള്‍ ടൂത്ത് പേസ്റ്റ് പല്ലിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു. പല്ലിന്റെ നിറം ,മറ്റ് ദന്താരോഗ്യ പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം തന്നെ പരിഹാരം കാണുന്നതാണ് ഇത്.
പല്ല് വെളുപ്പിക്കുന്നതിന് ഫലപ്രദമായ രീതിയില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു മാര്‍ഗ്ഗമാണ് മഞ്ഞള്‍ ടൂത്ത് പേസ്റ്റ്. ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ട മഞ്ഞള്‍ ആണ് ഏറ്റവും മികച്ച ഘടകം എന്നതാണ് സത്യം. ഇത് പല്ലുകള്‍ വെളുപ്പിക്കുക മാത്രമല്ല, വായുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദന്താരോഗ്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഒട്ടും പ്രയാസമേറിയതല്ല. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആവശ്യമായ ചേരുവകള്‍
1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ വെളിച്ചെണ്ണ, കുറച്ച് തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഇവ ഒരുമിച്ച് ചേരുന്നത് വഴി അത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ പല്ലിന് നിറം നല്‍കുകയും മറ്റ് ഗുണങ്ങളിലേക്ക് ദന്താരോഗ്യത്തെ എത്തിക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലും ഇത് പാര്‍ശ്വഫലങ്ങളില്ലാതെ ഉപയോഗിക്കാവുന്നതാണ്.
തയ്യാറാക്കുന്നതിന്
ഈ മിശ്രിതം തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തില്‍ മഞ്ഞള്‍പ്പൊടിയും വെളിച്ചെണ്ണയും ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് രൂപപ്പെടുന്നത് വരെ ഇളക്കുക. അല്പം രുചിയും ഗുണവും വര്‍ദ്ധിക്കുന്നതിന് വേണ്ടി പെപ്പര്‍മിന്റ് ഓയില്‍ ചേര്‍ക്കുക. എല്ലാ ചേരുവകളും തുല്യമായി കൂടിച്ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
ഉപയോഗിക്കുന്ന വിധം
നിങ്ങളുടെ ബ്രഷില്‍ അല്പം പേസ്റ്റ് പ്രയോഗിച്ച് അത് കൊണ്ട് നല്ലതുപോലെ പല്ല് തേക്കുക. ഇളം ചൂടുവെള്ളത്തില്‍ ഉപയോഗിക്കുന്നത് ഇരട്ടി ഫലം നല്കുന്നു. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്. പല വിധത്തിലുള്ള ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. അതില്‍ പലപ്പോഴും പല്ലിന്റെ കറ ആഴത്തില്‍ വൃത്തിയാക്കുന്നു എന്നതാണ് പ്രധാന കാര്യം. പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ഈ പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്.
ഗുണങ്ങള്‍ നിരവധി
പല്ലിലെ കറ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ പേസ്റ്റ് സഹായിക്കുന്നു. ഇത് നല്ലൊരു ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നല്കുന്നു. വെളിച്ചെണ്ണ ആന്റിബാക്ടീരിയല്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ മോണയടെ ആരോഗ്യം മികച്ചതാക്കുന്നു. പെപ്പര്‍മിന്റ് ഓയില്‍ നിങ്ങളുടെ വായയുടെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു. വായ്നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഇത് നിങ്ങളുടെ ദന്താരോഗ്യത്തെ മികച്ചതാക്കുന്നു.
വായ്നാറ്റത്തിന് പരിഹാരം
വായ്നാറ്റം പോലുള്ള പ്രതിസന്ധികള്‍ നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ആത്മവിശ്വ്ാസക്കുറവിന് കാരണമാകുന്നു. എന്നാല്‍ വായ്നാറ്റത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നിങ്ങള്‍ക്ക് ഈ ടൂത്ത് പേസ്റ്റ് സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള വായ്നാറ്റത്തേയും ഇത് പൂര്‍ണമായും ഇല്ലാതാക്കും എന്നതാണ് സത്യം. ആത്മവിശ്വാസത്തോടെ നിങ്ങള്‍ക്ക് പുഞ്ചിരിക്കാം.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications