Latest Updates
-
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ
പല്ലിലെ മഞ്ഞ നിറത്തെ പാടേ അകറ്റി മുത്ത് പോലെ തിളങ്ങാന്‍ ഉപ്പും കടുകെണ്ണയും
പല്ലിലെ മഞ്ഞ നിറം പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ്. മനസ്സ് തുറന്ന് ചിരിക്കാന്‍ പോലും പലരും മടിക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല പൊടിക്കൈകളും പ്രയോഗിച്ച് മടുത്തവരെങ്കില് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. മഞ്ഞ പല്ല്, പല്ലു വേദന, മോണയിലെ രക്തസ്രാവം എന്നിവയും ഇതോടനുബന്ധിച്ച് ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. ഇത് പലരിലും അസ്വസ്ഥതകളും വേദനയും വര്‍ദ്ധിപ്പിക്കുന്നു. ദന്തശുചിത്വം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും പല്ലിന്റെ ആരോഗ്യത്തിനും അനിവാര്യമാണ്.

പല്ലുകളില്‍ ഉണ്ടാവുന്ന മഞ്ഞ നിറം പല വിധത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് കടുകെണ്ണയും ഉപ്പും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് എപ്രകാരം പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഉപ്പ് നമ്മുടെ പല്ലിന്റെ ആരോഗ്യത്തില്‍ അനിവാര്യമായ ഒരു പങ്ക് വഹിക്കുന്നു. എന്നാല്‍ കടുകെണ്ണ എപ്രകാരമാണ് ഉപയോഗിക്കുന്നത് എപ്രകാരമാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
എന്തുകൊണ്ട് പല്ല് കേടാവുന്നു?

എന്തുകൊണ്ടാണ് പല്ല് കേടാവുന്നത് എന്നത് ആദ്യം തിരിച്ചറിയണം. പല്ലിന്റെ ഇനാമല്‍ നശിക്കുന്ന അവസ്ഥയില്‍ പല്ലിന് പോടുകളും മോണകള്‍ക്ക് കേടും സംഭവിക്കുന്നു. ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിനും ഇനാമല്‍ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും വേണ്ടി ദിവസവും രണ്ട് നേരമെങ്കിലും പല്ല് തേക്കുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധ വേണം. കാരണം ഇത് നിങ്ങളുടെ പല്ലിന്റെ അടിസ്ഥാന ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. പല്ലിന്റെ ആരോഗ്യത്തില്‍ ഭക്ഷണത്തിനുള്ള പങ്ക് നിസ്സാരമല്ല. ഇത് കൂടാതെ പല്ലിന്റെ നിറം മാറുക, മഞ്ഞ നിറം മാറാതെ നില്ക്കുക, ഇനാമല്‍ നഷ്ടപ്പെടുക, മോണകള്‍ വീര്‍ക്കുക എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് നോക്കാം?

എന്തുകൊണ്ടാണ് പല്ലുകളില്‍ ഇത്തരത്തില്‍ കേടുകള്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാ. ഇത് പലപ്പോഴും സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതിന്റെ ഫലമായി സംഭവിക്കാം. ഇത് കൂടാതെ ദന്തസംരക്ഷണവും ശുചിത്വവും നല്ല രീതിയില്‍ അല്ലെങ്കില്‍ ഇത്തരത്തില്‍ സംഭവിക്കാവുന്നതാണ്. പുകയില പോലുള്ള ഉത്പ്പന്നങ്ങളുടെ ഉപയോഗം നിമിത്തം പല്ലിന് മോശം സംഭവിക്കാം. കൂടാതെ കൂടുതല്‍ മധുരം ആല്‍ക്കഹോള്‍ തുടങ്ങിയ പാനീയങ്ങള്‍ ശീലമാക്കുന്നതും പല്ലിനെ നശിപ്പിക്കാം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യപരമായ മറ്റ് ചില കാരണങ്ങളും ഇതിന് പിന്നിലുണ്ട് എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ കൂടി വളരെ ഗൗരവത്തോടെ എടുക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യം ദനം പ്രതി മോശമാവുന്നതിന് കാരണമാകുന്നു.
ഉപ്പ്, കടുകെണ്ണ എപ്രകാരം ഉപയോഗിക്കണം?

