Latest Updates
-
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത്
വീട്ടില്‍ ഗ്ലിസറിനുണ്ടോ? കൈ-കാല് മുട്ടിലെ കറുപ്പകറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍
മൃതകോശങ്ങള്‍ അമിതമായി അടിഞ്ഞുകൂടുന്നത് വഴിയും അതുപോലെ, ഹൈപ്പര്പിഗ്മെന്റേഷന്, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം, കരിമാംഗല്യം, ശരീരത്തിലുണ്ടാകുന്ന വീക്കം എന്നിവ മൂലമാണ് പ്രധാനമായും കൈ-കാല് മുട്ടുകളില്‍ കറുപ്പ് നിറം ഉണ്ടാകുന്നത്.

ഇത്തരത്തില്‍ ഉണ്ടാകുന്ന കറുപ്പ് നിറം കുറയ്ക്കാന്‍ ഗ്ലിസറിന്‍ പലവിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെ ഏത് വിധത്തില്‍ ഉപയോഗിക്കണം എന്ന് നോക്കാം.
ഗ്ലിസറിന്‍
നമ്മള് ഉപയോഗിക്കുന്ന ഒട്ടുമിക്ക സ്കിന്‍ കെയര്‍ പ്രോഡക്ട്സില്‍ കാണപ്പെടുന്ന ഒരു ചേരുവയാണ് ഗ്ലിസറില്‍ ചര്‍മ്മത്തെ നല്ലപോലെ മോയ്സ്ച്വ്റൈസ് ചെയ്ത് നിലനിര്‍ത്താന്‍ ഗ്ലിസറിന്‍ സഹായിക്കും. കൂടാതെ, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, ചര്‍മ്മത്തിന് പുത്തന്‍ ജീവന് നല്കാന് സഹായിക്കും ചെയ്യുന്നു. ഇത് ചര്‍മ്മത്തിലുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ നീക്കം ചെയ്യാനും, ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. അതുപോലെ, കൈ-കാല് മുട്ടിലെ കറുപ്പകറ്റാനും ഗ്ലിസറിന്‍ നല്ലതാണ്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
ഗ്ലിസറിനും ചെറുനാരങ്ങയും
ഒരു ടീസ്പൂണ്‍ ഗ്ലിസറില്‍ എടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ ചെറുനാരങ്ങയുടെ നീര് ചേര്‍ക്കണം. ഇവ നല്ലപോലെ മിക്സ് ചെയ്തതിനുശേഷം കൈ-കാല് മുട്ടുകളില്‍ ഒരു പഞ്ഞി ഉപയോഗിച്ച് പുരട്ടുക. എന്നും രാത്രി കിടക്കുന്നതിന് മുന്‍പ് പുരട്ടണം അതിനുശേഷം രാവിലെ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് കൈ-കാല് മുട്ടിലെ കറുപ്പകറ്റാന്‍ സഹായിക്കും.
ഇതില്‍ ചെറുനാരങ്ങയും ചേര്‍ത്തിരിക്കുന്നതിനാല്‍, മൃതകോശങ്ങള്‍ നീക്കം ചെയ്യാനും. ചര്‍മ്മത്തിലെ കറുപ്പ് അകറ്റാനും വേഗത്തില്‍ സഹായിക്കുന്നതാണ്. കൂടാതെ, ഗ്ലിസറിന്‍ ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്തുകും ചെയ്യുന്നു. ഇതും കൈ-കാല് മുട്ടിലെ കറുപ്പകറ്റാന്‍ സഹായിക്കും.
ഗ്ലിസറിനും കറ്റാര്‍വാഴയും
ഒരു ടീസ്പൂണ്‍ ഗ്ലിസറിനും ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും എടുത്ത് മിക്സ് ചെയ്യുക. ഇവ നല്ലപോലെ മിക്സ് ചെയ്തതിനു ശേഷം കൈ-കാല് മുട്ടില്‍ പുരട്ടണം. രാത്രി കിടക്കുന്നതിന് മുന്‍പ് പുരട്ടുക. അതുപോലെ, രാവിലെയും പുരട്ടുന്നത് നല്ലതാണ്. എന്നും പതിവായി ഇത്തരത്തില്‍ പുരട്ടുന്നത് കൈ-കാല് മുട്ടിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നതാണ്.
ഇതില്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിരിക്കുന്നതിനാല്‍ ചര്‍മ്മം നല്ല മൃദുലമാകും. ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അകലും. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനില്ക്കാനും സാധിക്കുന്നതാണ്.
ഗ്ലിസറിനും തൈരും ഓട്സും
ഒരു ടീസ്പൂണ്‍ തൈര് എടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ ഓട്സും, അര ടീസ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യണം. അതിനുശേഷം കൈ-കാല് മുട്ടുകളില്‍ പുരട്ടുക. ഒരു 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ പതിവായി ചെയ്യുന്നത് കൈ-കാല് മുട്ടിലെ കറുപ്പകറ്റാന്‍ സഹായിക്കും.
തൈരും ഓട്സും ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. അതുപോലെ, ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിക്കാനും സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