ഉപ്പും കടുകെണ്ണയും എപ്രകാരം ഉപയോഗിക്കണം എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാവുന്നതാണ്. ഇത് പല്ലിന്റെ ആരോഗ്യം എത്തരത്തില്‍ സംരക്ഷിക്കുന്നു, എങ്ങനെ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നു എന്ന കാര്യം പ്രധാനപ്പെട്ടതാണ്. ഇത് പല്ലിലെ പ്ലേക്കിനെ ഇല്ലാതാക്കുകയും മോണയില്‍ വീക്കം, രക്തസ്രാവം എന്നിവക്ക് പരിഹാരം കാണുന്നതിനും പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ആയുര്‍വ്വേദ പ്രകാരം കടുകെണ്ണയും ഉപ്പും പല്ലിന്റെ ആരോഗ്യത്തിന് വേണ്ടി ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. അത്രയധികം ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതാണ് ഈ വഴികള്‍ ഇത്രയേറെ സ്വീകാര്യമായത്.
ഉപ്പിന്റെ ഉപയോഗം

ഉപ്പ് പല്ലിന്റെ ആരോഗ്യത്തിന് വേണ്ടി പുരാതന കാലം മുതല്‍ തന്നെ ഉപയോഗിക്കുന്നു. ഇത് പല്ലിലെ കറയും മഞ്ഞനിറവും എല്ലാം ഉപയോഗിക്കുന്നതിന് സഹായിക്കുന്നു. മോണ രോഗത്തിനും പല്ലിന്റെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാകുന്ന ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിനും എല്ലാം സഹായിക്കുന്നതാണ് ഉപ്പ്. വായിലെ പിഎച്ച് നില സന്തുലിതമാക്കുന്നതിനും സഹായിക്കുന്നു. ഇത് മാത്രമല്ല ഉപ്പ് ഫ്ലൂറൈഡിന്റെ സമ്പന്നമായ ഉറവിടമാണ്, ഇത് പല്ലുകളെ ശക്തിപ്പെടുത്താനും പല്ലുകളില്‍ ഉണ്ടാവുന്ന പോടിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലും പല്ലിന്റെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാകുന്ന അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉപ്പ് ശീലമാക്കാം.
കടുകെണ്ണ

ഉപ്പ് പോലെ തന്നെ ധാരാളം ഗുണങ്ങള്‍ അടങ്ങിയതാണ് കടുകെണ്ണ. ഇതിലുള്ള ആന്റിസെപ്റ്റിക് ഗുണങ്ങളാണ് ബാക്ടീരിയയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളും കടുകെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മോണയിലെ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മോണയില്‍ കടുകെണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ രക്തചംക്രമണ സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും മോണ വീക്കം കുറക്കുകയും ചെയ്യുന്നു. ഇത് മോണ രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ബാക്ടീരിയകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എപ്രകാരം കടുകെണ്ണയും ഉപ്പും നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിന് ഉപയോഗിക്കണം എന്ന് നോക്കാം.
ഉപയോഗിക്കേണ്ട വിധം

അല്പം ഉപ്പ് എടുത്ത് അതിലേക്ക് ചെറിയ അളവില്‍ കടുകെണ്ണ ചേര്‍ത്ത് മിക്സ് ചെയ്യാം. ഇത് എടുത്ത് വേണമെങ്കില്‍ ഒരു നുള്ള് മഞ്ഞളും ചേര്‍ക്കാവുന്നതാണ്. ഇത് ചേര്‍ത്ത് സാധാരണ വിരല്‍ കൊണ്ട് പല്ല് തേക്കുന്നത് പോലെ തേച്ച് പിടിപ്പാക്കുന്നതാണ്. ഇത് കൊണ്ട് സാധാരണ പോലെ പല്ലിലും മോണയിലും തേച്ച് പിടിപ്പിക്കണം. നല്ലതുപോലെ പല്ല് തേച്ച് കഴിഞ്ഞ ശേഷം ചെറു ചൂടുള്ള വെള്ളത്തില്‍ കഴുകാവുന്നതാണ്. ബ്രഷ് ചെയ്യുന്നതിന് പകരം ഇപ്രകാരം ഒരു മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പല്ലിന്റെ മഞ്ഞ നിറത്തെ ഇല്ലാതാക്കുകയും പല്ലിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഗുരുതരമായ അവസ്ഥകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല. അതിന് ശേഷം അവരുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.



Click it and Unblock the Notifications
